local

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ് : സ്വര്‍ണ്ണ മെഡല്‍ നേടിയ മാളവിക മുരളീധരനെ കരിച്ചേരി കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആദരിച്ചു

പൊയ് നാച്ചി : കരിച്ചേരിയുടെ അഭിമാന കായിക താരം മാളവിക മുരളീധരനെ കരിച്ചേരി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ കെ.പി.സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപഹാരം കൈമാറി 2020 ലും 2021 ലും നടന്ന ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി അഭിമാന പോരാട്ടം നടത്തി സ്വര്‍ണ്ണ മെഡല്‍ നേടിയ കേരള ടീമില്‍ അംഗമായിരുന്നു മാളവിക. കലാ-കായിക മത്സരങ്ങളില്‍ സ്‌കൂള്‍ തലം മുതല്‍ സജീവമാണ്. 2018ല്‍ മുന്നാട് പീപ്പിള്‍സ് കോളേജിന് വേണ്ടി […]

local

കരിച്ചേരി പറമ്പിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ മോഷണം; ജീവനക്കാരുടെ പണം കവര്‍ന്നു

പൊയിനാച്ചി : സ്വര്‍ണ്ണപ്പണിയെടുക്കുന്ന കെട്ടിടത്തില്‍ പകല്‍ മോഷണം നടന്നതായി പരാതി. കരിച്ചേരി പറമ്പിലെ ആഭരണ നിര്‍മ്മാണ ശാലയിയില്‍ ഇന്നലെ ഉച്ചക്ക് ഉച്ചക്ക് 2 മണിക്കും 3 മണിക്കുമിടയില്‍ മോഷണം നടന്നത്. ജീവനക്കാരായ വേണുഗോപാലന്‍ സി, പവിത്രന്‍ സി എന്നിവരുടെ പേഴ്‌സും ബാഗും സൂക്ഷിച്ച പണവും മാറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. വേണുവിന്റെ പേഴ്‌സില്‍ ആധാര്‍ കാര്‍ഡ് , പാന്‍ കാര്‍ഡ് ,ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ഷന്‍ ഐ ഡി, എടിഎം കാര്‍ഡ് , 1500 രൂപ എന്നിവയും പവിത്രന്റെ ബാഗില്‍ […]

local

നൂറ് മേനിയില്‍ വീണ്ടും പൊയിനാച്ചി പറമ്പിലെ കര്‍ഷക കൂട്ടായ്മ

പൊയിനാച്ചി : വിഷ രഹിത പച്ചക്കറികള്‍ ഓണ വിപണി ലക്ഷ്യമാക്കി 12 ഏക്കറോളം തിരശ് നിലത്ത് പറമ്പിലെ രാജീവ്ജി ഗ്രന്ഥാലയം, പാടശേഖര സമിതി ,ജയ് കിസാന്‍ സ്വയം സഹായ സംഘം ,ഭാരവാഹികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഹരിതം കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ ഒന്നാം ഘട്ട വിളവെടുപ്പ് ചെമ്മനാട് കൃഷിഭവന്‍ കൃഷി ഓഫീസര്‍ പി.ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു 12 ഏക്കര്‍ സലത്ത് നാല് ഘട്ടങ്ങളിലായി ചെയ്ത പച്ചക്കറിക്കൃഷിയുടെ […]

local

കരിച്ചേരിയില്‍ കളിസ്ഥലങ്ങളില്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം

പൊയ്‌നാച്ചി: കരിച്ചേരിയില്‍ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്ന ഗ്രൗണ്ടിലെ ഫുട്‌ബോള്‍ പോസ്റ്റ് ,വോളിബോള്‍ പോസ്റ്റുകളും ബോളുകളും കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി .മുന്‍പ് ഈ പ്രദേശത്തില്‍ കോഴി മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. സമധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇല്ലാതാകുന്നതിനുള്ള ശ്രമമാണ് ചിലര്‍ നടന്നത്. ഇങ്ങനെ സമാധാനം ഇല്ലാതാകാന്‍ നോക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഡി.വൈ.എഫ് ഐ. കൂട്ടപ്പുന്ന മേഖല കമ്മിറ്റി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കി പരാതി പറയുന്നു.  

local

കരിച്ചേരിപറമ്പ് കെ.രാമുഞ്ഞി അന്തരിച്ചു

പൊയിനാച്ചി: കരിച്ചേരിപറമ്പ് കെ.രാമുഞ്ഞി (93) അന്തരിച്ചു .ഭാര്യ: പരേതയായ ചെറിയോള്‍. മക്കള്‍: പി.പ്രഭാകരന്‍, പി.ഗോപി ( സി.പി.എം കരിച്ചേരിപറമ്പ് ബ്രാഞ്ച് അംഗം), ശ്യാമള.പി. മരുമക്കള്‍: കെ.കെ .ദേവു .(അരമങ്ങാനം), ജയന്തി.പി ( പുല്ലൂര്‍), വിജയന്‍ (പുല്ലൂര്‍) .  

local

കാരുണ്യ സേവനത്തിന്റെ കരുതല്‍: അപൂര്‍വ്വ രോഗത്തിനടിമയായ പറമ്പിലെ സുരേന്ദ്രന്‍ നെച്ചിക്ക് പ്രിയദര്‍ശിനി കലാകേന്ദ്രം 57500 രൂപ സഹായം നല്‍കി

