local

പരേതനായ ചന്ദ്രന്‍ കുട്ടിയുടെ കുടുംബത്തിനായി പരപ്പ ലോക്കലിന്റെ സ്‌നേഹവീട് ഒരുങ്ങി

പരപ്പ: സി.പി.എംസംസ്ഥാന സമ്മേളന തീരുമാനപ്രകാരം പരപ്പ ലോക്കലില്‍ കുപ്പമാട് ബ്രാഞ്ചംഗം ചന്ദ്രന്‍കുട്ടിയുടെ കുടുംബത്തിനായി പരപ്പ ലോക്കമ്മറ്റി നിര്‍മിച്ചു നല്കുന്ന സ്‌നേഹവീട് പൂര്‍ത്തിയായിരിക്കുന്നു. പൊതു സമൂഹത്തില്‍ ഏറെ ശ്രദ്ധേയനായിരുന്നു ചന്ദ്രന്‍ കുട്ടി. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും, പെണ്‍മക്കള്‍ക്കുമായാണ് സ്‌നേഹവീട് ഒരുങ്ങിയിരിക്കുന്നത്. 2018 ജനുവരി 17-നാണ് ചന്ദ്രന്‍ കു ട്ടി മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസ കാലത്തെ സഹപാഠികള്‍, വിദേശ സുഹൃത്തുക്കള്‍, പരപ്പ പരിസര പ്രദേശങ്ങളിലെ സാധാരണ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഉദാരമതികളുടേയും സഹായ സഹകരണ ഈ സദുദ്യമത്തിന്റെ പൂര്‍ത്തീകരണത്തിന് […]

local

പനി ബാധിച്ച് യുവാവ് മരിച്ചു; പരപ്പ കാരാട്ട് കൂളിപ്പാറയിലെ ശ്രീരാജ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. പരപ്പ കാരാട്ട് കൂളിപ്പാറയിലെ ശ്രീധരന്‍ – നളിനി ദമ്പതികളുടെ മകന്‍ ശ്രീരാജ് (18) ആണ് ബുധനാഴ്ച രാവിലെ 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസം കാഞ്ഞങ്ങാട് ജില്ലാശുപത്രില്‍ ചികില്‍സയിരുന്നു .ഇന്നലെയാണ് പരിയാരത്തേക്ക് മാറ്റിയത്. വളര്‍ന്ന വരുന്ന ഫുട്‌ബോള്‍ താരം കൂടിയായിരുന്നു ശ്രീരാജ്. സഹോദരങ്ങള്‍: ശ്രീജിത്ത്, ശ്രീനന്ദ.  

local

വണ്ടിപ്പെരിയാറിലെ ബാലികയ്ക്ക് നീതി ആവശ്യപ്പെട്ട് വിവേകാനന്ദ സാംസ്‌കാരികവേദി പ്രതിഷേധാഗ്‌നി തീര്‍ത്തു

പരപ്പ : വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചു കൊന്ന ബാലികയ്ക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു വിവേകാനന്ദ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ പ്രതിഷേധാഗ്‌നി തീര്‍ത്തു. സാംസ്‌കാരികവേദി പ്രസിഡന്റ് ഇ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് വര്‍ണ്ണം, രാഹുല്‍ എന്‍ കെ,ഹരികൃഷ്ണന്‍ കെ എന്നിവര്‍ സംസാരിച്ചു. എന്‍ കെ മണികണ്ഠന്‍ സ്വാഗതവും രതീഷ് കുമാര്‍ നന്ദിയുംപറഞ്ഞു  

