local

ബി.ജെ.പി പ്രവര്‍ത്തകര്‍ മാലോത്ത് കസബ സ്‌കൂളും പരിസരവും ശുചീകരിച്ചു

വെള്ളരിക്കുണ്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് സേവാ സമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി മാലോത്ത് കസബ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളും പരിസരവും ബി.ജെ.പി.പ്രവര്‍ത്തകര്‍ ശുചീകരിച്ചു.കര്‍ഷക മോര്‍ച്ച കാസറഗോഡ് ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.നിയോജക മണ്ഡലം കമ്മിറ്റിയംഗം കെ.ആര്‍.മണി അധ്യക്ഷനായി. ബളാല്‍പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ പ്രസംഗിച്ചു. നിയോജക മണ്ഡലം കമ്മിറ്റിയംഗം സാജന്‍ സ്വാഗതവും, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ണീര്‍വാടി നന്ദിയും പറഞ്ഞു. സാവിത്രി ശങ്കരന്‍, സദാനന്ദന്‍, അരുണ്‍ വള്ളിക്കടവ്, രാധ രവി, ധനഞ്ജയന്‍, […]

local

ഒളിഞ്ഞു നോക്കി വീഡിയോ ചിത്രീകരണം: യുവാവ് അറസ്റ്റില്‍; വെള്ളരിക്കുണ്ട് പാത്തി കരയിലെ അഖിലിനെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്

കാഞ്ഞങ്ങാട്: കുളിമുറിയി ലേയ്ക്ക് ഒളിഞ്ഞു നോക്കി മൊബൈല്‍ ഫോണില്‍ ദൃശ്യ ങ്ങള്‍ ചിത്രീകരിക്കുന്നതിനിട യില്‍ പ്രഭാത സവാരിക്കാ രനെ പിടികൂടി. വെള്ളരിക്കുണ്ട് പാത്തി കരയിലെഅഖിലി (24)നെയാണ് വെള്ള രിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കാറ്ററിംഗ് തൊഴിലാളി യായ അഖില്‍ പതിവു ഇന്നലെ പുലര്‍ച്ചെയും നടക്കാന്‍ ഇറ ങ്ങിയതായിരുന്നു. ഇതിനിട യില്‍ ഒരു വീടിന്റെ രണ്ടാം നിലയില്‍ കയറി കുളിമുറി യുടെ വെന്റിലേറ്റര്‍ വഴി ഒളിഞ്ഞു നോക്കുകയും ദൃശ്യ ങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ […]

local

വെള്ളരിക്കുണ്ട് കണിയാംകുന്നേല്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട്: കണിയാംകുന്നേല്‍ സെബാസ്റ്റ്യന്‍ (81) അന്തരിച്ചു. ഭാര്യ :ബ്രിജിത്ത.മക്കള്‍: കെ.എസ് തോമസ്,അഡ്വ ജോസ് സെബാസ്റ്റ്യന്‍, സിബി സെബാസ്റ്റ്യന്‍ ,ജെറി സെബാസ്റ്റ്യന്‍, മിനി ആന്‍ഡ്ര്യൂസ്. മരുമക്കള്‍: ആന്‍ഡ്ര്യൂസ്, ഷാലി തോമസ് എല്‍സ ജോസ്, ജിന്‍സി സിബി, ബിന്ദു ജെറി .  

local

വെള്ളരിക്കുണ്ടിലെ ഹരിത ഹോട്ടല്‍ ഉടമ ബേബിയുടെ മാതാവ് ഏലിയാമ്മ അന്തരിച്ചു

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ ഹരിത ഹോട്ടല്‍ ഉടമ ബേബിയുടെ മാതാവ് പൂത്താനി കുന്നേല്‍ ഏലിയാമ്മ അന്തരിച്ചു. 93 വയസായിരുന്നു. പറമ്പയിലെ പരേത നായ പൂത്താനികുന്നേല്‍ ആന്റണിയുടെ ഭാര്യയാണ്. മറ്റു മക്കള്‍ : കുട്ടിച്ചന്‍..ജോസ്..ലൗലി..മിനി.ചിന്നമ്മ. സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് വെള്ളരിക്കുണ്ട് ഫെറോന ദേവാലയ സെമിത്തേരിയില്‍ നടക്കും..  

