local

പുല്ലൂര്‍ മധുരമ്പാടി കുരുക്ഷേത്ര ഗ്രാമസേവാസമിതി അനുമോദനവും ആദരവും സംഘടിപ്പിച്ചു

പുല്ലൂര്‍: മധുരമ്പാടി കുരുക്ഷേത്ര ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ,പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുളള അനുമോദനവും, എടമുണ്ട അംഗന്‍വാടിയില്‍ നിന്നും പതിറ്റാണ്ടുകളുടെ സേവനത്തിനു ശേഷം വിരമിച്ച പി.ഗീതക്കുട്ടി ടീച്ചര്‍, പത്താം വാര്‍ഡ് മെമ്പര്‍ എ ഷീബ എന്നിവരെ ആദരിക്കലും ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം ലഭിച്ച എ.അനുശ്രീ, സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്റ്റേറ്റ് ചാമ്പ്യനായ അദ്വൈത് ശ്രീജിത്ത്, ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ശാലിനി, പാലക്കാട് ജില്ല സംസ്ഥാന തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ […]

local

വിഷ്ണുമംഗലത്തെ കെ.കാര്‍ത്ത്യായനി മാരസ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ വിഷ്ണുമംഗലത്തെ പരേതരായ വാദ്യരത്‌നം പൊങ്ങലാട്ട് ഗോവിന്ദ മാരാരുടെയും, കിഴിക്കിലോട്ട് ശ്രീദേവി മാരാസ്യാരുടെയും മകള്‍ വിഷ്ണുമംഗലത്തെ കെ.കാര്‍ത്ത്യായനി മാരസ്യാര്‍ (72) അന്തരിച്ചു. ഭര്‍ത്താവ്: പൊങ്ങലാട്ട് ഗോപാല മാരാര്‍. മക്കള്‍: ഇന്ദുമതി, രജനി ( സീനിയര്‍ ക്ലര്‍ക്ക്, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് കാസര്‍കോട്), നന്ദകുമാര്‍ ( വാദ്യകലാകാരന്‍ ) മരുമക്കള്‍: പരേതരായ കെ. എന്‍. നാരായണന്‍ , ഡോ.ഇ.വി.കുഞ്ഞികൃഷ്ണന്‍ സഹോദരങ്ങള്‍: ഗോവിന്ദ മാരാര്‍, തങ്കമണി, ലക്ഷ്മിക്കുട്ടി, പരേതരായ കണ്ണന്‍ മാരാര്‍, രാമന്‍കുട്ടി മാരാര്‍, ഗംഗാധരമാരാര്‍.  

local

എ അശോകന്‍ സി പി എം തടത്തില്‍ ബ്രാഞ്ച് സെക്രട്ടറി

പുല്ലൂര്‍; സി പി എം തടത്തില്‍ ബ്രാഞ്ച് സെക്രട്ടറിയായി കാരിക്കൊച്ചിയിലെ എ അശോകനെ തിരഞ്ഞെടുത്തു.സമ്മേളനം സി പി എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എം വി നാരായണന്‍, എ കൃഷ്്ണന്‍, വി വി വേലായുധന്‍, പി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച്സമ്മേളനത്തോടനുബന്ധിച്ച് ചിത്രകാരി കല്ലുമാളത്തിലെ ടി വി അമ്മാളു അമ്മ, വിമുക്തഭടന്‍മാരായ കെ ശശി, എ ശ്രീധരന്‍, കോവിഡ് പ്രതിരോധത്തില്‍ മികച്ച സേവനം ചെയ്ത നഴ്സ […]

local

പുല്ലൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു; സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിച്ചു

പുല്ലൂര്‍ : പുല്ലൂര്‍ ഗവണ്‍മെന്റ് ഐടിഐ യില്‍ നിന്നും 2020 വര്‍ഷം എന്‍. സി. വി. ടി പരീക്ഷ വിജയകരമായി പൂര്‍ത്തീകരിച്ച ട്രെയിനുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടന്നു. ഉദുമ നിയോജക മണ്ഡലം എം.എല്‍.എ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. റെഡ് റിബണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് ഹരീഷ് കുമാര്‍ കെ, ചന്ദ്രന്‍ […]

local

പുല്ലൂര്‍ പെരിയ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം തുടങ്ങി

കാഞ്ഞങ്ങാട്:-പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാര്‍ഡിനകത്ത് ഏറ്റവും നല്ല ശുചികരണം നടക്കുന്ന വീട് . വാര്‍ഡിന് അവാര്‍ഡ് നല്‍കും. പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡ് ഹരിപുരം, പെരളം , മാക്കരം കോട്, കണ്ണാക്കോട്ട് , വിഷ്ണുമംഗലം വാരിക്കാട്ട് ഇല്ലം എന്നിവടങ്ങളില്‍. കുടുംബശ്രി പുരുഷ സ്വയം സഹായ സംമ്യം ക്ലബ്ബുകള്‍. യുവജത സംഘടന. തുടങ്ങി വാര്‍ഡിനകത്തെ മുഴുവന്‍ ജനങ്ങളും ഇന്നു മുതല്‍ 9 വരെ നടക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. വാര്‍ഡിനകത്ത് മെമ്പര്‍ എം […]