local

പ്രശസ്ത തെയ്യം കലാകാരന്‍ എടത്തോട് പാലായി കൃഷ്ണന്‍ പണിക്കര്‍ പരപ്പേന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത തെയ്യം കലാകാരന്‍ പരപ്പ എടത്തോട് പാലായി കൃഷ്ണന്‍ പണിക്കര്‍ പരപ്പേന്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യ അസുഖത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചക്കാണ് അന്ത്യം. കഴിഞ്ഞ 60 വര്‍ഷക്കാലമായി കാവുകളിലും പള്ളിയറകളിലും സജീവ സാന്നിധ്യമായിരുന്നു. എടത്തോട് ചെരിപ്പാടിത്തറവാട്, പരപ്പ മുണ്ട്യക്കാവ്, ക്ലായിക്കോട് കൊട്ടാരം, ബളാല്‍ പള്ളിയറക്കാല്‍, മലോം കൂലോം, ചുള്ളി വിഷ്ണുമൂര്‍ത്തി ക്ഷേത്രം തുടങ്ങി ഒട്ടേറെ ദേവസ്ഥാനങ്ങളില്‍ കൃഷ്ണന്‍ പരപ്പേന്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. തെയ്യം അനുഷ്ഠാനത്തോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥതയും […]

local

കാരുണ്യ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന പ്രിയദര്‍ശിനി ഫോറം കോവിഡ് എമര്‍ജന്‍സി വാഹനത്തിന് നേരെ ആക്രമണം

കാഞ്ഞങ്ങാട്: കൊവിഡ് ബാധിതരെ കൊണ്ടുപോകാനും കാരുണ്യ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന കോവിഡ് എമര്‍ജന്‍സി വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരപ്പ പ്രിയദര്‍ശിനി ഫോറം കോവിഡ് പോസിറ്റീവായ വരെ ആശുപത്രിയിലും നെഗറ്റീവ് ആയ ആളുടെ വീട്ടില്‍ അണുനശീകരണം നടത്തി വരുന്ന വാഹനമാണ് സാമൂഹ്യദ്രോഹികള്‍ വികൃതമാക്കിയത്. ഇന്നലെ സന്ധ്യയോടെ പരപ്പയില്‍ മീന്‍ മാര്‍ക്കറ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനം . കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനത്തില്‍ പതിപ്പിച്ച സ്റ്റിക്കറുകള്‍ നശിപ്പിച്ചു. തുടക്കത്തില്‍ മറ്റു സംഘടനകളും പഞ്ചായത്തും ഉള്‍പ്പെടെ രോഗികള്‍ക്ക് […]

local

കോവിഡ്: പരപ്പ മോലോത്തുംകുന്ന് ക്ലസ്റ്ററിലെ റോഡുകള്‍ അടച്ചിട്ടു

പരപ്പ: കോവിഡ് പോസിറ്റീവിറ്റി നിരക്കും ടി പി ആറും ഉയര്‍ന്ന സാഹചര്യത്തില്‍ പരപ്പ മോലോത്തുംകുന്ന് ക്ലസ്റ്ററിലെ റോഡുകള്‍ അടച്ചിട്ടു. മോലോത്തും കുന്നില്‍ നിന്നും കനകപ്പള്ളി,പരപ്പച്ചാല്‍, തുമ്പ എന്നി സ്ഥലത്തേക്ക് പോകുന്ന റോഡുകളാണ് അടച്ചത്. വാര്‍ഡ് മെമ്പര്‍ കെ രമ്യ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിജിത്ത്, അനൂപ് ,നോടെല്‍ ഓഫീസരായ മനോജ് മാഷ്, ത്രിവേണി ടീച്ചര്‍, രാധാ വിജയന്‍, ലഖിത ബാലകൃഷ്ണന്‍. ആശംവര്‍ക്കര്‍ ലൂസി. വളണ്ടിയറായ രാഹുല്‍, മുനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്. […]

local

തെങ്ങില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ പരപ്പയിലെ എ ആര്‍ സജി ഉദാരമതികളുടെ സഹായം തേടുന്നു

