local

വെള്ളിക്കുന്നത്ത് ഭഗവതി കാവ് മുന്‍ ക്ഷേത്ര ജീവനക്കാരെ ആദരിച്ചു

വെള്ളിക്കോത്ത്: വെള്ളിക്കുന്നത്ത് ഭഗവതി കാവ് മുന്‍ ക്ഷേത്ര ജീവനക്കാരായ മേല്‍ശാന്തി നാരായണ ഭട്ട്, അടിച്ചുതളി കുഞ്ഞിപ്പെണ്ണ് അമ്മ എന്നിവര്‍ക്ക് ക്ഷേത്രത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ക്ഷേത്രം തന്ത്രീശ്വരന്‍ ബ്രഹ്മശ്രീ ആലംമ്പാടി പത്മനാഭ പട്ടേരി അവര്‍കള്‍ ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് അഡ്വ:കോടോത്ത് നാരായണന്‍ നായര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.  

local

വെള്ളിക്കോത്ത് പെരളത്തെ കാനാ പത്മനാഭന്‍ നമ്പ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥനും പയ്യന്നൂര്‍ സ്വദേശിയുമായ വെള്ളിക്കോത്ത് പെരളത്തെ കാനാ പത്മനാഭന്‍ നമ്പ്യാര്‍ (70) അന്തരിച്ചു. ഭാര്യ: പെരളത്ത് പനയന്തട്ട സരസ്വതി. മക്കള്‍: പ്രീത് നമ്പ്യാര്‍, സുരേഖ മരുമക്കള്‍: കെ.എന്‍.മോഹനന്‍, ബി.എസ്.സുചിത്ര. സഞ്ചയനം ശനിയാഴ്ച  

local

ബെള്ളിക്കോത്ത് വെള്ളൂര്‍വയലിലെ കെ.കമ്മാടത്തുവമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ബെള്ളിക്കോത്ത് വെള്ളൂര്‍വയലിലെ പരേതനായ ബി.കെ.കൃഷ്ണന്റെ ഭാര്യ കെ.കമ്മാടത്തുവമ്മ(98) അന്തരിച്ചു. മക്കള്‍:ബി.കെ.പത്മനാഭന്‍ (ഹോട്ടല്‍ വ്യാപാരി, ബെള്ളിക്കോത്ത്), ബി.കെ.സുകുമാരന്‍ (ചെര്‍ക്കള പാടി), ബി.കെ.ലീല (ചെറുവത്തൂര്‍), ബി.കെ.വേണുഗോപാലന്‍ (ബെള്ളിക്കോത്ത്), ബി.കെ.സൗദാമിനി (ചാത്തമത്ത്), ബി.കെ.നാരായണന്‍  (ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു.ഏരിയാ കമ്മിററി അംഗം, കാഞ്ഞങ്ങാട്). മരുമക്കള്‍: വത്സല, ശാന്ത, നാരായണന്‍ , ദേവകി,ശാര്‍ങ്ഗധരന്‍, രേഖ (എ. ഡി.എസ് അംഗം,അജാനൂര്‍ പഞ്ചായത്ത്).      

local

കിഴക്കേ വെള്ളിക്കോത്തെ പി. കല്യാണി അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്തെ പി കല്യാണി (84 ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു. മക്കള്‍ :ബാലമണി,ചന്ദ്രന്‍, ലീല, രാഗിണി, സുനിത. പരേതനായ രാജീവന്‍. മരുമക്കള്‍: ശ്യാമള, രാജന്‍, മുരളി.  

local

വെള്ളിക്കോത്ത്- പെരളം റോഡിന്റെ ശോചനീയാവസ്ഥ: നാട്ടുകാര്‍ റോഡ് അടച്ച് പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: ബെള്ളിക്കോത്ത് – പെരളംറോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാര്‍ റോഡ് അടച്ച് പ്രതിഷേധിച്ചു. മഴകാലം തുടങ്ങിയത്തോടെ റോഡ് ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കുകയാണ്. ശോചനീയാവസ്ഥ പരിഹരികാത്തതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് റോഡിന്റെ ഇരുവശവും തടസപ്പെടുത്തി പ്രതിഷേധിച്ചത്.  

