local

തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു; പടന്നക്കാട് കൊട്രച്ചാലിലെ കെ.വി.ദേവകിയാണ് മരിച്ചത്

കാഞ്ഞങ്ങാട് :തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പടന്നക്കാട് കൊട്രച്ചാല്‍ കൊടുങ്ങല്ലൂരമ്മദേവി ക്ഷേത്രം റോഡിന് സമീപത്തു താമസിക്കുന്ന കെ.വി.ദേവകി(73) യാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് വിട്ടില്‍ വെച്ചാണ് തീപ്പൊള്ളലേറ്റത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ് പരേതനായ സി വി കൃഷ്ണന്‍. മക്കള്‍: ലതീഷ്, ഷാജി (മദര്‍ ഇന്ത്യ ) ,ലത .മരുമക്കള്‍: നീന, ധന്യ, രഘുവരന്‍ (തളിപ്പറമ്പ) .  

local

കോവിഡ് ബാധിച്ച് യുവതി മരിച്ചു: പടന്നക്കാട് താമസിക്കുന്ന ടി നസീബയാണ് മരിച്ചത്

കാഞ്ഞങ്ങാട്: പടന്നക്കാട് താമസിക്കുന്ന നീലേശ്വരം പള്ളിക്കര സ്വദേശി ടി നസീബ (23)കോവിഡ് ബാധിച്ച് മരിച്ചു. ജൂലൈ അഞ്ചിന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ നസീബയെ ശ്വാസതടസ്സം മൂലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കേളേജിലും ചികിത്സയിലായിരുന്നു . ചൊവ്വ പുലര്‍ച്ചെ അഞ്ച് മണിയോടെ മരണം. പി ലത്തീഫിന്റെയും ടി ഹഫ്‌സത്തിന്റെയും മകളാണ് . കാടങ്കോട് സ്വദേശി ശിഹാബാണ് ഭര്‍ത്താവ്. മക്കള്‍: സയാന്‍,രണ്ടാഴ്ച പ്രായമുള്ള പെണ്‍കുട്ടി.സഹോദങ്ങള്‍:അനീസ്,അജ്മല്‍,ഫസീല,ഹസീന.  

local

പടന്നക്കാട് ഹൈവേ സര്‍വീസ് റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പാലത്തിന്റെ പാര്‍ശ്വങ്ങളിലെ സര്‍വീസ് റോഡ് കാലവര്‍ഷത്തോടെ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ഹൈവേ വികസനത്തിന് വേണ്ടി ഹൈവേ റോഡുകള്‍ എന്‍.എച്ച്.എ.ഐക്ക് കൈമാറിയതിനാല്‍ പൊതുമരാമത്ത് ഹൈവേ വിഭാഗത്തിന് അറ്റകുറ്റ പണികള്‍ നടത്താന്‍ സാങ്കേതിക തടസ്സമുണ്ട്. ഈ സാഹചര്യത്തില്‍ ഹൈവേ അതോറിറ്റി മുഖേന അടിയന്തര അറ്റകുറ്റ പണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ ഹസീന റസാക്ക് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി.  

local

ദേശീയപാത ഐങ്ങോത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കാഞ്ഞങ്ങാട് : ദേശീയപാത ഐങ്ങോത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ രക്ഷപ്പെട്ടു. മംഗലാപുരത്ത് മീന്‍ ഇറക്കിയ ശേഷം തൃശൂര്‍ വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ ഐങ്ങോത്ത് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.  

local

കലാവര്‍ഷം: പടന്നക്കാട് തീര്‍ത്ഥകരയില്‍ കിണര്‍ താണു

കാഞ്ഞങ്ങാട്: കലാവര്‍ഷത്തെ തുടര്‍ന്ന് ആള്‍മറയുള്ള കിണര്‍ താണു. പടന്നക്കാട് തീര്‍ത്ഥകരയിലെ ശ്രീശാന്തിന്റെ വീട്ടുപറമ്പിലെ കിണറാണ് വ്യാഴാഴ്ച രാവിലെ ഭൂമിയിലേക്ക് താണുപോയത്.  

local

പടന്നക്കാട് കുറുന്തുറിലെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് കുറുന്തുറിലെ കുഞ്ഞിക്കണ്ണന്‍ (86 ) അന്തരിച്ചു.ഭാര്യ: അമ്മിണി. മക്കള്‍ : രവി. (സി പി എം ഐങ്ങോത്ത് ബ്രാഞ്ച് മെമ്പര്‍ ),ലക്ഷ്മി,രമേശന്‍, ബാലാമണി.മരുമക്കള്‍ : ബാലന്‍ (പാടിയില്‍ ), ചിത്ര,നിഷ,പത്മനാഭന്‍.  