  പൊയിനാച്ചി: അപൂര്‍വ്വ രോഗം പിടിപ്പെട്ട് ചികിത്സ കഴിയുന്ന പറമ്പ് നെച്ചിയിലെ സുരേന്ദ്രന് കൈതാങ്ങായി പ്രിയദര്‍ശിനി കലാകേന്ദ്രം. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനോ, കിടക്കാനോ, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ സാധിക്കാത്ത സുരേന്ദ്രന്റെ ദയനിയ സ്ഥിതി അറിഞ്ഞയുടനെ കലാകേന്ദ്രം പ്രവര്‍ത്തകര്‍ അകമഴിഞ്ഞ് സഹായധനം സ്വരൂപിച്ച് 57500 രൂപ തുക കലാകേന്ദ്രം പ്രസിഡണ്ട് എ.ദിവാകരന്റെ നേതൃത്വത്തില്‍ വീട്ടില്‍ ചെന്ന് അവര്‍ക്ക് കൈമാറി. കലാകേന്ദ്രം പ്രവര്‍ത്തകരായ കെ.ചന്തു കുട്ടി പൊഴുതല, എം.ജയകൃഷ്ണന്‍, എം മോഹനന്‍ നായര്‍, ഗോപാലകൃഷ്ണന്‍ കരിച്ചേരി, സെക്രട്ടറി കൃഷ്ണപ്രസാദ് കരിച്ചേരി , […]

local

ദ്വീപ് ജനതയുടെ സംസ്‌ക്കാരത്തെ ചോദ്യം ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടി പിന്‍വലിക്കണം: ജനശ്രീ മിഷന്‍

പൊയിനാച്ചി : ലക്ഷദ്വിപ് ജനതയുടെ സാംസ്‌ക്കാരിക മതപാരമ്പര്യങ്ങള്‍ക്ക് നേരെയുള്ള നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ജനശ്രിമിഷന്‍ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രറ്റര്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ ജനാധിപത്യവിരുദ്ധമോ രാഷ്ട്രീയ ലാഭത്തിനോ ആകരുത്. ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുവാന്‍ കക്ഷിരാഷ്ട്രീയത്തിനതീതരായി എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ജനശ്രിമിഷന്‍ ഉദുമ ബ്ലോക്ക് യൂണിയന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷനായി ജില്ലാ ട്രഷറര്‍ കെ.പി സുധര്‍മ്മ, ജില്ലാ സമിതി അംഗങ്ങളായ.കെ.ചന്തുകുട്ടി […]

local

മെയ് ദിനത്തില്‍ ചട്ടഞ്ചാല്‍  എഫ് എച്ച് സി കോവിഡ് ഹോസ്പിറ്റലിലും സേവന പ്രവര്‍ത്തനവുമായി ഡി വൈ എഫ് ഐ

പെയ്‌നാച്ചി: മെയ്ദിനത്തില്‍ ചട്ടഞ്ചാല്‍ എഫ് എച്ച് സി  പരിസരം ശുചിയാക്കുകയും കോവിഡ് ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലോഡിംഗ് ഉള്‍പ്പെടെ നടത്തിയുമാണ് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ സന്നദ്ധസേവനം നടത്തിയത് ബ്ലോക്ക് സെക്രട്ടറി സി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ബി വൈശാഖ്, ഷീബ പനയാല്‍, നാരായണന്‍ ഈലടുക്കം, മഹേഷ് അണിഞ്ഞ, സന്തോഷ് തെക്കില്‍. ഇസ്മായില്‍, ധനേഷ് കൂട്ടപ്പുന്ന എന്നിവര്‍ നേതൃത്വം നല്‍കി.  

local

കരിച്ചേരിപറമ്പ് സൗഹൃദ സ്വയം സഹായ സംഘം വിഷുക്കോടി വിതരണം ചെയ്തു

പൊയിനാച്ചി: കരിച്ചേരിപറമ്പ് സൗഹൃദ സ്വയം സഹായ സംഘം വിഷുക്കോടി വിതരണം ചെയ്തു. സ്വയം സഹായ സംഘം പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, എ.സി.നാരായണന് നല്‍കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.കെ.ദാമോദരന്‍ നായര്‍, എ.സി.പ്രകാശന്‍, എ.വേണുഗോപാലന്‍, എ പ്രമോദ്കുമാര്‍, കെ.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.കെ. ജാനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.  

local

വികസന പിന്നാക്കാവസ്ഥ എണ്ണി പറഞ്ഞ് വേലായുധന്റെ പര്യടനം

പൊയിനാച്ചി: ഉദുമ നിയോജക മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥ എണ്ണി എണ്ണി പറഞ്ഞാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഉദുമയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ വേലായുധന്റെ ഇന്നലത്തെ തെരെഞ്ഞെടുപ്പ് പര്യടനം. ഇരുപത് വര്‍ഷത്തിലധികം ഉദുമയില്‍ ജയിച്ചു വന്ന ഇടത് പാര്‍ട്ടിയുടെ എംഎല്‍എ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ മാത്രം വികസനത്തിന്റെ ചെപ്പടി വിദ്യ നടത്തിയതെല്ലാതെ ഗ്രാമങ്ങള്‍ ഇന്നും പിന്നാക്കം തന്നെയാണെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയാണ് പ്രസംഗം. രാവിലെ കുറ്റിക്കോലില്‍ മൂകാംബിക ക്ഷേത്ര നിര്‍മ്മാണത്തന് ശിലയിടുന്ന ചടങ്ങില്‍ സംബന്ധിച്ചാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. […]