local

ഒമ്പത് യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീനുകള്‍ നല്‍കി; കേരള വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന പരിപാടി പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

  രാജപുരം: കേരള വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ഒമ്പത് യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷ്യനുകള്‍ നല്‍കി. വിതരണോദ്ഘാടനം പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ നിര്‍വ്വഹിച്ചു. സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു.ആര്‍.കെ.രാഹുല്‍ , വി.ടി. ജോയി, എം.കെ.സുരേഷ്, പി.കൃഷ്ണകുമാര്‍, എം.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.  

local

രാജപുരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ചിട്ടുകളിവേട്ട; എട്ട് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബളാംതോട് മാനടുക്കത്ത് ആള്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ പണം വെച്ച് ചിട്ടുകളിക്കുകയായിരുന്ന എട്ട് പേരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു.മാനടുക്കം സ്വദേശികളായ ശ്രീകുമാര്‍ (43) ,ഹരികുമാര്‍ ( 34) ഗിരിഷ് കുമാര്‍ (48) ,ജനാദ്ദനന്‍. (51 ) ,രാഘുനാഥ് (64) ,എം ആര്‍ ചന്ദ്രഭാനു (63) ,ബാലചന്ദ്രന്‍(60) ,ബിനോയ് കുര്യന്‍ (43) എന്നിവരെയാണ് രാജപുരം സ്റ്റേഷന്‍ എസ് ഐ കെ.കൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്ന് 5050 രൂപയും പിടിച്ചെടുത്തു. എ എസ് ഐ. ചന്ദ്രന്‍ , […]

local

ഗ്രന്ഥശാല വാരാഘോഷം സംഘടിപ്പിച്ചു; ഗ്രന്ഥശാല വാരാഘോഷത്തിന്റെ ഭാഗമായി ഓര്‍മ്മ വണ്ണാത്തിക്കാനം വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു

രാജപുരം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗ്രന്ഥശാല വാരാഘോഷത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയും, വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍ അധ്യക്ഷനായി. ജേസ് ആണ്ടുമാലിയില്‍, പി കെ മുഹമ്മദ്, വി എം കുഞ്ഞാമദ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ രാജേഷ് നന്ദിയും പറഞ്ഞു.  

local

ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസിന് കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ആദരം

രാജപുരം – കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ (ഹോമിയോ മരുന്ന് വിതരണം ) പങ്കാളിയായി നിസ്വാര്‍ത്ഥമായ സേവനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകനും, ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാനുമായ രാജീവ് തോമസ്സിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ജില്ല പ്രസിഡണ്ട് പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ചു ആദരിച്ചു.പൊതു സമൂഹത്തിന് മാതൃകയാവുന്ന രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജനശ്രീ പ്രവര്‍ത്തകരെയും അവര്‍ക്ക് നേതൃത്വം നല്‍കുന്നവരേയും അഭിനന്ദിച്ചു.കണ്ണൂര്‍ വിഭാഗ് മഹിള പ്രമുഖ് അഞ്ജലി രമേഷ് (നാഗാലാന്റ്), സംഘടന സെക്രട്ടറി ഷിബു […]

local

പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി നടപ്പിലാക്കണം: രാജപുരം പ്രസ് ഫോറം

രാജപുരം: പ്രദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.പ്രമോദ് കുമാര്‍, രവീന്ദ്രന്‍ കൊട്ടോടി, ജി.ശിവദാസന്‍, സണ്ണി ജോസഫ്, ഇ.ജി.രവി, സുരേഷ് കുക്കള്‍ സജി ജോസഫ് , രാജേഷ് ഓട്ടമല, നൗഷാദ് ചുള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: രവീന്ദ്രന്‍ കൊട്ടോടി (പ്രസിഡന്റ്), ജി.ശിവദാസന്‍ (സെക്രട്ടറി), ഇ.ജി.രവി (വൈസ് പ്രസിഡന്റ് ), സുരേഷ് കൂക്കള്‍ (ജോയിന്റ് സെക്രട്ടറി), സണ്ണി […]

