local

കരനെല്‍കൃഷിയില്‍ നൂറ് മേനിയുമായി പ്രഭാകരന്‍ തരംഗിണി

തൃക്കരിപ്പൂര്‍: മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം ഒഴിവ് സമയങ്ങളില്‍ കൃഷിയിലേര്‍പ്പെട്ടുകൊണ്ട് മാതൃകയാവുകയാണ് തൃക്കരിപ്പൂര്‍ തങ്കയത്തെ ഏ.വി. പ്രഭാകരന്‍ തരംഗിണി. തൃക്കരിപ്പൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയില്‍ നാടിന് ഭക്ഷ്യ സുരക്ഷയൊരുക്കുന്നതില്‍ ഒപ്പം ചേര്‍ന്നുകൊണ്ട് കര നെല്‍കൃഷിയില്‍ നൂറ് മേനി കൊയ്യുകയാണ് പ്രഭാകരന്‍. ചെറുകാനത്തുള്ള 40 സെന്റ് സ്ഥലത്ത് തൊണ്ണൂറാന്‍ വിത്തിറക്കി ചെയ്ത കരനെല്‍കൃഷിക്ക് ഈ വര്‍ഷം നല്ല വിളവാണ് ലഭിച്ചത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് തൃക്കരിപ്പൂര്‍ ഗ്രാമ […]

local

സൈക്കിളിംഗ് സെലക്ഷ ന്‍ ട്രയല്‍ 19 ന് വലിയപറമ്പില്‍

തൃക്കരിപ്പൂര്‍: അടുത്ത മാസം വയനാട് നടക്കുന്ന സംസ്ഥാന മൗണ്ടയ്ന്‍ ബൈക്ക് സൈക്കിളിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍ഗോഡ് ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സ് ഈ മാസം 19ന് വലിയപറമ്പില്‍ നടക്കും. 14, 16, 18 വിഭാഗങ്ങളിലും സീനിയറിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 16നകം ബന്ധപ്പെടണമെന്ന് സൈക്കിളിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9400115371, 9567475768.  

local

വിസ പുതുക്കിയില്ല; ഐവറി കോസ്റ്റ് സ്വദേശിയായ ഫുട്‌ബോള്‍ താരത്തെ പോലീസ് എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറും

തൃക്കരിപ്പൂര്‍: ഒരു വര്‍ഷത്തിലധികമായി വിസ കാലാ വധി കഴിഞ്ഞ് കേരളത്തില്‍ കഴിയുന്ന ഐവറി കോസ്റ്റ് സ്വദേശിയായ ഫുട്‌ബോള്‍ താരത്തെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ച് രേഖകള്‍ പരിശോധിച്ചു. ഐവറി കോസ്റ്റില്‍ നിന്നും കേരളത്തിലെത്തിയ കൗസി ഷെസിയാസ്(25)നെയാണ് പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേരളത്തിലെത്തിയ ഇയാളുടെ വിസ കാലാവധി ഓഗസ്റ്റില്‍ അവസാനിച്ചിരുന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തി. മലപ്പുറത്ത് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഫുട്‌ബോള്‍ കളിക്കാരനായി നിരവധി കളിക്കളങ്ങളില്‍ ഇറങ്ങിയ ഷെസിയാസ് ലോക്ഡൗണില്‍ കളി നിര്‍ത്തിയതോടെ വിവിധ ടീമുകളുടെ […]

local

ജയലളിതക്ക് മികച്ച സാക്ഷരതാ പ്രവര്‍ത്തകക്കുള്ള അവാര്‍ഡ്; തൃക്കരിപ്പൂര്‍ മധുരംകൈ സ്വദേശിനിയാണ്

