local

പാണത്തൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ് കേഡറ്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

രാജപുരം: മലയോര ഗ്രാമത്തിന്റെ ചിരകാല അഭിലാഷമായിരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാണത്തൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ ഹൈസ്‌ക്കൂള്‍ യൂണിറ്റിന്റെ ആരംഭം ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന തല ഉദ്ഘാടന പരിപാടി വീക്ഷിക്കുന്നതിന് പ്രത്യേക സജ്ജമാക്കിയ വേദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രക്ഷിതാക്കള്‍ പരിപാടി വീക്ഷിക്കുകയുംസ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഉള്‍കൊള്ളുകയും ചെയ്തു. സ്‌ക്കൂള്‍ പി ടി എ പ്രസിഡണ്ട് പി എ.ഹനിഫ അധ്യക്ഷത വഹിച്ചു. […]

local

പാണത്തൂര്‍ നെല്ലിക്കുന്നില്‍ ചീട്ടുകളി; ഏഴ് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പാണത്തൂര്‍ നെല്ലിക്കുന്നില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പണം വെച്ച് ചീട്ടുകളില്‍ ഏര്‍പ്പെട്ട 7 പേരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ നെല്ലിക്കുന്ന് സ്വദേശികളായ സി എം.ബാലന്‍ (48) ,സജി ( 44) ,ബി എന്‍ .രാഘവന്‍ (44) ,സി.അരുണ്‍ (27) ,കെ.സുനില്‍കുമാര്‍ (36) ,കെ.ജെ.ജോസഫ് (56) ,ബി.എന്‍.കമാരന്‍ (39) എന്നിവരെയാണ് രാജപുരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്ന് 9200 രൂപയും പിടിച്ചെടുത്തു.  

local

കിണറ്റില്‍ വീണ കുട്ടികളെ രക്ഷിച്ച കെ.സി കുമാരനെ ബി.ജെ.പി അനുമോദിച്ചു

പാണത്തൂര്‍ – കിണറ്റില്‍ വീണ് മുങ്ങിത്താഴുകയായിരുന്ന രണ്ട് കുട്ടികളെ സാഹസികമായി രക്ഷപെടുത്തിയ പാണത്തൂര്‍ പള്ളിക്കാലിലെ കെ സി കുമാരനെ ബി ജെ പി നേതാക്കള്‍ വീട്ടിലെത്തി അനുമോദിച്ചു.കുമാരന് ഓണക്കോടിയും നല്‍കി.വെള്ളത്തില്‍ വീണ് പരിക്കേറ്റ കുട്ടികളേയും നേതാക്കള്‍ സന്ദര്‍ശിച്ചു.ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം. ഷിബു, ബി.എം.എസ് മേഖലാ പ്രസിഡന്റ് ജി രാമചന്ദ്രന്‍ എന്നിവരാണ് […]

local

എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം നേടി പാണത്തൂര്‍ ഗവ. ഹൈസ്‌കൂള്‍

പാണത്തൂര്‍ : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം നേടി പാണത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ മാതൃകയായി. 2010 ല്‍ ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്തിയതിനു ശേഷം ഈ വര്‍ഷം ആദ്യമായാണ് നൂറുമേനി നേടിയത്. 74 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 7 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനപ്രയത്‌നത്തിനുള്ള സമ്മാനമായാണിതിനെ കാണുന്നതെന്ന് പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ പി.എ അഭിപ്രായപ്പെട്ടു. സ്‌കൂളിന്റെ അഭിമാനം ഉയര്‍ത്തി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രധാനധ്യാപകന്‍ ഭാര്‍ഗവന്‍ ആശംസകള്‍ […]

local

വാക്‌സിന്‍ എടുക്കാന്‍ പോയ യുവാവിനെ കാണ്മാനില്ല; പാണത്തൂര്‍ പുലിക്കടവ് രത്നകുമാറിനെയാണ് കാണാതായത്

കാഞ്ഞങ്ങാട്: വാക്‌സിന്‍ എടുക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതതായി പരാതി. പാണത്തൂര്‍ പുലിക്കടവ് കുളങ്ങാട് കൃഷ്ണന്‍ നായരുടെ മകന്‍ രക്‌ന കുമാര്‍ (45) നെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് വാക്‌സിന്‍ എടുക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ച് വന്നിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് .ഇതു സംബന്ധിച്ച് ബന്ധു അനീഷ് കുമാര്‍ രാജപുരം പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.  

