local

പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവ്: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഇരുട്ടില്‍ തപ്പുന്നു: ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍

ഉദുമ: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍. പാചകവാതക വില വര്‍ദ്ധനവും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവും സാധാരണക്കാരന്റെ ജീവിതം പ്രയാസകരമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇന്ധന പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശപ്രകാരം ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഉദുമ ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉത്ഘാടനം […]

local

മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ചികിത്സ ധനസഹായവും, ഓക്‌സിജന്‍ കോണ്‌സെന്‌ട്രേറ്ററും വിതരണം ചെയ്തു

ഉദുമ: കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നൂസിയുടെ 125 മത്തെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാസറഗോഡ് ജില്ലാ മെര്‍ച്ചന്റ് നേവി അസോസിയേഷന്‍ സംഘടിപ്പിച്ച വെല്‍ഫയര്‍ – മെമ്പര്‍ഷിപ് ക്യാമ്പയിനില്‍ വച്ചു ചികിത്സ ധന സഹായങ്ങള്‍ വിതരണം ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റ മേല്‍പ്പറമ്പ് നടക്കാലിലെ അശ്വതി, ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ചു ചികിത്സയിലുള്ള ബാരയിലെ ഋതിക് കൃഷ്ണന്‍ എന്നിവരുടെ ചികിത്സ ഫണ്ടിലേക്കുള്ള അസോസിയേഷന്റെ ധനസഹായങ്ങള്‍ നൂസി കേരള ഘടകം സെക്രട്ടറി ശ്രീ.ജി. വിനയ്കുമാര്‍ പൈ ക്യാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വച്ചു ചികിത്സാ […]

local

ബബീഷിന് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആദരം

ഉദുമ: കീഴൂര്‍ തോണിയപകടത്തില്‍ മൂന്നു പേരുടെ ജീവന്‍ രക്ഷിച്ചു മൂന്നു കുടുംബങ്ങള്‍ക്ക് താങ്ങായി മാറിയ ബേക്കലിലെ ബബിഷിനെ മെര്‍ച്ചന്റ് നേവി അസോസിയേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരവും, ക്യാഷ് അവാര്‍ഡും നല്‍കി പൊന്നാട അണിയിച്ചു ആദരിച്ചു. ദേശീയ സംഘടനയായ നുസിയുടെ കേരള ഘടകം(കൊച്ചി ) റെപ്രെസെന്റെറ്റീവ് ശ്രീ. ജി. വിനയ്കുമാര്‍ പൈയാണ് ബബിഷിനെ ആദരിച്ചത്. സ്വന്തം ജീവന്‍ പോലും നോക്കാതെ സ്വാര്‍ത്ഥ മോഹമില്ലാതെ ഈ ധീര പ്രവര്‍ത്തി ചെയ്ത ബബിഷാണ് യഥാര്‍ത്ഥ താരം എന്ന് അദ്ദേഹം […]

Uncategorized

ശാലിയ സമുദായ മുന്‍ ജില്ല പ്രസിഡന്റ് കീഴൂര്‍ തെരുവത്തെ എ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഉദുമ: ശാലിയ സമുദായ മുന്‍ ജില്ല പ്രസിഡന്റ് കീഴൂര്‍ തെരുവത്ത് കിഴക്കേ വീട്ടില്‍ എ. കുഞ്ഞിക്കണ്ണന്‍ (ഉഷസ് രാംദാസ് നഗര്‍ – 74) ബംഗളൂരില്‍ അന്തരിച്ചു. പരേതരായ അമ്പുവിന്റെയും ചോയിച്ചിയുടെയും മകന്‍.റിയാദ് അല്‍ അസീസിയ പാണ്ട കമ്പനി സെക്രട്ടറിയുമായിരുന്നു. ഭാര്യ: മാലതി. മക്കള്‍ :നിഷിത് കണ്ണന്‍, നവ്യ. മരുമക്കള്‍: വിനീത, സാവന്‍. സഹോദരങ്ങള്‍: എ.സി. ബാലകൃഷ്ണന്‍ ബംഗ്‌ളൂരു (റിട്ട. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ബ്രസ്സെല്‍സ് )എ. ചന്ദ്രശേഖരന്‍, നീലേശ്വരം (റിട്ട. പ്രൊഫസര്‍ ഗവ. കോളേജ് കാസറഗോഡ് ), […]

local

കോട്ടിക്കുളത്ത് ഹോട്ടല്‍ സംഘര്‍ഷം: എസ് ഐ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