തൃക്കരിപ്പൂര്‍: ജില്ലയിലെ മികച്ച സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് കാന്‍ ഫെഡ് ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ പി.എന്‍.പണിക്കര്‍ അവാര്‍ഡിന് തൃക്കരിപ്പൂര്‍ മധുരംകൈയിലെ ടി.ജയലളിത അര്‍ഹയായി. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രവര്‍ത്തിച്ചുവരുന്ന ജയലളിത സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തില്‍ ഇന്‍സ്ട്രക്ടറായും രണ്ടാം ഘട്ടത്തില്‍ മാസ്റ്റര്‍ ട്രെയിനിയുമായി പ്രവര്‍ത്തിച്ചു. മധുരംകൈ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിന്റെ ലൈബ്രററേറിയയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. വായനശാലയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തക സമിതി അംഗമാണ്. പയ്യന്നൂര്‍ ഐ.എസ്.ഡി.സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപികയാണ്. ബുധനാഴ്ച ലോക സാക്ഷരതാ ദിനത്തില്‍ […]

local

കെ ആര്‍ എം യു തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

തൃക്കരിപ്പൂര്‍ : മലയാളികളുടെ ദേശീയ ഉല്‍സവമായ ഓണം കോവിഡ് കാലത്തും നിയന്ത്രണത്തോടെ ആഘോഷിക്കാന്‍ കേരള റിപ്പോര്‍ ട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സണ്‍സ് യൂണിയന്‍(കെ ആര്‍ എം യു) തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റി പത്ര,ദൃശ്യ,ഡിജിറ്റല്‍ മേഖലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. തൃക്കരിപ്പൂര്‍ ലൈവ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തു. ഓണകിറ്റ് വിതരണോദ്ഘാടനം പടന്ന മെഡിപ്ലസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.മുഹമ്മദ് അസ്ലം നിര്‍വഹിച്ചു. […]

local

ഓഗസ്റ്റ് 7 ന് ഇരട്ടകളുടെ ദിനം: പ്രൈമറി സ്‌കൂളില്‍ ഇരട്ട വിദ്യാര്‍ത്ഥികളുടെ 21 ജോഡികളെന്ന അപൂര്‍വതയുമായ് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി. സ്‌കൂള്‍

തൃക്കരിപ്പൂര്‍: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഇരട്ടകളുടെ എണ്ണത്തില്‍ സെന്റ് പോള്‍സ് എയുപി സ്‌കൂളില്‍ അപൂര്‍വത. ഈ അധ്യയന വര്‍ഷം 2021 വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന പ്രൈമറി വിദ്യാലയത്തില്‍ 21 ഇരട്ട കുരുന്നുകളാണ് വിവിധ ക്ലാസുകളിലായുള്ളത്. കഴിഞ്ഞ അധ്യായനം മുതല്‍ ഇവര്‍ ഒത്ത് കൂടാറില്ലെങ്കിലും അധ്യാപകര്‍ക്ക് പലരെയും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത സാമ്യമാണുള്ളത്. ആഗസ്ത് ആദ്യവാരത്തിലെ അവസാന ദിനമാണ് ഇരട്ടകളുടെ ദിനമായി ആചരിക്കാറ്. കോവിഡ് എന്ന മഹാമാരിയുടെ മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ ഇരട്ടകളുടെ ഓണ്‍ലൈന്‍ കലാപരിപാടികള്‍ ഉള്‍പ്പെടെ നടത്തി. ഒന്നു മുതല്‍ […]

local

തൃക്കരിപ്പൂർ പൂച്ചോലിലെ കാര്യത്ത്‌ കുമ്പ അന്തരിച്ചു

തൃക്കരിപ്പൂർ: പരേതനായ പുതിയടവൻ കൊട്ടൻ്റെ ഭാര്യ പൂച്ചോലിലെ കാര്യത്ത്‌ കുമ്പ (88) അന്തരിച്ചു. മക്കൾ: കെ.നളിനി, സുലോചന, സുരേഷ്(രാമഗുണ്ടം), പ്രീത. മരുമക്കൾ: കാരകടവത്ത് മോഹനൻ, സുജിത, പരേതനായ പുതിയടവൻ കോരൻ, സഹോദരങ്ങൾ: കെ. പാറു, നാരായണൻ(റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയർ), കുഞ്ഞിരാമൻ(പിഡബ്യു ഡി കോൺട്രാക്ടർ), ബാലകൃഷ്ണൻ, പരേതനായ കുഞ്ഞമ്പു, പരേതരായ മാധവി, അമ്മിണി.