local

പാണത്തൂര്‍ മൈലാട്ടിയിലെ കൊറോണ ബാധിത കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട് :പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ മൈലാട്ടിയിലെ കൊറോണ ബാധിത കുടുംബങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി 30 ഓളം പച്ചക്കറി കിറ്റുകളും, ചില കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം ഷിബു, ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ് എന്നിവരാണ് ഇവ വിതരണം ചെയ്തത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 30 ഓളം ആളുകളാണ് ഇവിടെ കൊറോണ ബാധിച്ച് ചികില്‍സയിലുള്ളത്.കൂടാതെ 49 ആളുകളുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട് .വനവാസി വികാസ […]

local

ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു പാണത്തൂര്‍ പട്ടുവത്തെ പ്രിയേഷ് ആണ് മരിച്ചത്.

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ .പാണത്തൂര്‍ പട്ടുവത്തെ പരേതനായ ടോമിയുടെയും ത്രേസ്യാമ്മയുടെയും മകനും പാണത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ മൂലക്കുന്നേല്‍ പ്രിയേഷ്(30) ആണ് തൂങ്ങിമരിച്ചത്. അവിവാഹിതനാണ്. പ്രിയേഷിന്റെ സഹോദരന്‍ സിനിഷിന്റെ വിവാഹമാണ് ജൂലൈ 5 ന്. വിവാഹ ആവശ്യങ്ങള്‍ക്കായി മാതാവും സഹോദരനും കാഞ്ഞങ്ങാട് വന്നിരുന്നു. ഇവര്‍ തിരിച്ച് എത്തിയപ്പോഴാണ് വിട്ടിന്റെ അടുക്കളയില്‍ കേബിള്‍ വയറില്‍ തൂങ്ങി നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചയെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോക്ക് ഡൗണ്‍ സമയത്ത് […]

local

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനം: റദ്ദാക്കിയ ടെന്റര്‍ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ് പനത്തടി, കള്ളാര്‍ പഞ്ചായത്ത്

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനം റദ്ദാക്കിയ ടെന്റര്‍ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ് പനത്തടി, കള്ളാര്‍ പഞ്ചായത്ത് സംയുക്ത യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംങ്കല്ല് മുതല്‍ പാണത്തൂര്‍ ചെറംക്കടവ് വരെ മെക്കാഡം ചെയ്യുന്നതിനുള്ള പ്രവൃത്തിക്കായി കേരളറോഡ് ഫണ്ട് റോഡിന്റെ സാങ്കേതിക അനുമതി ലഭിച്ച് ടെന്റര്‍ ചെയ്യുന്നതിന് തീയതി നിശ്ചയിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥരുടെ ഇടപ്പെടലിനെ തുടര്‍ന്ന് ടെന്റര്‍ നടപടി റദ്ദ് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ […]

local

പാണത്തൂര്‍ പുഴയില്‍ കുളിക്കാന്‍ പോയ 50 കാരന്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുഴയില്‍ കുളി ക്കാന്‍ പോയ 50 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ ചെമ്പേരിയിലെ പച്ചക്കറി കടയിലെ ജീവനക്കാരന്‍ അരിപ്രോഡി ലെ ബിജു മത്തായിയാണ് മരിച്ചത്. കടയില്‍ നിന്നും ഇന്ന ലെ ഉച്ചയോടെ കുളിക്കാന്‍ പോയതായിരുന്നു. പുഴയ്ക്ക് സമീപത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. ഇ.എം.മത്തായിയുടെയും മേരിയുടെയും മകനാണ്. സഹോദരങ്ങള്‍: മത്തായി, ഷാജി, ഷാന്റി .അസ്വാഭാവിക മരണത്തിന് രാജപുരം പോലീസ് കേസെടുത്തു.  

local

പാണത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 25 പവനും 35000 രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട്: അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 35000 രൂപയും കവര്‍ച്ചചെയ്തു. പാണത്തൂര്‍ പുത്തര്‍യടുക്കത്ത് ഇടവുങ്കല്‍ തോമസിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. തോമസും കുടുംബവും ഇന്നലെ രാവിലെ 9.30ന് ആലക്കോട്ടെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. രാത്രി 8.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വിടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്ന് കവര്‍ച്ച നടത്തിയതായി കണ്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. തോമസിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന വീടിന്റെ ചുറ്റും […]