local

അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ പള്ളിക്കരയില്‍ ലോക എയ്ഡ്‌സ്ദിനം ആചരിച്ചു

പാലക്കുന്ന് : പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്‌സ് ദിനചാരണം നടത്തി. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്ന ഈ വര്‍ഷത്തെ സന്ദേശം സൂചിപ്പിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനി മോഹന്‍ ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. വി. സുരേഷ് കുമാര്‍ എയ്ഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിവകുമാര്‍, കുഞ്ഞികൃഷ്ണന്‍, ദീപു, ഡാലി, പ്രസീന, ഷീബ എന്നിവര്‍ സംസാരിച്ചു.  

local

അരവത്ത് മുദിയക്കാല്‍ വയനാട്ടു കുലവന്‍ തറവാട് കാരണവര്‍ മലാംകുന്ന് കുതിര്‍മ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പാലക്കുന്ന് : അരവത്ത്, മുദിയക്കാല്‍ വയനാട്ടു കുലവന്‍ തറവാട് കമ്മിറ്റി മുന്‍ പ്രസിഡന്റും തറവാട് കാരണവരുമായ മലാംകുന്ന് കുതിര്‍മ്മല്‍ കുഞ്ഞിരാമന്‍(81) അന്തരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുന്‍ കേന്ദ്ര ഭരണസമിതി അംഗമായിരുന്നു. മുതിര്‍ന്ന സി.പി.എം. പ്രവര്‍ത്തകനായ അദ്ദേഹം കര്‍ഷക സംഘം, ചെത്തു തൊഴിലാളി സംഘടന രംഗത്ത് സജീവ സാനിധ്യമായിരുന്നു. രണ്ടു പതിറ്റാണ്ടു മുന്‍പ് ഉദുമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം മലാംകുന്ന് രണ്ടാം ബ്രാഞ്ച് അംഗമാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ഉണ്ണി, […]

local

അപൂര്‍വ രോഗം ബാധിച്ച വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു

  പാലക്കുന്ന് : അപൂര്‍വ രോഗം ബാധിച്ച വീട്ടമ്മ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു. ചെമ്മനാട് പഞ്ചായത്തില്‍ അച്ചേരി വള്ളിവയലില്‍ ബാലന്റെ ഭാര്യ ശ്രീദേവി അഫ്‌ളാറ്റിക് അനീമിയ എന്ന അപൂര്‍വ രോഗ ബാധിതയായി കിടപ്പിലാണ്. പ്ലേറ്റലറ്റ് കൗണ്ട് സാധാരണ അളവില്‍ നില്‍ക്കാത്ത ഗുരുതരമായ അവസ്ഥയിലാണ് ഈ വീട്ടമ്മ. തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സക്കായി 10 ലക്ഷത്തോളം രൂപ വേണ്ടിവരും. തൊഴിലുറപ്പ് ജീവനക്കാരിയായ ശ്രീദേവിക്കും ബീഡിതെറുപ്പ് ജോലിക്കാരനായ ഭര്‍ത്താവ് ബാലനും അവരുടെ മൂന്ന് പെണ്‍മക്കള്‍ക്കും താങ്ങാവുന്നതല്ല […]

local

കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം സമാപിച്ചു

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം സമാപിച്ചു . ചൊവ്വാഴ്ച രാവിലെ നടതുറന്നു. ഉച്ചയ്ക്ക് അരിത്രാവലും വൈകുന്നേരം തണ്ണോടി നിവേദ്യ വിതരണം നടന്നു . രാത്രി അരങ്ങില്‍ അടിയന്തിരവും തുടര്‍ന്ന് നിര്‍മാല്യ വിതരണവും അന്നദാനവുമുണ്ടായിരുന്നു. ഉത്സവത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ കുഞ്ഞിമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കുഞ്ഞമ്പു അന്തിത്തിരിയന്‍ ഭദ്രദീപം തെളിച്ചു. ഭരണ സമിതി പ്രസിഡന്റ് തമ്പാന്‍ ചേടിക്കുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ മേല്‍ബാര അധ്യക്ഷനായി. സെക്രട്ടറി അമ്പു […]

