local

പളളിക്കര പഞ്ചായത്ത് ഹാളില്‍ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു

പള്ളിക്കര:ചികിത്സയോടൊപ്പം നല്ല ആരോഗ്യവും എന്ന ലക്ഷ്യത്തോടെ ദേശീയ ആയുഷ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പള്ളിക്കര ഹോമിയോ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ കീഴില്‍ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഉല്‍ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍ അദ്ധ്യക്ഷം വഹിച്ചു. ഡോ. അമ്പിളി കെ.വി.പദ്ധതി അവതരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ മുഹമ്മദ് കുഞ്ഞി അബ്ബാസ് , മൗവ്വല്‍ കുഞ്ഞബ്ദുള്ള , സിദ്ധിഖ് പള്ളിപ്പുഴ, എച്ച്.എം.സി.മെമ്പര്‍മാര്‍ […]

local

ദേശീയ ആയുഷ്മിഷന്‍ പദ്ധതിയുടെ യോഗ പരിശീലന ക്ലാസ്സ് നാളെ മുതല്‍

പള്ളിക്കര: യോഗ ചികില്‍സയോടൊപ്പം നല്ല ആരോഗ്യവും എന്ന ലക്ഷ്യത്തോടെ ദേശീയ ആയുഷ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പള്ളിക്കര സര്‍ക്കാര്‍ സ്ഥാപനമായ ഹോമിയോ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററിന്റെ കീഴില്‍ ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ വെച്ച് സൗജന്യ യോഗ പരിശീലന ക്ലാസ്സ് ആരംഭിക്കുന്നു. രാവിലെ 10 മണി മുതല്‍ 11 മണിവരെയാണ് പരിശീലനം നല്‍കുക. ആരോഗ്യകരമായ മസസ്സിന്റെയും ശരീരത്തിന്റെയും സംയോജനമായ യഥാര്‍ത്ഥ ഫിറ്റ്‌നസ് നേടിയെടുക്കാന്‍ മരുന്നിനോടൊപ്പം സഹായിക്കുന്ന മികച്ച മാര്‍ഗമാണ് യോഗ പരിശീലനം. […]

local

ബാലകേരളം ജില്ലാ തല ഉദ്ഘാടനം മുക്കൂട് സംഘടിപ്പിച്ചു; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.

പളളിക്കര : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പുതുതായി രൂപീകരിച്ച ബാലപ്രായക്കാരുടെ ഉപസമിതിയായ ബാലകേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മുക്കൂട് ശാഖയില്‍ വെച്ച് സംഘടിപ്പിച്ചു മുക്കൂട് ബാഫഖി സ്‌ക്വയറില്‍ നടന്ന ചടങ്ങ്എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ ത്തോട് അദ്ധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോ ഫെയിം ഫാത്തിമത്ത് ഷംല മുഖ്യാതിഥിയായി. റംഷീദ് തോയമ്മല്‍, താഹാ തങ്ങള്‍, തന്‍വീര്‍ , അന്‍സാഫ് […]

local

ആലക്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ യോഗം ചേര്‍ന്നു

പള്ളിക്കര: ആലക്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെ നടക്കുന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശത്തിന്റെ വിജയകരമായ നടത്തിപ്പിനെ കുറിച്ച് ആലോചന നടത്താന്‍ നാട്ടുകാരുടേയും ഭക്തജനങ്ങളടേയും വിശേഷാല്‍ യോഗം ചേര്‍ന്നു . ക്ഷേത്ര മേല്‍ശാന്തി ദാമോദര പഡില്ലായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . ക്ഷേത്ര പ്രസിഡണ്ട് എ.കൃഷ്ണന്‍ ചെറുട്ട അദ്ധ്യക്ഷം വഹിച്ചു .വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ജയന്‍,പുല്ലുര്‍ പെരിയ […]

local

പള്ളിക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര ബൈക്ക് ജാഥ നടത്തി

പള്ളിക്കര : രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം പള്ളിക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ബട്ടത്തൂരില്‍ നിന്നും പൂച്ചക്കാട് വരെ ബൈക്ക് വിളംബര ജാഥ നടത്തി. പ്രചരണ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാകേഷ് കരിച്ചേരി അദ്ധ്യക്ഷനായി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ യുനൈസ് ബേഡകം, രാജു കുറിച്ചിക്കുന്ന്, ബി.ബിനോയ്, പള്ളിക്കര മണ്ഡലം സ്വാഗത സംഘം ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി, കണ്‍വീനര്‍ ചന്ദ്രന്‍ തച്ചങ്ങാട്,മണ്ഡലം […]

local

ആശാവര്‍ക്കര്‍ പൂച്ചക്കാട് തോട്ടത്തില്‍ ഉഷ അന്തരിച്ചു

പള്ളിക്കര: പള്ളിക്കര പി.എച്ച്.സി യിലെ ആശാ വര്‍ക്കര്‍ പൂച്ചക്കാട് തോട്ടത്തിലെ ഉഷ (41) അന്തരിച്ചു. അസുഖബാധിതയായി മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പെയിന്റിംഗ് തൊഴിലാളി ഗോവിന്ദനാണ് ഭര്‍ത്താവ്. പരേതരായ തോക്കാനം മൊട്ടയിലെ നാരായണന്റെയും നാരായണിയുടെയും മകളാണ്. മക്കള്‍: അക്ഷയ് (ഡിഗ്രി വിദ്യാര്‍ത്ഥി എസ്.എന്‍.ഡി.പി.കോളേജ് കാഞ്ഞിരപ്പൊയില്‍), അഭയ് ( 6ാം തരം വിദ്യാര്‍ത്ഥി ജി.യു.പി.എസ്.കൂട്ടകനി) സഹോദരങ്ങള്‍ :സത്യഭാമ, ശശിധരന്‍, സതീഷന്‍ (ഗള്‍ഫ്).  