Uncategorized

കാഞ്ഞങ്ങാട് പച്ചക്കറി കച്ചവടം നടത്തുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു; പടന്നക്കാട് കുറുന്തൂറിലെ ടി.കാര്‍ത്യായനിയാണ് മരിച്ചത്

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വിട്ടില്‍ തന്നെ ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു . പടന്നക്കാട് കുറുന്തൂറിലെ പരേതനായ കരുണാകരന്റെ ഭാര്യ ടി.കാര്‍ത്യായനി(കുഞ്ഞമ്മേട്ടി) (65) മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവായത്.ഇന്നലെ ഉച്ചകഴിഞ്ഞ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിച്ചു യെങ്കിലും മരണപ്പെട്ടു. കാഞ്ഞങ്ങാട് മെട്രോ ഓട്ടോ സ്റ്റാന്റിന് സമീപം വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിവരുകയായിരുന്നു. ഏകമക്കള്‍: സിന്ധു .മരുമകന്‍: രാമചന്ദ്രന്‍ (മാലോം ) .സഹോദരങ്ങള്‍: ജാനകി (ചാളക്കാടവ് ), വനജ (അച്ചാംതുരുത്തി ) ,ദാമോധരന്‍ […]

Uncategorized

പടന്നക്കാട് ഇന്ധനം നിറക്കാനെത്തിയ കാറിന് തീ പിടിച്ചു

കാഞ്ഞങ്ങാട് : ദേശീയപാത പടന്നക്കാട് പെട്രോള്‍ പമ്പിന് സമീപം കാറിനു തീ പിടിച്ചു ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ പമ്പില്‍ നിന്നു ഇന്ധനം നിറക്കാന്‍ കയറുമ്പോള്‍ തീ പടര്‍ന്ന കാറിലെ യാത്രക്കാരായ നാലു പേര്‍ കാര്‍ പുറത്തേക്കു തള്ളി മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പെട്രോള്‍ പമ്പ് ജിവനക്കാര്‍ അഗ്‌നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയാണ് കെഎല്‍ 60 ആര്‍ 0865 സിഫ്റ്റ് കാറിലെ തീ അണച്ചത്. പടന്നക്കാട് സ്വദേശിയുടെയാണ് കത്തിയ […]

local

കാര്‍ഷിക വിജ്ഞാനവ്യാപന സേവന ഡിപ്ലോമ അവാര്‍ഡ് വിതരണം; പടന്നക്കാട് കാര്‍ഷിക കോളേജില്‍ കേന്ദ്ര സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: കേരള കാര്‍ഷിക സര്‍വ്വകലാശാല എസ്.എ.എം.ഇ.ടിഐ തിരുവനന്തപുരം, എ.ടി.എം.എ കാസര്‍കോടിന്റെയും നേതൃത്വത്തില്‍ കാര്‍ഷിക വിജ്ഞാനവ്യാപന സേവന ഡിപ്ലോമ ആദ്യ ബാച്ച് അവാര്‍ഡ് ദാനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ കേന്ദ്ര സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നിര്‍വ്വഹിച്ചു. ഡോ.പി.ആര്‍.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.എ.എം.ഇ.ടി.ഐ ഡയറക്ടര്‍ എസ്.സുഷമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള കാര്‍ഷിക വിജ്ഞാന വ്യാപനവിഭാഗം മേധാവി ഡോ.ജിജു.പി.അലക്സ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.ആര്‍.സുജാത, ഡോ.ടി.വനജ, ആര്‍.വീണാറാണി, എസ്.രാജന്‍, ഡോ.ഷീബ ജോര്‍ജ്ജ്, പി.വി.ധന്യ എന്നിവര്‍ സംസാരിച്ചു. ഡോ.കെ.എം.ശ്രീകുമാര്‍ സ്വാഗതവും ഡോ.ജയപ്രകാശ് […]

local

അര്‍ഹരായ യുവാക്കളുടെ തൊഴില്‍ തട്ടിയെടുത്ത സര്‍ക്കാറിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പടന്നക്കാട് പ്രതിഷേധ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:അര്‍ഹരായ യുവാക്കളുടെ തൊഴില്‍ തട്ടിയെടുത്ത സര്‍ക്കാറിനെതിരെ സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടന്നക്കാട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി സാജിദ് പടന്നക്കാട് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആസിഫ് ബല്ലാകടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി എം.പി നൗഷാദ്, സലിം ബാരിക്കാട്, റമീസ് ആറങ്ങാടി, ആബിദ് ആറങ്ങാടി, സന മാണിക്കോത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത് ,സിദ്ധീഖ് ഞാണിക്കടവ്, സി .പി അബ്ദുറഹ്മാന്‍, ബഷീര്‍ചിത്താരി, ഇര്‍ഷാദ് ആറങ്ങാടി, അറഫാത്ത് […]