local

പാലക്കുന്ന് അംബിക സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം

പാലക്കുന്ന് : അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ഡിവൈ. എസ്.പി. ഡോ. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. . പ്രിന്‍സിപ്പള്‍ എ. ദിനേശന്‍ അധ്യക്ഷനായി.വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ , ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍ , വൈസ് പ്രസിഡന്റ് രവിന്ദ്രന്‍ കൊക്കാല്‍ ,മദര്‍ പി. ടി. എ. പ്രസിഡന്റ് രുഗ്മിണി ,സ്വപ്ന മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും […]

local

ആചാര സ്ഥാനികര്‍ക്കു നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ വെളിച്ചപാടന്മാര്‍ക്കും നല്‍കണം

പാലക്കുന്ന് : ആചാരസ്ഥാനികര്‍ക്ക് നല്‍കുന്ന പ്രതിമാസ ക്ഷേമ പെന്‍ഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ വെളിച്ചപാടന്മാര്‍ക്കും നല്‍കണമെന്ന് ജില്ലാ വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപാട പരിപാലന സംഘം വാര്‍ഷിക മഹാസഭ ആവശ്യപ്പെട്ടു. കാവുകളിലും വയനാട്ടു കുലവന്‍ തറവാടുകളിലും അനുഷ്ഠാനങ്ങളുടെയും ആചാരത്തിന്റെയും പരമ പ്രധാനമായ ഭാഗമാണ് വെളിച്ചപ്പാടന്മാര്‍.ഇവിടങ്ങളില്‍ തെയ്യങ്ങളുടെ പ്രതിപുരുഷന്മാരാണിവര്‍.തറവാടുക ളില്‍ പുത്തരി, കൈവീത് ചടങ്ങുകള്‍ വെളിച്ചപാടന്മാരാണ് നടത്തുന്നത്. തെയ്യങ്ങളെ വാണിജ്യ വല്‍കരിച്ചു ടുറിസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വരുമാനം കൂട്ടുമ്പോള്‍ വെളിച്ചപാടമാരെ മറക്കുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു . ഉത്തര മലബാര്‍ തീയ്യ […]

local

കലാദര്‍പ്പണയില്‍ ഭരതനാട്യത്തിന് രംഗപ്രവേശം

പാലക്കുന്ന്: പ്രമുഖ നൃത്തവിദ്യാലയം പാലക്കുന്ന് കലാദര്‍പ്പണയില്‍ ഭരതനാട്യ വിഭാഗത്തില്‍ കുട്ടികള്‍ അരങ്ങേറ്റം കുറിച്ചു. പാലക്കുന്ന് അംബികാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായും, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കാസര്‍കോട് ഡി.വൈ.എസ്.പി ഡോ. വി.ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയുമായി. ലാസ്യ കോളേജ് പ്രിന്‍സിപ്പല്‍ കലാമണ്ഡലം ഡോ. ലത എടവലത്ത് ഭദ്രദീപം കൊളുത്തി. നൃത്ത പ്രതിഭകളായ ഡോ.കലാക്ഷേത്ര വിദ്യാലക്ഷ്മി, രാഗേഷ് രസ , ഹരിത തമ്പാന്‍, ലത എടവലത്ത് എന്നിവര്‍ […]

local

ബേക്കല്‍ ഫോര്‍ട്ട് വൈസ്‌മെന്‍ ക്ലബ് ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ നടത്തി