local

ഹൊസ്ദുര്‍ഗ് തെരുവത്ത് എ എല്‍ പി എസ് റിട്ട. പ്രധാനാധ്യാപിക വെള്ളിക്കോത്ത് സ്വര്‍ഗ മഠത്തിലെ പുറവങ്കര ഓമന അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് എഎല്‍പിഎസ് റിട്ട. പ്രധാനാധ്യാപികയും ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടറും ആയ വെള്ളിക്കോത്ത് സ്വര്‍ഗമഠത്തിലെ പുറവങ്കര ഓമന അമ്മ (79) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10 മണിക്ക് തറവാട് ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ എം.കെ.ദേവന്‍ നായര്‍. മക്കള്‍: മധുസൂദനന്‍ (ബിസിനസ്), സുധീര്‍ ( പ്രൊപ്രൈറ്റര്‍, ആര്‍.എസ്. ഫാര്‍മ, കാഞ്ഞങ്ങാട്), ദിനേശ് (ദുബായ്). മരുമക്കള്‍: ഷീജ (അധ്യാപിക, തളിപ്പറമ്പ് അക്കിപ്പറമ്പ് ഹൈസ്‌കൂള്‍), രാജശ്രീ ദേവി (വൈസ് പ്രസിഡന്റ് & […]

local

വെള്ളിക്കോത്ത് അടോട്ടെ മാധവി അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അടോട്ടെ പരേതനായ കെ.വി. കുഞ്ഞിരാമന്റെ ഭാര്യ മാധവി (62) അന്തരിച്ചു. കാന്‍സര്‍ ബാധിതയായിരുന്നു. മക്കള്‍: സജിത്ത് കെ.വി(ഗള്‍ഫ്), സരിത കെ.വി(കര്‍ണ്ണാടകയിലെ ദാന്തേലി), സജിത കെ.വി , മരുമക്കള്‍: ദിനേശന്‍ ( ദാന്തേലി) അനില്‍കുമാര്‍ (തൃക്കണ്ണാട്) സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ് ( പൂച്ചക്കാട്) പരേതരായ നാരായണന്‍, അപ്പക്കുഞ്ഞി, കണ്ണന്‍, ചിരുത .  

local

വെള്ളിക്കോത്തെ പരേതനായ തലൈകെട്ട് കുഞ്ഞാമുവിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് : അജാനൂര്‍ പരേതനായ വെള്ളിക്കോത്തെ തലൈകെട്ട് കുഞ്ഞാമുവിന്റെ ഭാര്യ കൊളവയലില്‍ താമസിക്കുന്ന ഫാത്തിമ ഹജ്ജുമ്മ (75) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പട്ടത് . ദീര്‍ഘകാലം വെള്ളിക്കോത്ത് ജുമാ മസ്ജിദിനും മദ്രസയ്ക്ക് ക്കും തൊട്ടടുത്തുള്ള വീട്ടിലായിരുന്നു താമസം . എല്ലാവരോടും വളരെ സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയും പെരുമാറുകയും ദാനശീലയുമായിരുന്നു പാത്തുമ്മ പാത്തുമ്മയുടെ മരണം ബന്ധുക്കളെയും, പരിചയക്കാരെയും ഒരു പോലെ ദുഖത്തിലായ്ത്തി. മക്കള്‍ :മജീദ് , അഷ്‌റഫ് (ഇരുവരുംവെള്ളിക്കോത്ത്), ഖദീജ, പരേതനായ ഹുസൈന്‍ […]

local

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അജാനൂര്‍ മാതൃക

കാഞ്ഞങ്ങാട്: കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ നാട്ടിലാകെ ദുരിതം വിതച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുകയാണ് അജാനൂര്‍ ഗ്രാമപഞ്ചായത്ത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയാണ് പഞ്ചായത്ത് ഭരണ സമിതി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് പൂജ്യത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘പുഞ്ചിരി ‘ എന്ന് പേരിട്ട കര്‍മ്മ പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. തുടക്കത്തില്‍ കോവിഡ് രോഗികളുടെ എണ്ണം മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് […]

local

നന്മയുടെ കാര്യണ്യം പെയ്തിറങ്ങി: വെള്ളിക്കോത്ത് നന്ദനം ഡാന്‍സ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ തെരുവു മക്കള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് നന്ദനം ഡാന്‍സ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടം കലാകാരന്മാര്‍ ലോക്ക്ഡൗണില്‍ ദുരിത അനുവദിക്കുന്ന കാഞ്ഞങ്ങാട്ടെ തെരുവു മക്കള്‍ക്ക് ഇന്നുച്ചക്ക് ഭക്ഷണവും ,വെളളവും വിതരണം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കലാരംഗം നിശ്ചലം ആയിട്ടും സഹജീവികളോട് നന്മയുടെ കാര്യണ്യം പെയ്തിറങ്ങുകയായിരുന്നു ഈ കലാകാരന്മാരിലൂടെ . തെരുവില്‍ കഴിയുന്ന നൂറിലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.ഇന്ന് രാത്രിയിലും ഇതേ പോലും ഭക്ഷണ വിതരണം നടക്കുമെന്ന് കലാകാരന്മാര്‍ പറഞ്ഞു.രമേഷ് മടിയന്‍, ശ്രീരേഷ് വെള്ളിക്കോത്ത്, അനില്‍ അടോട്ട്, ശ്രീ ഹരി […]