local

പുല്ലൂര്‍ വിഷ്ണുമംഗലത്തെ കെ.വി.കണ്ണന്‍ മാരാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് കോടതിയിലെ സ്റ്റാമ്പ് വെണ്ടര്‍ ആയി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന പുല്ലൂര്‍ വിഷ്ണുമംഗലത്തെ കെ.വി.കണ്ണന്‍ മാരാര്‍ (81) അന്തരിച്ചു. വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വാദ്യ അടിയന്തിരക്കാരനായിരുന്നു. ഭാര്യ: ഭാരതി. മക്കള്‍: പ്രമീള ( സീനിയര്‍ ക്ലര്‍ക്ക്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസ്), പ്രദീപ് (വാദ്യകലാകാരന്‍) മരുമക്കള്‍: ടി.എം.മോഹനന്‍, കെ.സൗമ്യ . സഹോദരങ്ങള്‍: ഗോവിന്ദ മാരാര്‍, കാര്‍ത്ത്യായനി, തങ്കമണി, ലക്ഷ്മിക്കുട്ടി, പരേതരായ രാമന്‍കുട്ടി മാരാര്‍, ഗംഗാധരമാരാര്‍.  

local

പുല്ലൂര്‍ മാടിക്കാലില്‍ കമ്മാടത്തുഅമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ മാടിക്കാലില്‍ കമ്മാടത്തു അമ്മ (83) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ വാഴക്കോടന്‍ കുഞ്ഞുമ്പു. മക്കള്‍: എ. ചന്തു കുഞ്ഞി, എ. വേണു, എ. രാജന്‍ (സിവില്‍ എഞ്ചിനിയര്‍ കാഞ്ഞങ്ങാട്). മരുമക്കള്‍ നിര്‍മ്മല, വിമല, നിഷ.  

local

പ്രഭാത സവാരിക്കിടയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു; പുല്ലൂര്‍ പെരളത്തെ കെ വി കൃഷ്ണനാണ് മരിച്ചത്

കാഞ്ഞങ്ങാട്:പ്രഭാത സവാരിക്ക് ഇറങ്ങിയ മുന്‍ പ്രവാസി ഹൃദയാ ഘാതത്തെ തുടര്‍ന്ന് മരിച്ചു .പുല്ലൂര്‍ പെരളത്തെ കെ വി . കൃഷ്ണന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പാണംതോട്  വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ മാവുങ്കാല്‍ സഞ്ജീവനി  ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .ഭാര്യ. പി.ശ്യാമള .മക്കള്‍: ഷീബ ,ഷീജ ,ഷീന .മരുമക്കള്‍: രവി പൂച്ചക്കാട്( ഗള്‍ഫ്) ,കുമാരന്‍ കരിച്ചേരി ( പിഡബ്ല്യുഡി ജീവനക്കാരന്‍ ) ,രമേശന്‍ (അമ്പലത്തറ)  

local

മധുരക്കാട് താംബൂലം പുരുഷ സ്വയം സഹായം സംഘം പ്രതിഭാ സംഗമം സംഘടിപ്പിച്ചു; സംഘം പ്രസിഡണ്ട് രാമചന്ദ്രന്‍ വേലാശ്വരം ഉപഹാരം നല്‍കി

പുല്ലൂര്‍: മധുരക്കാട് താംബൂലം പുരുഷ സ്വയം സഹായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മലയ സമുദായത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ആദികേഷ് രാമചന്ദ്രന്‍ , അനിരുദ്ധ് പ്രദീപ്, അനുപമ കൃഷ്ണന്‍ എന്നിവരെയാണ് അനുമോദിച്ചത്. സംഘം പ്രസിഡണ്ട് രാമചന്ദ്രന്‍ വേലാശ്വരം അദ്ധ്യക്ഷനായി. രഘു പണിക്കര്‍ പൊളളക്കട, പ്രമോദ് അരയി ,ഹരീന്ദ്രന്‍ പണിക്കര്‍, ഷജില്‍ പണിക്കര്‍, പ്രദീപന്‍ പണിക്കര്‍, രാജന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.  

local

പുല്ലൂര്‍ വിഷ്ണു മംഗലത്തെ ഇടത്തില്‍ കോമളവല്ലി അന്തരിച്ചു

പുല്ലൂര്‍ : വിഷ്ണു മംഗലത്തെ ഇടത്തില്‍ കോമളവല്ലി (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.രാഘവന്‍ നായര്‍ മക്കള്‍: ഇ സുധാകരന്‍, ഇ. ഉണ്ണികൃഷ്ണന്‍ , ഇ. സുമതിക്കുട്ടി, ഇ. രമാദേവി, ഇ. പ്രീത മരുമക്കള്‍: സാവിത്രി (ലാലൂര്‍ ), സ്‌നേഹ പ്രഭ (ഉദിനൂര്‍ ), പി.നാരായണന്‍ നായര്‍ (കാഞ്ഞങ്ങാട്) ഇ .രാജേന്ദ്രന്‍ ( കാഞ്ഞങ്ങാട് ), പരേതനായകെ.എം.കുഞ്ഞികൃഷ്ണന്‍ നായര്‍ സഹോദരന്‍ : ഇ. ചന്ദ്രേശേഖരന്‍ നമ്പ്യാര്‍ (കുഞ്ഞിമംഗലം) സഞ്ചയനം : ബുധനാഴ്ച്ച