local

റിട്ട. റെയില്‍വേ ജീവനക്കാരന്‍ തടിയന്‍ കൊവ്വലിലെ കപ്പണക്കാല്‍ കുഞ്ഞമ്പു അന്തരിച്ചു

തൃക്കരിപ്പൂര്‍: തടിയന്‍ കൊവ്വലിലെ റിട്ട. റെയില്‍വേ ജീവനക്കാരന്‍ കപ്പണക്കാല്‍ കുഞ്ഞമ്പു (67) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച പകല്‍ മൂന്നിന് കുഞ്ഞിക്കൊവ്വല്‍ വാതക ശ്മശാനത്തില്‍. ഭാര്യ: അപ്യാല്‍ കുഞ്ഞിപ്പാറു. മക്കള്‍: എ ശാലിനി (കണ്ണാടിപ്പറമ്പ്), ഷൈമ (വെള്ളൂര്‍), സവിത (പുന്നച്ചേരി, ചെറു കുന്ന്), ജയചന്ദ്രന്‍ (എയര്‍ഫോഴ്‌സ്, മധ്യ പ്രദേശ്), ജയസുധ (പെരിങ്ങോം), ജയശ്രീ (എളമ്പച്ചി). മരുമക്കള്‍: കെ വി പ്രകാശന്‍(കണ്ണാടിപ്പറമ്പ്), കെ ഗിരീഷ് (വെള്ളൂര്‍), സി വി വിനോദ് (പുന്നച്ചേരി), രേഷ്മ (പിലിക്കോട്), ജയന്ത് (സിആര്‍പി എഫ്, അസം), […]

local

കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ നില്‍പ്പ് സമരം നടത്തി; സമരം മുതിര്‍ന്ന നേതാവും കെഎസ്ബിഎ തൃക്കരിപ്പൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റുമായ യു. മോഹനന്‍ ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി. ഈ മേഖലയില്‍ തൊഴി ലെടുക്കുന്നവരെ മുന്‍ഗണനാ ലിസ്റ്റില്‍പെടുത്തി കോവിഡ് വാക്‌സിന്‍ നല്‍കുക, മുഴുവന്‍ ബാര്‍ബര്‍ തൊഴിലാളികള്‍ക്കും അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കുക, അശാസ്ത്രിയമായ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നിര്‍ണയ രീതി പുനപരിശോധിക്കുക, സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ തന്നിഷ്ട പ്രകാരമുള്ള ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക, തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ആദ്യപാദ തൊഴില്‍ നികുതി ഒഴിവാക്കുക തുടങ്ങിയ 12 ല്‍പ്പരം ആവശ്യങ്ങളുന്നയി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും പ്രധാന കവലകളിലുമാണ് […]

local

ഉദിനൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീയിട്ടു നശിപ്പിച്ചു

തൃക്കരിപ്പൂര്‍: പ്രവാസിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എഫ് സെഡ് ബൈക്ക് പെട്രോളൊഴിച്ച് തീയിട്ടു നശിപ്പിച്ചു. ഉദിനൂര്‍ പരത്തിച്ചാലിലെ എ.സി. അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിച്ചത്. യമഹയുടെ പുത്തന്‍ സീരീസിലുള്ള എഫ് സെഡ് ബൈക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കത്തി നശിച്ചത്. ശബ്ദം കേട്ട് ബന്ധുവായ അടുത്ത വീട്ടിലെ മുസമ്മില്‍ എന്ന യുവാവ് സമയോചിതമായി ഇടപെട്ടത് മൂലം തീകത്തി വീടിന് ഉണ്ടാകുമായിരുന്ന നാശം ഒഴിവാക്കാനായി. അബ്ദുള്ളയുടെ സഹോദരന്‍ പടന്ന മലബാര്‍ ടൈല്‍സില്‍ ഗോഡൗണ്‍ ചുമതല വഹിക്കുന്ന മുഹൈമിന്‍ ബൈക്ക് വീടിനോട് […]