local

വെള്ളരിക്കുണ്ടില്‍ കെ.ആര്‍.എം.യു മേഖല കമ്മിറ്റി നിലവില്‍ വന്നു

വെള്ളരിക്കുണ്ട് : കേരളത്തിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ ആദ്യ ട്രേഡ് യൂനിയന്‍ സംഘടനയായ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ വെള്ളരിക്കുണ്ടില്‍ മേഖല കമിറ്റി രൂപീകരിച്ചു. മേഖല രൂപീകരണ കമിറ്റി യോഗം ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. . ജില്ലാ സെക്രട്ടറി എ.വി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം സുധീഷ് പുങ്ങംചാല്‍,മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. പി. രാഘവന്‍,വെള്ളരിക്കുണ്ട് പ്രസ്‌ഫോറം സെക്രട്ടറി ഡാജി ഓടക്കല്‍, ചന്ദ്രു വെള്ളരിക്കുണ്ട്,ജോര്‍ജ് കുട്ടി തോമസ്,പി. വി. […]

local

റിട്ട.സ്‌കൂള്‍ അധ്യാപിക അട്ടക്കാട്ടെ പി. ഭാമ അന്തരിച്ചു

വെള്ളരിക്കുണ്ട്: അട്ടക്കാട് പരേതനായ പൈനി ചാത്തു നായരുടെ മകള്‍ പി. ഭാമ(71) അന്തരിച്ചു. സെന്റ് ജോസഫ് യു പി സ്‌കൂള്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് ജി കരുണാകരപിള്ള (റിട്ടാഅധ്യാപകന്‍ പ്ലാച്ചിക്കര). മക്കള്‍: വിനോദ് കുമാര്‍ (അധ്യാപകന്‍),വിനയ കുമാര്‍ (ഫാര്‍മസിസ്റ്റ്), സ്വപ്ന കുമാരി. മരുമക്കള്‍: നിഷ, മധു. സഹോദരങ്ങള്‍:പി. ചന്ദ്രിക, പി ഗീത, പി ശോഭന, കുഞ്ഞമ്പു നായര്‍,പരേതരായ കുഞ്ഞുണ്ണി നായര്‍, കരുണാകരന്‍ നായര്‍, നന്ദകുമാര്‍, വിജയകുമാര്‍,സതി ദേവി.  

local

റബ്ബര്‍ തൈകള്‍ നശിപ്പിച്ചതായി പരാതി

വെള്ളരിക്കുണ്ട്: റബ്ബര്‍തൈകള്‍ നശിപ്പിിച്ചതായി പരാതി. മാലോം വള്ളിക്കടവിലെ വില്ലേജ് ഒഫീസ് കോട്ടരുക്കപ്പാലം റോഡ് സൈഡില്‍ താമസിക്കുന്ന അന്നമ്മ അലക്‌സണ്ടര്‍ ഇലക്ട്രിസിറ്റി എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് പരാതിക്കിടെയായ സംഭവം. ഇവരുടെ റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്തു കൂടി പോകുന്ന വൈദ്യുത ലെയിന്റെ ടച്ച് കൊത്താന്‍ വന്ന കരാര്‍ തൊഴിലാളികളാണ് രണ്ടു വര്‍ഷം പ്രായമായ റബ്ബര്‍ തൈകള്‍ നശിപ്പിച്ചത്. ലൈനില്‍ നിന്നും ദൂരെയുള്ള വേലി തൈകളുടെ മുകളിലേക്ക് വെട്ടിയിട്ടാണ് നശിപ്പിച്ചതന്ന് പരാതിയില്‍ പറയുന്നു. കൃഷി നശിപ്പിച്ച കാര്യം […]