local

ഹോളി ഫാമിലി ഹൈസ്‌കൂള്‍ യു.എ.ഇ. കൂട്ടായ്മ ഓണം ആഘോഷിച്ചു

അബുദാബി: രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടയ്മയുടെ ഓണാഘോഷമായ ‘ഓണച്ചെപ്പ് ‘ ഓണ്‍ലൈനിലൂടെ വിപുലമായി ആഘോഷിച്ചു. കൂട്ടായ്മ ട്രഷററും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ജിതേഷ് മുന്നാടിന്റെ ആമുഖ ഭാഷണത്തോടെ തുടങ്ങിയ ആഘോഷ പരിപാടി സ്‌കൂള്‍ മാനേജരും രാജപുരം ഹോളി ഫാമിലി പള്ളിവികാരിയുമായ റവ:ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവുമായ ബാലചന്ദ്രന്‍ കൊട്ടോടി മുഖ്യാതിഥി ആയിരുന്നു. കൂട്ടായ്മയുടെ പ്രസിഡണ്ട് ജോബി മെത്തനത്ത് അധ്യക്ഷം വഹിച്ചു. […]

local

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അക്ഷരസേന അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു; വെള്ളരിക്കുണ്ട് താലൂക്ക്തല ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചു

രാജപുരം: ഇനി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അക്ഷരസേന അംഗങ്ങളും സജീവമായിരിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ലൈബ്രറികളിലും അക്ഷരസേന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓരോ വായനശാലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവതി, യുവാക്കളെയാണ് അക്ഷരസേന ടീമില്‍ അംഗങ്ങളാക്കിയിരിക്കുന്നത്.കോവിഡ് മൂലം ദുരിതം അനുഭിവിക്കുന്ന മേഖലയിലേക്ക് കടന്ന് ചെന്ന് അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തും പ്രതിരോധ പ്രവര്‍ത്തനം നടത്തിയും അക്ഷരസേന അംഗങ്ങള്‍ പ്രവര്‍ത്തിക്കും. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ മാത്രം 72 വായനശാലകളില്‍ നിന്നും 814 വളണ്ടിയര്‍മാരെ അക്ഷരസേനയില്‍ […]

local

കള്ളാറില്‍ നടന്ന മോഷണക്കേസ്: 18 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കള്ളാറില്‍ നടന്ന മോഷണകേസില്‍ 18 വര്‍ഷത്തിന് ശേഷം പ്രതിയെ രാജപുരം പോലിസ് അറസ്റ്റ് ചെയ്തു . തമിഴ്നാട് സ്വദേശിയും ഇരിട്ടി പേരാവൂര്‍ മാവുളിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ജോണ്‍ (48)നെയാണ് രാജപുരം ഇന്‍സ്പെക്ടര്‍ വി .ഉണ്ണികൃഷ്ണനും സംഘവുംഇന്നലെ രാത്രി പേരാവൂരില്‍ നിന്നും അറസ്റ്റുചെയ്തത്. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറില്‍ 2003 ജുലൈ 17 നും 20 നും ഇടയില്‍ കള്ളാറിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ ജോര്‍ജ്കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോര്‍ജ്കുട്ടി മാഷും കുടുംബവും ബാംഗ്ലൂരിലെ […]

local

ഗോത്ര കര്‍ഷകന് കേരള വനവാസി വികാസ കേന്ദ്രത്തിന്റെ സ്‌നേഹാദരം

രാജപുരം – കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് അരയാര്‍ പള്ളം വനവാസി ഗ്രാമത്തിലെ ഗോത്ര കര്‍ഷകന്‍ പരപ്പ നാര്‍ക്കളനെ കേരള വനവാസി വികാസ കേന്ദ്രം കര്‍ഷക ദിനത്തില്‍ ആദരിച്ചു. സ്വന്തം ഭൂമിയില്‍ വര്‍ഷങ്ങളായി പരമ്പരാഗത കൃഷി സമ്പ്രദായത്തിലൂടെ നെല്ല്, കപ്പ, ഇഞ്ചി, പച്ചക്കറി, തെങ്ങ്, കവുങ്ങ്, കുരുമുളക്, തുടങ്ങിയവയും ഇടവിളകൃഷിയായി വാഴയും ചെയ്ത് വരുന്നു.എല്ലാ വര്‍ഷവും സര്‍ക്കാര്‍ തലത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പ്പെടുന്ന കര്‍ഷകനായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ സന്നദ്ധ […]

local

മാലക്കല്ല് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച

രാജപുരം: മലയോരത്ത് വീണ്ടും വന്‍ കവര്‍ച്ച. മാലക്കല്ലിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 82,000 രൂപ മോഷണം പോയി. മുന്നിലെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. സിസിടിവിയില്ല എന്ന് മനസിലാക്കിയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാജപുരം ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കള്ളാറിലെ ഒരു വീട്ടിലും പൂക്കയത്തെ ഒരു കടയിലും മോഷണശ്രമം നടന്നു. കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. […]