local

കപ്പലോട്ടക്കാര്‍ക്ക് ക്ഷേമ പെന്‍ഷന്‍ വേണം: മര്‍ച്ചന്റ് നേവി ക്ലബ്

പാലക്കുന്ന്: രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ നിര്‍ണായക പങ്കാളികളാണ് മര്‍ച്ചന്റ് നേവി ജീവനക്കാര്‍. ജോലിയില്‍ നിന്ന് വിരമിച്ച നല്ലൊരു വിഭാഗം കപ്പലോട്ടക്കാരും ജീവിത ദുരിതക്കയത്തിലാണ് . നാട്ടിലെ സാധാരണക്കാരന് കിട്ടുന്ന പ്രതിമാസ ക്ഷേമ പെന്‍ഷന്‍ പോലും കിട്ടാത്തവരാണ് ഇവരില്‍ ഭൂരിപക്ഷവും.രാജ്യത്തിന്റെ രണ്ടാം നിര സുരക്ഷാ ഭടന്മാരായ (Second Line of Defence ) മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക്, ഗോവ സര്‍ക്കാര്‍ ആരംഭിച്ച മാതൃകയില്‍ കേരളത്തിലും പെന്‍ഷന്‍ പദ്ധതി വേണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് വാര്‍ഷിക ജനറല്‍ […]

local

കടലോര്‍മകള്‍ പങ്ക് വെച്ച് കപ്പലോട്ടക്കാര്‍ ; മുതിര്‍ന്ന നാവികര്‍ക്ക് ആദരം

പാലക്കുന്ന്: പഴയ കപ്പല്‍ കഥകളും വിശേഷങ്ങളും കടലനുഭവങ്ങളും പരസ്പരം കൈമാറാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. അമ്പതോളം പേര്‍ ഒരു കപ്പലില്‍ ജോലിചെയ്തതും പിന്നീടത് ഇരുപതില്‍ താഴെ ആയപ്പോഴുണ്ടായ ജോലിഭാരവും വിരസതയും പ്രധാന വിഷയങ്ങളായി. കടല്‍ ക്ഷോഭ ദുരിതങ്ങളും കടല്‍ കൊള്ളക്കാരുടെ ഭീഷണിയും പലരും പങ്കുവെച്ചു. കപ്പലോട്ടക്കാരുടെ ഐക്യ ദിനത്തില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് സംഘടിപ്പിച്ച സംഗമം രക്ഷാധികാരി വി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നില്‍ […]

local

ഹിന്ദി സേവി സമ്മാൻ ജേതാവ് കെ. വി. കുമാരൻ മാസ്റ്റർക്ക് പാലക്കുന്ന് അംബിക ലൈബ്രറി സ്വീകരണമൊരുക്കി

പാലക്കുന്ന്: ഭാഷാ സമന്വയ വേദിയുടെ ഹിന്ദി സേവി അവാർഡ് നേടിയ വിവർത്തന സാഹിത്യകാരൻ കെ.വി. കുമാരൻ മാസ്റ്റർക്ക്‌ പാലക്കുന്ന് അംബിക ലൈബ്രറി സ്വീകരണം നൽകി. അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടർ ഡോ. എ. എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പള്ളം നാരായണൻ, അംബിക സ്കൂൾ പ്രിൻസിപ്പൽ എ. മാധവൻ, ഉദുമ പഞ്ചായത്ത്‌ […]

local

തുളുനാട്ടില്‍ പൊലിയന്ദ്ര വിളിക്ക് തുടക്കം; അസുര രാജാവായ മഹാബലിയെ അരിയിട്ട് സ്തുതിക്കുന്നത് മൂന്ന് ദിവസം