ഉദുമ: അനുമതി ഇല്ലാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചും അര്‍ധരാത്രിയിലും പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിക്കാനുള്ള പൊലീസ് നടപടി സംഘര്‍ഷത്തില്‍ കലാശിച്ചു. എസ് ഐ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ബേക്കല്‍ സ്റ്റേഷനിലെ എസ് ഐ പി ജെ സെബാസ്റ്റ്യനെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടിക്കൂളത്തെ സി പാര്‍ക്ക് ഹോട്ടല്‍ ഉടമയും കാഞ്ഞ ങ്ങാട് കൊളവയല്‍ സ്വദേശി യുമായ അബ്ദുല്‍ മജീദിന്റെ മകന്‍ കെ സഫീര്‍ (19) ഇയാളുടെ സഹോദരി . ഷാഹ ദ (10) ,ഇക്ബാല്‍ സ്വദേശി […]

local

ഇരു വൃക്കകളും തകരാറിലായി ബാരയിലെ ഹൃതിക്ക് കൃഷ്ണന് സഹായവുമായി പ്രതിഭ ക്ലബ്ബും എരോല്‍ അമ്പലത്തിങ്ങാല്‍ യു എ ഇ കമ്മിറ്റിയും

ഉദുമ: ഇരു വൃക്കകളും തകരാറിലായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്ന ബാരയിലെ ഹൃതിക്ക് കൃഷ്ണന്റെ ചികിത്സാ സഹായത്തിലേക്കായ് പ്രതിഭ ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് എരോല്‍ അമ്പലത്തിങ്ങാല്‍ യു എ ഇ കമ്മിറ്റി സ്വരുപ്പിച്ചസഹായധനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മിയും, വാര്‍ഡ്മെമ്പര്‍ സിന്ധുഗംഗാധരനും ചേര്‍ന്ന് സഹായസമിതി കണ്‍വീനര്‍ പ്രവീണ്‍ കോടോത്തിന് കൈമാറി. ക്ലബ്ബ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് സന്ദീപ് അമ്പലത്തിങ്ങാല്‍, വൈസ്പ്രസിഡന്റ് രാഗേഷ് നാഗത്തിങാല്‍, സെക്രട്ടറി മഹേഷ് തെക്കേക്കര, ജോയിന്‍സെക്രട്ടറി ഹരിപ്രസാദ്, […]

local

ഋത്വിക്കിന്റെ ചികിത്സയ്ക്ക് അമ്മയുടെ സഹപാഠി കൂട്ടായ്കളുടെ കൈത്താങ്ങ്

ഉദുമ : ഇരു വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ച് എറണാകുളം അമൃതാ ആശുപത്രിയില്‍ കഴിയുന്ന ഋത്വിക്കിന്റെ ചികിത്സക്കായി അമ്മയുടെ സഹപാഠികളുടെയും കൈത്താങ്ങ് ആശ്വാസമായി. ഉദുമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഋത്വിക്കിന്റ വൃക്കമാറ്റിവെക്കാനായി 30 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഇതിന് സുമനസുകളും വിവിധ കൂട്ടയ്മകളും പണം സ്വരൂപിക്കുന്നുണ്ട്. ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1994- 95 പത്താം തരം ബാച്ചിലെ കൂട്ടായ്മയാണ് സഹപാഠിയായ ബിന്ദുവിന്റെ മകന് ധനസഹായവുമായി വീട്ടിലെത്തിയത്. വൈ.കൃഷ്ണദാസ്, ബി.ഡി.അബ്ബാസ്, ലക്ഷ്മി കുറ്റൂര്‍, […]

local

ക്ഷീര സംഘങ്ങളെ ആദായ നികുതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രനയത്തിനെതിരെ ക്ഷീരകര്‍ഷകര്‍ പ്രതിഷേധ ജ്വാല തീര്‍ത്തു

ഉദുമ: പ്രാഥമിക ക്ഷീരസംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ചും ഈ കരിനിയമം പിന്‍വലിക്കണമെന്നും ആവശ്യപെട്ട് ക്ഷീര കര്‍ഷകരുടെ നേതൃത്വത്തില്‍ സംഘം തലത്തില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു. ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം സംഘം പ്രസിഡന്റ് പി ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ വാസു മാങ്ങാട് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ കെ വി ശോഭന, ക്ഷീരകര്‍ഷകന്‍ അബ്ദുള്‍ റാഷിദ് എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ചന്ദ്രന്‍ […]

local

കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം മുല്ലപ്പള്ളി രാമചന്ദ്രന്

ഉദുമ : കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനും അദ്ധ്യാപക നേതാവുമായ കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദര്‍ശ രൂപമായ മുല്ലപ്പള്ളി രാമചന്ദ്രന്. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്ന പദവിയിലിരുന്നു കൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കുമൊപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും സാമൂഹിക-ആദ്ധ്യാത്മിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു കരിച്ചേരി നാരായണന്‍ മാസ്റ്ററുടേത് . അവാര്‍ഡ് സമര്‍പ്പണം. കരിച്ചരി നാരായണന്‍ മാസ്റ്റരുടെ മൂന്നാം […]

local

പള്ളിക്കര ശക്തിനഗര്‍ അഗസറഹൊളെ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: പള്ളിക്കര ശക്തിനഗര്‍ അഗസറഹൊളെ അങ്കണവാടി കെട്ടിടം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം .കുമാരന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്‌നിന്‍ വഹാബ്, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല ബഷീര്‍, ഗ്രാമ പഞ്ചായത്ത് അംഗം ജയശ്രി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി .ഇന്ദിര, സെക്രട്ടറി എം. കെ. രാധാകൃഷ്ണന്‍ , ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ […]