local

പരാജിതന്റെ പൂന്തോട്ടം രണ്ടാം ഘട്ട പ്രകാശനം പയ്യന്നൂരില്‍ നടന്നു; ടി ഐ മധുസൂദനന്‍ എം എല്‍ എ നിര്‍വഹിച്ചു

പയ്യന്നൂര്‍. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരകുമാര്‍ രചിച്ച പരാജിതന്റെ പൂന്തോട്ടം എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം ഘട്ട പ്രകാശനം പയ്യന്നൂര്‍ കൈരളി മിനി സ്റ്റേഡിയത്തില്‍ നടന്നു. ടി ഐ മധുസൂദനന്‍ എം എല്‍ എ പ്രകാശനം നിര്‍വഹിച്ചു. മാത്തില്‍ പ്രെസ്സ് ഫോറം പ്രസിഡന്റ് കെ വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ രാജന്‍, പെരിങ്ങോ ഹാരിസ്, ബാബു കുന്നുമ്മല്‍ പ്രസംഗിച്ചു. ടി കെ പ്രഭാകരകുമാര്‍ മറുപടി പ്രസംഗം നടത്തി.  

Uncategorized

പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

പയ്യന്നൂര്‍:  പയ്യന്നൂരില്‍ ആര്‍എസ്എസ്‌കാര്യാലയത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെഒന്നരയോടെയായിരുന്നു ആക്രമണം.ബോംബേറില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെയോടെ സി പി എം സംഘം ആസൂത്രിത ആക്രമണംനടത്തുകയായിരുന്നുവെന്ന് ആര്‍ എസ് എസ് നേതൃത്വം ആരോപിച്ചു.  

local

ചങ്ങാതിക്കൂട്ടം വാട്‌സ് ആപ് ഗ്രൂപ്പ് രണ്ടാം വാര്‍ഷികവും കുടുംബ സംഗമവും ഇന്ന്‌

പയ്യന്നൂര്‍: കോവിഡ് കാല വിരസതയകറ്റു വാനും സമൂഹത്തില്‍ അറിയപ്പെടാതെ പോയ വ്യത്യസ്ത മേഖലകളില്‍ കഴിവുകള്‍ ഉള്ള കലാകാരന്‍മാര്‍ക്ക് ഒരു വേദിയൊരുക്കുവാനും വേണ്ടി രൂപീകരിച്ച ചങ്ങാതിക്കൂട്ടം വാട്‌സ് ആപ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഇതാദ്യമായി ഓഫ് ലൈന്‍ സംഗമത്തിനൊരുങ്ങുന്നു. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങാതിക്കൂട്ടം വാട്‌സ് ആപ് ഗ്രൂപ്പിലെ അംഗങ്ങളാണ് സംഗമിക്കുന്നത്. ഒന്നാണ് നമ്മള്‍ എന്ന പേരില്‍ മെയ് 22 ന് രാവിലെ 10 മണി മുതല്‍ പയ്യന്നൂര്‍ ലത നഗറിലാണ് സംഗമം. കോവിഡ് രൂക്ഷമായ കാലത്ത് 2 വര്‍ഷം […]

local

ചാമക്കാവ് ഭാഗവതി ക്ഷേത്രത്തിലെ മേല്‍ക്കൂരയ്ക്ക് തീ പിടിച്ചു

പയ്യന്നൂര്‍ /വെള്ളൂര്‍ ചാമക്കാവ് ഭാഗവതി ക്ഷേത്രത്തിലെ മേല്‍ക്കൂരയ്ക്ക് തീ പിടിച്ചു രാവിലെ ആറ് മണിയോടെയാണ് സംഭവം. വെള്ളൂര്‍ ചാമക്കാവ് ഭാഗവതി ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് മേല്‍കൂര ഭാഗികമായി കത്തിനശിച്ചു. പയ്യന്നൂരില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശശിധരന്‍ എം എസിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കേശവന്‍ നമ്പൂതിരി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ രാകേഷ്, ദയാല്‍, അനൂപ്, ലിഗേഷ്, ഷിബിന്‍, വിഷ്ണു ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ ജയേഷ് […]

local

3 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി തൃക്കരിപ്പൂര്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍

പയ്യന്നൂര്‍: നിരോധിത പുകയില ഉല്പന്നങ്ങളുമായി തൃക്കരിപ്പൂര്‍ കരോളം സ്വദേശി എ എസ് സര്‍ഫ്രാസിനെ പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. (ബൈറ്റ്: എസ്.ഐ പി വിജേഷ്) പയ്യന്നൂര്‍ തായിനേരി എസ് എ ബി ടി എം സ്‌കൂളിന് സമീപത്ത് വെച്ചാണ് മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. ഹാന്‍സ്, കൂള്‍ തുടങ്ങിയ നാലായിരത്തോളം പാക്കറ്റുകളാണ് സര്‍ഫ്രാസില്‍ നിന്നും പിടികൂടിയത്. കെ.എല്‍ 60 3454 നമ്പര്‍ കാറിന്റെ ഡിക്കില്‍ ആറ് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലാണ് പുകയില ഉല്പന്നങ്ങള്‍ കണ്ടെത്തിയത്. […]