പാലക്കുന്ന് : തുളുനാട്ടില്‍ പൊലിയന്ദ്ര വിളിക്ക് ക്ഷേത്രങ്ങളില്‍ തുടക്കമായി. പാലമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിയെടുത്ത് മണ്‍ചിരാതിലോ ചിരട്ടയിലോ ദീപം കൊളുത്തി അസുര രാജാവായ മഹാബലിയെ അരിയെറിഞ്ഞു സ്തുതിക്കുന്ന സവിശേഷ ചടങ്ങാണിത്. ‘പൊലിയന്ദ്ര പൊലിയന്ദ്ര ഹരിയോ ഹരി’ എന്ന് മൂന്ന് വട്ടം സംഘം ചേര്‍ന്ന് ഉറക്കെ വിളിക്കും. സമാപനം കുറിച്ച് മൂന്നാം ദിവസം പൊലിയന്ദ്ര വിളിക്ക് ശേഷം ‘മേപ്പട്ട് കാലത്ത് നേരത്തേ വാ’ എന്നുകൂടി ചേര്‍ത്ത് വിളിക്കും . തുലാമാസത്തില്‍ അമാവാസി മുതല്‍ മൂന്ന് ദിവസമാണിത് ആചരിക്കുന്നതെങ്കിലും കീഴൂര്‍ ധര്‍മശാസ്താ […]

local

നികുന്‍ കൊപ്പലിലെ റോവര്‍സ് ആന്‍ഡ് റെയിന്‍ജേഴ്‌സ് ആദരിച്ചു

പാലക്കുന്ന് : രക്തദാനം നല്‍കിയും സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയനായ നികുന്‍ കൊപ്പലിനെ ചന്ദ്രഗിരി റോവര്‍സ് ആന്‍ഡ് റെയിഞ്ചേഴ്‌സ് സ്‌നേഹാദരവ് നല്‍കി.ചന്ദ്രഗിരി റോവര്‍ ക്രൂവില്‍ അംഗമായിരുന്ന ഇദ്ദേഹം സ്‌കൗട്ട്‌സ് മാസ്റ്റേഴ്‌സ് ബേസിക് കോഴ്‌സ് പൂര്‍ത്തീകരിച്ചിരുന്നു .മികച്ച കബഡി കായിക താരമായ ആയ നികുന്‍ അറിയപ്പെടുന്ന നാടന്‍പാട്ട് കലാകാരന്‍കൂടിയാണ്. വിദേശത്തും നാട്ടിലും നിരവധി വേദികളില്‍ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.കലാ കായിക സാംസ്‌ക്കാരിക കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റെഡ് വേള്‍ഡ് കൊപ്പലിന്റെ സജീവ പ്രവര്‍ത്തകനാണ്. സ്‌കൗട്ട്‌സ് ഭവനില്‍ നടന്ന ചടങ്ങില്‍ […]

local

പാലക്കുന്ന് ക്ഷേത്രത്തില്‍ പത്താമുദയം സമാപിച്ചു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ തുലാപത്തിനോടാനുബന്ധിച്ച പത്താമുദയം സമാപിച്ചു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ചടങ്ങുകള്‍ ബുധനാഴ്ച്ച ഉച്ചവരെ തുടര്‍ന്നു. പത്താമുദായം എഴുന്നള്ളത്തിന്റെ ഭാഗമായി കെട്ടിചുറ്റിയ നര്‍ത്തകന്മാരുടെ ‘കാലാങ്ങം’ കാണാന്‍ വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി. ഉച്ചകഴിഞ്ഞ് ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ പത്താമുദയം സമാപിച്ചു. കോവിഡ് നിബന്ധനകള്‍ പാലിച്ച് പത്താമുദയത്തോടനുബന്ധിച്ചുള്ള സമൂഹ പുത്തരി സദ്യ ഒഴിവാക്കിയിരുന്നു. (പടം): പാലക്കുന്ന് ക്ഷേത്രത്തില്‍ പത്താമുദയത്തോടാനുബന്ധിച്ചു നടന്ന നര്‍ത്തകരുടെ ‘കാലാങ്ങം’  

error: Content is protected !!