local

കല്യോട്ട് ഇരട്ട കൊലപാതകം: മുന്‍ എം എല്‍ എ കെ.വി കുഞ്ഞിരാമനടക്കം 10 പേര്‍ കൂടി പ്രതിപ്പട്ടികയില്‍

കൊച്ചി: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ പ്രതിചേര്‍ത്തു. കുഞ്ഞിരാമനെ അടക്കം പത്ത് പ്രതികളെ കൂടി കേസില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിരാമനടക്കം പത്ത് പേര്‍കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത കാര്യം സിബിഐ അറിയിക്കുന്നത്. ഉദുമ മുന്‍ എംഎല്‍എയായ കുഞ്ഞിരാമന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. രാഘവന്‍ […]

local

കല്യോട്ട് ഇരട്ട കൊലപാതകം: സി പി എം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയടക്കം 5 പേരെ സിബിഐ അന്വേഷണ സംഘം തലവനും ഡി.വൈ.എസ് പി യുമായ അനന്തകൃഷ്ണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സി പി എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ്,ശാസ്ത മധു, റെജി വര്‍ഗീസ്, ഹരി പ്രസാദ്, സു രേന്ദ്രന്‍ എന്ന (വിഷ്ണു സുര) എന്നിവരെയാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കും. 2019 ഫെബ്രുവരി 17നാണ് […]

local

കുണിയയില്‍ പിക്കപ്പ് വാഹനം ഇടിച്ച് ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ന്നു

പെരിയ: കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ചുതകര്‍ത്തു.ദേശീയ പാത കുണിയയില്‍ കെ എ .45 എ 833 നമ്പര്‍ പിക്കപ്പാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ അപകടത്തില്‍ പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടം കരണം .  

local

ടി കെ പ്രഭാകരകുമാറിനെ എസ്.എഫ്.ഐ സമ്മേളനത്തില്‍ ആദരിച്ചു

പെരിയ: മാധ്യമപ്രവര്‍ത്തനത്തിന്റെയും എഴുത്തിന്റെയും മേഖലകളിലുളള മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ടി.കെ പ്രഭാകരകുമാറിനെ എസ്.എഫ്.ഐ പുല്ലൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ ആദരിച്ചു. സുശീലാഗോപാലന്‍ നഗറില്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് വിപിന്‍ കീക്കാനം പ്രഭാകരകുമാറിനെ ഷാള്‍ അണിയിച്ചു. എസ്.എഫ്.ഐ ഏരിയാസെക്രട്ടറി അനസ്, സി.പി.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി നാരായണന്‍ മാസ്റ്റര്‍, ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി ഷാജി, ബ്രാഞ്ച് സെക്രട്ടറി ടി.പി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു  

local

പെരിയയില്‍ ജീവനം ഡയാലിസിസ് കേന്ദ്രത്തില്‍ ഡയാലിസിസ് തുടങ്ങി; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ രോഗികള്‍ക്കാണ് മുന്‍ഗണനയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ അറിയിച്ചു 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍, പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജീവനം ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ബുധനാഴ്ച രോഗികള്‍ നേരിട്ടെത്തി ഡയാലിസിസ് ചെയ്തു. ആദ്യഘട്ടത്തില്‍ 50 അപേക്ഷ ലഭിച്ചിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്ക് സൗജന്യനിരക്കില്‍ സ്വന്തം നാട്ടില്‍ ഡയാലിസിസ് സാധ്യമാകും. മംഗളൂരുവിലും പരിയാരത്തുമടക്കം പോയി വലിയ ചിലവില്‍ ചികിത്സിച്ചവരുടെ ദുരിതത്തിനും ആശ്വാസമാകും. പള്ളിക്കര, പുല്ലൂര്‍ പെരിയ, ഉദുമ, അജാനൂര്‍, മടിക്കൈ ഗ്രാമപഞ്ചായത്തുകള്‍ അഞ്ചുലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷവും ജീവനം പദ്ധതിക്ക് തുക നീക്കിവച്ചിട്ടുണ്ട്. കാസര്‍കോട് വികസന […]

local

പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍’ജീവനം’ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായി ഉല്‍ഘാടനം 10 ന്

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന’ജീവനം’ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായി. നവംബര്‍ 10 ന് ഡയാലിസിസ് ചെയ്തുതുടങ്ങും. കാസര്‍കോട് വികസനപാക്കേജ്, മുന്‍ ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്റെ പ്രാദേശിക വികസനഫണ്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചത്. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് സൗകര്യം ഉറപ്പുവരുത്തുന്നതിനുവേണ്ടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പള്ളിക്കര, പുല്ലൂര്‍പെരിയ, ഉദുമ, അജാനൂര്‍, മടിക്കൈ ഗ്രാമപഞ്ചായത്തുകള്‍ 5 ലക്ഷം രൂപവീതവും […]

local

കളിക്കൂട്ടുകാരനെ പിരിയാന്‍ മനസ്സില്ല: അങ്ങനെ ജാക്കിയും സ്‌കൂളില്‍ ചേര്‍ന്നു; ആയംപാറ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ ഹര്‍ഷരാജിന്റെ വളര്‍ത്തുനായ ജാക്കിയാണ് കൂട്ടുകാരനെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ സ്‌കൂളിലെത്തിയത്