പാലക്കുന്ന് : ബേക്കല്‍ ഫോര്‍ട്ട് വൈസ് മെന്‍ ക്ലബ്ബിന്റെയും കേരള എക്‌സൈസിന്റെയും നേതൃത്വത്തില്‍ ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. ബേക്കല്‍ ഡിവൈ.എസ്.പി. സി. കെ. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് മെന്‍ പ്രസിഡന്റ് അമ്പാടി മോഹന്‍ കേവീസ് അധ്യക്ഷനായി. എക്‌സൈസ് ചീഫ് പ്രിവന്റീവ് ഓഫീസര്‍ സി.കെ. സുരേഷ്, പ്രിന്‍സിപ്പല്‍ എം.കെ.മുരളി, പ്രഥമാധ്യപിക വി. തങ്കമണി, പിടിഎ പ്രസിഡന്റ് കെ.വി.ശ്രീധരന്‍, ബാലകൃഷ്ണന്‍ കേവീസ്, വി. കുഞ്ഞിക്കണ്ണന്‍ നാരായണന്‍ […]

local

വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ പദ്ധതിക്ക് തുടക്കമായി; രാജ്യത്തെ രണ്ടാമത്തെ പദ്ധതിയാണ് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നടപ്പിലാകുന്നത്

പാലക്കുന്ന് : വിരമിച്ച മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ തുടക്കമായി. യു.കെ.യിലെ സതാംപ്ട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയിലേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മംഗളൂര്‍ യെനെപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ സെയിലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ പ്രതിനിധി ക്യാപ്റ്റന്‍ വി. മനോജ്‌ജോയ് നാവികര്‍ക്കുള്ള രാജ്യത്തെ രണ്ടാമത്തെ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ആംബുലന്‍സിന്റെ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി […]

local

താര്‍പോളിന്‍ മേല്‍ക്കൂരയിട്ട അടച്ചുറപ്പില്ലാത്ത കുടിലില്‍ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളോടൊപ്പം ഒരു കുടുംബം ‘ജീവിച്ചത്’ 20 വര്‍ഷം; ഉത്തമന്റെ കുടുംബത്തിന് സാന്ത്വനമായി പാലക്കുന്ന് കഴകം മാതൃസമിതി

പാലക്കുന്ന് : സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല ഉത്തമന്റെയും ഭാര്യ ചിത്രയുടെയും പേരില്‍. നന്മ നിറഞ്ഞ മനസ്സുള്ള അന്യനായ ഒരാള്‍ സമ്മതം മൂളി നല്‍കിയ സ്ഥലത്ത് ഈ ദമ്പതികളും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളും, താര്‍പ്പോളിന്‍ മേല്‍ക്കൂരയിട്ട് അടച്ചുറപ്പില്ലാത്ത കുടിലില്‍ ‘താമസം’ തുടങ്ങിയിട്ട് 20 വര്‍ഷമായി. സര്‍ക്കാറുകളുടെ ഒരു ഭവന പദ്ധതിയും ഇക്കാലമത്രയും ഇവര്‍ക്ക് തുണയായില്ല. ഒറ്റമുറി കുടിലില്‍ നാല് മനുഷ്യജീവനുകള്‍ ജീവിച്ചുപോരുന്നത് മനുഷ്യ മനസുള്ള ആരുടെയും കണ്ണ് നനയ്ക്കും. നിലത്ത് പായവിരിച്ചാണ് കിടത്തം. ഇഴജന്തുക്കള്‍ യഥേഷ്ടമുള്ള ഇടം. […]

local

പനയാല്‍ ക്ഷേത്ര ബ്രഹ്മകലശോത്സവത്തിന് ആഘോഷ കമ്മിറ്റിയായി

പാലക്കുന്ന് : പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രം ബ്രഹ്മകലശോത്സവ ആഘോഷ കമ്മിറ്റി രൂപവത്ക്കരണ യോഗത്തിന് ആരംഭം കുറിച്ച് അരവത്ത് കെ. യു. പദ്മനാഭ തന്ത്രി ഭദ്രദീപം കൊളുത്തി. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സേവ സമിതി പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ആഘോഷ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എരോല്‍ വിജയകുമാര്‍ നമ്പ്യാരെയും ജനറല്‍ കണ്‍വീനറായി ജനാര്‍ദ്ദനന്‍ അമ്പങ്ങാട്ടിനേയും ട്രഷററായി മേലത്ത് ബാലകൃഷ്ണന്‍ നായരെയും തിരഞ്ഞെടുത്തു. ക്ഷേത്ര ക്ഷേത്ര […]