local

വീവണ്‍ ക്ലബ്ബ് ജനറല്‍ ബോഡിയും അനുമോദനവും

പയ്യന്നൂര്‍: കണ്ടോത്ത് വീവണ്‍ ക്ലബ് ജനറല്‍ ബോഡി യോഗത്തില്‍ ധ്യാന്‍ കൃഷ്ണയെ അനുമോദിച്ചു.കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായതിനാല്‍ സ്‌കൂളില്‍ പോകാതെ തന്നെ ലാപ് ടോപ്പില്‍ മലയാളത്തിലെ അമ്പത്തിയാറ് അക്ഷരങ്ങള്‍ അമ്പത്തിയൊമ്പത്ത് സെക്കന്റിലും ഒമ്പത് വാക്യങ്ങള്‍ മൂന്ന് മിനുറ്റിലും ടൈപ്പ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ ഇടം നേടി കണ്ടോത്ത് എ.എല്‍.പി.സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥി മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കായിക വിഭാഗം ഉപമേധാവി ഡോ: അനൂപ് കെ വി .ഉപഹാരം നല്കി. സുനില്‍കുമാര്‍, […]

local

കൗമാരക്കാരുടെ വടംവലിയില്‍ പാലക്കാട് ജില്ലക്ക് ആധിപത്യം

പയ്യന്നൂര്‍: കൗമാരക്കാരുടെ വടംവലിയില്‍ പാലക്കാട് ജില്ലക്ക് ആധിപത്യം. സംസ്ഥാന വടംവലി അസോസിയേഷന്‍, കണ്ണൂര്‍ ജില്ലാ അസോസിയേഷന്റെയും സഹകരണത്തോടെ എസ് എന്‍ പയ്യന്നൂര്‍ ആഥിത്യമരുളിയ അണ്ടര്‍ 19 സംസ്ഥാന വടംവലിയില്‍ മല്‍സരം നടന്ന മൂന്ന് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ 460 കിലോ വിഭാഗത്തിലും ,540 മിക്‌സഡ് ,ആണ്‍കുട്ടികളുടെ 560 വിഭാഗത്തിലുമാണ് പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത് . പെണ്‍കുട്ടി മത്സരത്തില്‍ കാസര്‍കോട് ,കണ്ണൂര്‍ ,മിക്‌സഡ് വിഭാഗത്തില്‍ കണ്ണൂര്‍ ,കാസര്‍കോട് […]

local

സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് നാളെ പയ്യന്നൂരില്‍ നടക്കും

പയ്യന്നൂര്‍: കേരള സംസ്ഥാന വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എസ്.എന്‍.പയ്യന്നൂര്‍ ആതിഥ്യമരുളുന്ന വടംവലി ചാമ്പ്യന്‍ഷിപ്പ് പയ്യന്നൂര്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മത്സരത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും മിക്‌സ്ഡ് വിഭാഗത്തിലുമായി 42 ടീമുകള്‍ പങ്കെടുക്കും. 9 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂര്‍ എം.എല്‍.എ.ടി ഐ.മധുസൂദനന്‍ മത്സരം ഉദ്ഘാടനം ചെയ്യും.. വൈകുന്നേരം അഞ്ച് മണിക്ക് . സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത […]

local

രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ധ്യാന്‍കൃഷ്ണയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്

പയ്യന്നൂര്‍: കണ്ടോത്ത് എ.എല്‍.പി.സ്‌കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ധ്യാന്‍ കൃഷ്ണയെ ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡിന് തെരഞ്ഞെടുത്തു. ലാപ് ടോപ്പില്‍ ഉബുണ്ടു 18.04 വേര്‍ഷനില്‍ 56 മലയാളം അക്ഷരങ്ങള്‍ 59 സെക്കന്റിലും 9 മലയാള വാക്യങ്ങള്‍ 3 മിനുട്ടിനുള്ളിലും ടൈപ് ചെയ്തതിനാണ് അവാര്‍ഡ്. പയ്യന്നൂര്‍ കണ്ടോത്ത് കോത്തായി മുക്കിലെ പി.രാജീവന്‍ _ പി.സജിത ദമ്പതിമാരുടെ മകനാണ് ധ്യാന്‍ കൃഷ്ണ. ആയിരത്തിലധികം പൊതു വിജ്ഞാന ചോദ്യോത്തരങ്ങള്‍ ധ്യാന്‍ കൃഷ്ണ ടൈപ്പ് ചെയ്ത് വെച്ചിട്ടുണ്ട്.

local

മലബാര്‍ പ്രിന്റേഴ്‌സ് ഉടമ പയ്യന്നൂരിലെ ചന്ദ്രമോഹനന്‍ അന്തരിച്ചു

പയ്യന്നൂര്‍: മലബാര്‍ പ്രിന്റേഴ്‌സ് ഉടമ പയ്യന്നൂര്‍ സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന കാമ്പ്രത്ത് ചന്ദ്രമോഹനന്‍(69) അന്തരിച്ചു. പയ്യന്നൂരിന്റെ സൗഹൃദ കാംക്ഷിയായ ഇദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.ഇന്നുപുലര്‍ച്ചെയായിരുന്നു അന്ത്യം.നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം ട്രസ്റ്റി ക്ഷേത്രം, വികസന സമിതി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയംഗമായിരുന്നു.സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് എസ്.നേതാവുമായിരുന്ന പരേതനായ അത്തായി നാരായണ പൊതുവാളുടേയും കാമ്പ്രത്ത് പാര്‍വ്വതി അമ്മയുടേയും മകനാണ്. ഭാര്യ:സി.എം.പുഷ്പലത. മക്കള്‍:വിനോദ്(സിപിഎം ഷേണായി നഗര്‍ ബ്രാഞ്ച് സെക്രട്ടറി),വിജേഷ്. മരുമക്കള്‍:പി.വി.രമ്യശ്രീ,കെ.വി.സുപ്രിയ. സഹോദരങ്ങള്‍:ശശിധരന്‍, വിജയന്‍, മനോഹരന്‍, […]

error: Content is protected !!