പെരിയ: ആയംപാറ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ ഹര്‍ഷരാജിന്റെ വളര്‍ത്തുനായ ജാക്കിയാണ് കൂട്ടുകാരനെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ സ്‌കൂളിലെത്തിയത് ഇന്നലെ രാവിലെ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുമ്പോഴേ ജാക്കി ബഹളമായിരുന്നു ബാഗുമെടുത്ത് ഹര്‍ഷരാജ് ഇറങ്ങിയപ്പോള്‍ ചങ്ങല കടിച്ച് പൊട്ടിക്കാന്‍ തുടങ്ങി ഇതുകണ്ട് വീട്ടുകാര്‍ ജാക്കിയേ തുറന്ന് വിട്ടു .ഹര്‍ഷരാജിനെ പിന്തുടര്‍ന്ന് സ്‌കൂള്‍ ഗേറ്റ് വരെ എത്തി അല്‍പനേരം പുറത്ത് നിന്നു പിന്നെ അകത്ത് കയറി ഹര്‍ഷരാജിന്റെ ക്ലാസ്സ് കണ്ടുപിടിച്ച് അകത്ത് കയറി അവന്റെ തൊട്ടടുത്ത് തറയില്‍ ഇരിപ്പുറപ്പിച്ചു. മറ്റു കുട്ടികളും ടീച്ചറും […]

local

പെരിയ ആലട്ടടുക്കത്തെ വി.അമ്പു അന്തരിച്ചു

പെരിയ: പെരിയ ആലട്ടടുക്കത്തെ വി.അമ്പു (107) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞമ്മാറമ്മ. മക്കള്‍: പി കൃഷ്ണന്‍ ( മുന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി പി ഐ(എം) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം), പി. പുഷ്പാവതി, പി.ശാന്ത, പി.ബാലാമണി. മരുമക്കള്‍: രാധാമണി കെ.വി, ബാലന്‍, ഗംഗാധരന്‍, പരേതനായ തമ്പാന്‍. സഹോദരന്‍: വി.കണ്ണന്‍ മണിയാണി      

local

എ ശേഖരന്‍ നായര്‍, കെ കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനം പെരിയ ബസാറില്‍ നടന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പെരിയ: പെരിയ ലോക്കല്‍ സമ്മേളനത്തിന്റെ അനുബന്ധമായി എ.ശേഖരന്‍ നായര്‍, കെ.കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പൊതു സമ്മേളനം പെരിയ ബസാര്‍ എ.ശേഖരന്‍ നായര്‍ നഗറില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.കൃഷ്ണന്‍ അദ്ധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം കെ.മണികണ്ഠന്‍ സംബന്ധിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.രാഘവന്‍, ജ്യോതി ബസു എന്നിവര്‍ സംസാരിച്ചു. എന്‍.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.  

local

പെരിയ ആയംകടവ് പാലം വഴി കാഞ്ഞങ്ങാട് നിന്നും ബന്തടുക്കയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം : സിപി എം പെരിയ ലോക്കല്‍ സമ്മേളനം; ലോക്കല്‍ സെക്രട്ടറിയായി എന്‍ ബാലകൃഷ്ണനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു

പെരിയ: ഉദ്ഘാടനം കഴിഞ്ഞിട്ടും നാളിതുവരെയായിട്ടും ബസ് സര്‍വ്വീസ് ആരംഭിച്ചിട്ടില്ലാത്ത പെരിയ ആയംകടവ് പാലം വഴി കാഞ്ഞങ്ങാട് നിന്നും ബന്തടുക്കയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് സി പി എം പെരിയ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പെരിയ ബസാര്‍ കെ കുഞ്ഞിക്കണ്ണന്‍ നഗറില്‍ കെ പി സതീഷ്ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി. കൃഷ്ണന്‍ പതാക ഉയര്‍ത്തി. പി.മാധവന്‍ പുക്കളത്തിന്റെ നേതൃത്വത്തില്‍ സ്വാഗതഗാനം അവതരിപ്പിച്ചു. എം മോഹനന്‍ രക്തസാക്ഷി പ്രമേയവും ഹരി വില്ലാരംപതി അനുശോചന പ്രമേയവും […]

error: Content is protected !!