കാഞ്ഞങ്ങാട്: തെങ്ങില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ പരപ്പയിലെ എ ആര്‍ സജി ഉദാരമതികളുടെ സഹായം തേടുന്നു. പരപ്പ ഇടത്തോട് ഷാപ്പിലെ ചെത്തു തൊഴിലാളിയായ എ ആര്‍ സജി കഴിഞ്ഞ ഒക്ടോബര്‍ മാസം മുപ്പതാം തീയതി തെങ്ങില്‍ നിന്നും വീണു എല്ല് പൊട്ടി ഗുരുതരാവസ്ഥയില്‍ കിടപ്പിലാണ് . മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലില്‍ നിന്നും രണ്ടു ഓപ്പറേഷനുകള്‍ നടന്നു. ആശുപത്രി ചെലവുകളും മറ്റും വലിയ കടക്കെണിയിലാണ് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് .അഞ്ച് ലക്ഷം രൂപയോളം അദ്ദേഹത്തിന് ഇപ്പോള്‍ കടബാധ്യത ഉണ്ട്. […]

local

അമ്പലപ്രാവുകളുടെ ഇഷ്ടതോഴനായി പരപ്പ കാരയില്‍ കുമാരന്‍

കാഞ്ഞങ്ങാട്: ഇത് പരപ്പ കുപ്പമാട് താമസിക്കുന്ന കാരയില്‍ കുമാരന്റെ വീടാണ്. ഇയാളെ തേടി എന്നും രാവിലെ നുറു കണക്കിന് അമ്പലപ്രാവുകളാണ് പതിവ് തെറ്റാതെ എത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ പതിവ് തുടങ്ങിട്ട്. ആദ്യം രണ്ടു ഇണപ്രാവുകളായിരുന്നു വീട്ടില്‍ വിരുന്നെത്തിയിരുന്നത്. അവക്കായി ഗോതമ്പ് മണികള്‍ ആഹാരമായി കൊടുത്തു. അതങ്ങനെ തുടരുന്നതിനിടെ അമ്പലപ്രാവുകള്‍ കൂട്ടമായെത്താന്‍ തുടങ്ങി. എല്ലാദിവസവും രാവിലെ 6 മണിക്കും 7 മണിക്കും ഇടയില്‍ ഇവര്‍ കൂട്ടമായി എത്തി തുടങ്ങി. ഇവര്‍ക്കു വേണ്ടി ആഴ്ചയില്‍ 3 കിലോ […]

local

വാഹന അപകടത്തില്‍ പരപ്പ സ്വദേശി മഹാരാഷ്ട്രയില്‍ മരിച്ചു; പരപ്പ മൂലപ്പാറയിലെ പരേതനായ തേറിന്റെ മകന്‍ രാജനാണ് മരിച്ചത്

കാഞ്ഞങ്ങാട്: മഹാരാഷ്ട്ര പനവേലില്‍ ഉണ്ടായ വാഹനപകടത്തില്‍ പരപ്പ സ്വദേശി മരിച്ചു. പരപ്പ മൂലപ്പാറയിലെ പരേതനായ തേറിന്റെ മകന്‍ രാജന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് രാജന്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. 25 വര്‍ഷത്തോളമായി മഹാരാഷ്ട്രയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. കുമ്പയാണ് മതാവ്. സഹോദരങ്ങള്‍: അമ്മാളു, ശ്യാമള, കൃഷ്ണന്‍.  

local

പരപ്പ പ്രതിഭാനഗറിലെ പള്ളിക്കൈ മീനാക്ഷിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: പരപ്പ പ്രതിഭാനഗറിലെ പരേതനായ കോയിത്തട്ട ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പള്ളിക്കൈ മീനാക്ഷിയമ്മ(84) അന്തരിച്ചു. മക്കള്‍: ബാലന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍), പരേതനായ വിജയന്‍, ശ്യാമള, മധുസൂദനന്‍(ഗള്‍ഫ്) മരുമക്കള്‍: ശാന്തകുമാരി, ചന്ദ്രന്‍ കരിച്ചേരി(ഇടത്തോട് റേഷന്‍ വ്യാപാരി), രജിത.