local

പള്ളിക്കര ശക്തിനഗര്‍ സി. എച്ച്. കുമാരന്‍ അന്തരിച്ചു

പള്ളിക്കര: ശക്തിനഗര്‍ ഡ്രീം ഹൗസില്‍ സി. എച്ച്. കുമാരന്‍ (70) അന്തരിച്ചു. പരേതരായ കുഞ്ഞിരാമന്റെയും കാരിച്ചിയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍ സുഗേഷ് (ഗള്‍ഫ്), സുകന്യ. മരുമക്കള്‍: സുരേഷ് ബാബു (എക്‌സൈസ് ഓഫീസര്‍ ), രാധിക. സഹോദരങ്ങള്‍ : രോഹിണി, രാഘവന്‍, രവീന്ദ്രന്‍, പരേതരായ നാരായണി, രാമകൃഷ്ണന്‍.  

local

പള്ളിക്കരയില്‍ ചുമര് തുരന്ന് ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം

ബേക്കല്‍: പള്ളിക്കരയില്‍ ചുമര് തുരന്ന് ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം.പള്ളിക്കര ജംഗ്ഷനിലുള്ള ഗാലക്‌സി സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറക് വശത്തുള്ള ഗ്രില്ല് മുറിച്ചാണ് കവര്‍ച്ചാ സംഘം സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയത്. ജ്വല്ലറിക്കകത്ത് കയറി ഏറെക്കുറെ ചുമര് തുരന്നെങ്കിലും ശ്രമം എന്ത് കൊണ്ടോ കവര്‍ച്ച സംഘത്തിന് ജ്വല്ലറിക്കുള്ളില്‍ കയറാനായില്ല. പുറത്ത് നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടതാകാമെന്നാണ് പോലീസ് നിഗമനം. ബിലാല്‍ നഗറിലെ യൂസഫിന്റേതാണ് സൂപ്പര്‍മാര്‍ക്കറ്റ് ഇവിടെ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 2000 രൂപ നഷ്ടപ്പെട്ടു. പള്ളിക്കരയിലെ നാരായണന്റേതാണ് വീണ ജ്വല്ലറി. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ […]

local

കാണാതായ ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം പള്ളിക്കരയില്‍ കടപ്പുറത്ത് കണ്ടെത്തി

ബേക്കല്‍:കാണാതായ ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം പള്ളിക്കര കടപ്പുറത്ത് കരകടിഞ്ഞ നിലയില്‍ കണ്ടെത്തി. പള്ളിക്കര മാസ്തി ഗുഡ്ഡയില്‍ വാടകക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി രതിറാം (36) ന്റെ മൃതദേഹമാണ് കരക്ക് അടിഞ്ഞ നിലയില്‍ കണ്ടെത്തിത്. ഈ മാസം അഞ്ചാം തീയതി രാത്രി മുതല്‍ ഇയാളെ കാണാന്നില്ലായിരിന്നു. ഭാര്യ ശാന്തി ദേവിയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയില്‍ ആറാം തീയതി ചെരുപ്പും മൊബൈല്‍ ഫോണും ബേക്കല്‍ കോട്ടക്ക് സമീപം കടല്‍ക്കരയില്‍ നിന്നും ലഭിച്ചിരുന്നു.  

local

പള്ളിക്കര ഗവ: ഹൈസ്‌കൂള്‍ 1987-88 അറബിക് ബാച്ച് കുടുംബ സംഗമം നടത്തി

പള്ളിക്കര : ഗവ: ഹൈസ്‌കൂള്‍ 198788 അറബിക് ബാച്ചിലെ സഹപാഠികള്‍ കുടുംബ സംഗമവും സഹപാഠി കൂട്ടായ്മയിലെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ബാച്ചിലെ ഏകദേശം മൂപ്പതോളം വരുന്ന സഹപാഠി സുഹൃത്തുക്കളില്‍ പതിനൊന്ന് പേരും അവരുടെ കുടുംബാംഗങ്ങളും കൂടാതെ ഇപ്പോള്‍ ഗള്‍ഫിലുള്ളവരില്‍ ചിലരുടെ കുടുംബാംഗങ്ങളും വളരെ സജീവമായി കുടുംബ സംഗമത്തില്‍ പങ്കെടുത്തു. ബേക്കല്‍ നൈഫ് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ വിട പറഞ്ഞ് പോയ കുഞ്ഞബ്ദുല്ലയെയും മറ്റു അദ്ധ്യാപകരെയും അനുസ്മരിച്ചു. മക്കളുടെ […]

error: Content is protected !!