local

പാലക്കുന്ന് ഭഗവതി സേവ സീമെന്‍സ് അംഗങ്ങളുടെ സംഗമം

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിലെ ആദ്യത്തെ ഉപസമിതിയായ ഭഗവതി സേവ സീമെന്‍സ് അസോസിയേഷന്‍ അവധിയിലുള്ള അംഗങ്ങളുടെ സംഗമം നടത്തി . ഭണ്ഡാര വീട്ടില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സുധില്‍ അലാമി അധ്യക്ഷനായി. ആദര്‍ശ് പട്ടം നല്‍കിയിട്ടുണ്ടെങ്കിലും കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ വികസനകാര്യത്തില്‍ അധികൃതരുടെ അവഗണന തുടരുന്നതില്‍ യോഗം പ്രതിഷേധിച്ചു. സ്ഥലമെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായെങ്കിലും പാലക്കുന്ന് മേല്‍പ്പാലം പണിയുടെ ടെന്‍ഡര്‍ നടപടി പോലും ഇതുവരെ തുടങ്ങിയില്ലെന്ന് യോഗം കുറ്റപ്പെടുത്തി. യു.കെ.ജയപ്രകാശ്, ഭാസ്‌കരന്‍ പള്ളം, പി. വി. […]

local

65 വര്‍ഷമായി പാടത്ത് ജീവിതം: അരവത്ത് കോരനെ പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ആദരിച്ചു

പാലക്കുന്ന് : ജീവിതം പാടത്ത് പണിയെടുക്കാന്‍ വേണ്ടി മാത്രം മാറ്റിവെച്ച കര്‍ഷകന്‍ അരവത്തെ കോരനെ കര്‍ഷക ദിനത്തില്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ആദരിച്ചു. 77 പിന്നിട്ടുവെങ്കിലും കോരട്ടന്‍ പാടത്തെ പണി വിട്ട നേരമില്ല. അരവത്ത് പാടശേഖര സമിതി നിലവില്‍ വന്നതിനു ശേഷം പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ പടശേഖരസമിതി പ്രസിഡന്റ് ആണ്. പതിനാഞ്ചാം വയസ്സില്‍ തുടങ്ങിയ കൃഷി ജീവിതം 77 വയസ്സിലും തുടര്‍ന്നുപോകുന്നു. തെങ്ങ്, കവുങ്ങ്, വാഴ, നെല്‍കൃഷി തുടങ്ങി കോരേട്ടന്‍ തൊടാത്ത കാര്‍ഷിക […]

local

ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുതെന്ന് ഡി .വൈ.എസ്. പി; കെഎസ്ബിഎ ബ്ലോക്ക് പൊതുയോഗം പാലക്കുന്നില്‍ നടന്നു

പാലക്കുന്ന് : കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യുട്ടിഷന്‍ ഉദുമ ബ്ലോക്ക് പൊതുയോഗം ജില്ലാ സെക്രട്ടറി ആര്‍. രമേശന്‍ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍. വീര അദ്ധ്യക്ഷനായി. എസ്എസ് എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെയും കാഞ്ഞങ്ങാട് താലൂക്ക് ഭാരവാഹികളെയും അനുമോദിച്ചു. ബേക്കല്‍ ഡിവൈ.എസ്.പി. സി. കെ. സുനില്‍ കുമാര്‍ മുഖ്യാതിഥിയായി.ബാര്‍ബര്‍ ഷോപ്പുകള്‍ രാത്രി കാലങ്ങളില്‍ നിശ്ചിത സമയ പരിധിക്കപ്പുറം തുറന്നിടുന്നത് നല്ല പ്രവണതയല്ലെന്നും യുവാക്കള്‍ […]

error: Content is protected !!