local

മലമുകളില്‍ ഡാം നിര്‍മ്മിച്ചു മീന്‍ വളര്‍ത്തിയ കര്‍ഷകന് ലഭിച്ചത് നൂറ് മേനി വിളവ്

വെള്ളരിക്കുണ്ട് :ബളാല്‍ ഗ്രാമപഞ്ചയത്തിലെ കര്‍ണ്ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന എടക്കാനം മലമുകളില്‍ ഡാംനിര്‍മ്മിച്ചു മീന്‍ വളര്‍ത്തിയ പുരയിടത്തില്‍ പ്രസാദ് എന്ന കര്‍ഷകന് ലഭിച്ചത് നൂറ് മേനിവിളവ്.. 800 ഗ്രാമോളം തൂക്കം വരുന്ന 20 ക്വിന്റലോളം മത്സ്യമാണ് വിളവെടുപ്പിന്പാകമായത്.. അഞ്ചേക്കര്‍ ഭൂമിയില്‍ ആരും കൊതിക്കുന്ന കാര്‍ഷിക വിളകള്‍ക്കൊപ്പമാണ് പ്രസാദ് മത്സ്യം വളര്‍ത്താനായി ഡാമും ഒരുക്കിയത്. വനാതിര്‍ത്തിയില്‍ നിന്നും പൈപ്പ് വഴി ഡാമിലേക്ക് വെള്ളമെത്തിച്ചായിരുന്നു പ്രസാദ് മീന്‍ വളര്‍ത്തിയത്. ഇതിനായി 25ലക്ഷം ലിറ്റര്‍ കൊള്ളുന്ന സമ ചതുരത്തില്‍ ഉള്ള രണ്ട് ഡാമുകളിലായാണ് […]

local

കോവിഡ് ബാധിതരുടെ വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ നല്‍കി മാലോം മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍

വെള്ളരിക്കുണ്ട് :ബളാല്‍ ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗ ബാധിതരുടെ കുടുംബംങ്ങളിലേക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കി മാലോം മഹാത്മാഗാന്ധി ചാരിറ്റബില്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ മാതൃകയായി. ട്രസ്റ്റ് ചെയര്‍മാന്‍ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് പരിധിയിലെ 400 കുടുബംഗങ്ങളുടെ വീടുകളിലേക്ക് ആവശ്യമായ പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കിയത്. ഉള്ളി,തക്കാളി, പയര്‍, വെള്ളരി, വഴുതന,പച്ചമുളക്, കിഴങ്ങ്,എന്നിവ അടങ്ങിയ 5 കിലോ തൂക്കം വരുന്ന കിറ്റു കളാണ് നല്‍കിയത്. ബളാല്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ വെച്ചാണ് കിറ്റ് […]

local

കോഴിക്കടകളില്‍ നിന്നും അറവു മാലിന്യം കിണറ്റില്‍ തളളിയതായി പരാതി; മാലോം ദര്‍ഘാസ് എടക്കാനത്ത് മുന്‍ മെമ്പര്‍ പരേതനായ കെ.ജെ ടോമിയുടെ കിണറ്റിലാണ് മാലിന്യം തളളിയത്

വെള്ളരിക്കുണ്ട് : കോഴിക്കടകളില്‍ നിന്നും അറവു മാലിന്യം കിണറ്റില്‍ തളളിയതായി പരാതി . മാലോം ദര്‍ഘാസ് എടക്കാനത്ത് വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ മെമ്പര്‍ പരേതനായ കെ.ജെ ടോമി യുടെ പേരിലുള്ള രണ്ടേക്കര്‍ കൃഷിയിടത്തിലെ കിണറ്റിലാണ് അറവ് മാലിന്യം തള്ളിയത്. അറവ് ശാലയില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന പൊരിയത്ത് ബൈജുവാണ് ഈ കടുംകൈ ചെയ്തത് ടോമിയുടെ ഭാര്യ ഗ്രേസി വെള്ളരിക്കുണ്ട് പോലീസില്‍ പരാതിയില്‍ പറയുന്നു. ഈ സ്ഥലത്തിന്റെ താഴ്ഭാഗത്ത് പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ കിണറ്റിലേക്കും മലിന […]