national

ഇന്ത്യയില്‍ ഇനി 5ജി യുഗം; തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യം 5ജി യുഗത്തിലേയ്ക്ക് കടക്കുന്നു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി. നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 5ജി സാങ്കേതിക വിദ്യ ലഭ്യമാവും. ന്യൂഡല്‍ഹി, മുംബയ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ വിവിധ ടെലികോം കമ്പനികള്‍ പ്രധാനമന്ത്രിയ്ക്ക് 5ജി […]

local

ഒളിമങ്ങാത്ത മര്‍ഹൂം മെട്രൊ മുഹമ്മദാജി സ്മരണകളുമായി മന്ത്രി അഹ്മദ് ദേവര്‍കോവില്‍ സാഹിബ്

തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ ദുബൈയിലെ മര്‍ഹൂം മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. മെട്രോ മുഹമ്മദ് ഹാജിയുടെ മക്കളായ മുജീബ് , ജലീല്‍ മറ്റു കുടുംബാഗങ്ങളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. ബോംബെ മുസ്ലിം ജമാഅത്തിന്റെ നേതൃനിരയില്‍ മെട്രോ അവര്‍കള്‍ പ്രസിഡന്റും, ദേവര്‍ കോവില്‍ സാഹിബ് ജനറല്‍ സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ മന്ത്രി മക്കളോട് പങ്കിട്ടു .സകല മേഖലകളിലും തിളങ്ങി നിന്ന മെട്രോ ഹാജിയുടെ വിയോഗം സമൂഹത്തിന്ന് തീരാനഷ്ടമാണ് എന്ന് […]

Uncategorized

അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി; അര്‍ബുദ, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും

ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും, നിരവധി രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് കേന്ദ്രത്തിന്റെ നടപടി. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 26 മരുന്നുകള്‍ പട്ടികയില്‍നിന്ന് […]

news

എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു.സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953 ല്‍ ആയിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം.ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ […]

news

സ്വാതന്ത്ര്യത്തിന്റെ 100–ാം വാര്‍ഷികമാകുമ്പോള്‍ അടിമത്ത മനോഭാവം മുഴുവന്‍ മാറണം: മോദി

ന്യൂഡല്‍ഹി ന്മ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും അടിമത്ത മനോഭാവത്തില്‍ നിന്ന് ഇന്ത്യ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വര്‍ഷം അതിപ്രധാനമാണ്. ഈ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുന്നോട്ടുവച്ചു. 1. സമ്പൂര്‍ണ വികസിത ഭാരതം 2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 3. പാരമ്പര്യത്തിലുള്ള അഭിമാനം 4. ഐക്യവും അഖണ്ഡതയും 5. പൗരധര്‍മം പാലിക്കല്‍ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച അഞ്ചിന പരിപാടി. […]

news

രാഹുല്‍ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. രാഹുല്‍ഗാന്ധിക്കൊപ്പം ശശി തരൂര്‍ എംപി, ഹൈബി […]

Uncategorized

അബുദാബി മഞ്ചേശ്വരം കെ എം സി സി സംഘടിപ്പിച്ച എം എം നാസര്‍ മെമ്മോറിയല്‍ കബഡി സംഘചേതന കുതിരക്കോട് ചാമ്പ്യന്മാര്‍

അബുദാബി : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ ബ്രദേഴ്‌സ് കന്തല്‍ യു എ ഇയുമായി സഹകരിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന എം എം നാസര്‍ മെമ്മോറിയല്‍ കബഡി ടൂര്‍ണമെന്റില്‍ സംഘചേതന കുതിരക്കോട് ചാമ്പ്യന്മാരായി, വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ബ്രദേഴ്‌സ് കന്തലിനെ പരാജയപ്പടുത്തിയാണ് പ്രഥമ എം എം നാസര്‍ മെമ്മോറിയല്‍ കപ്പില്‍ മുത്തമിട്ടത്. പ്രതിഭ എരോല്‍ മൂന്നാം സ്ഥാനവും റെഡ് സ്റ്റാര്‍ ദുബായ് നാലാം സ്ഥാനവും കരസ്ഥമാക്കി ഇന്ത്യന്‍ […]

Uncategorized

മെട്രോ-സമദാനി സൗഹര്‍ദ്ദം, ഓര്‍മ ചിത്രം നല്‍കി; ദുബൈയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന യൂത്ത് ലീഗ് കൗണ്‍സില്‍ അംഗം മുഹമ്മദലി ചിത്താരി മുസ്ലിംലീഗ് സീനിയര്‍ ദേശീയ വൈസ് പ്രസിഡന്റും ഡോ.അബ്ദുസമദ് സമദാനി എം.പിക്ക് സമ്മാനിച്ചു

ദുബൈ: യു.എ.ഇ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബയ് വുമന്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച മെ ട്രോ മുഹമ്മദ് ഹാജി അനുസ്മരണ സംഗമത്തില്‍ മെ ട്രോ മുഹമ്മദ് ഹാജിയും ഡോ.എം.പി അബ്ദുസമദ് സമദാനിയും തമ്മിലുള്ള പതിറ്റാണ്ടു കാല ത്തെ ഓര്‍മകള്‍ പുതുക്കുന്ന ഓര്‍മ്മ ചിത്രം മെട്രോയു ടെ കുടുംബാംഗങ്ങളായ മുജീബ് മെ ട്രോ, ഷമീം, ജലീല്‍, ഫസലുറഹ്മാന്‍ തായല്‍, സ്മരണിക കമ്മിറ്റി ജന.കണ്‍വീനര്‍ സി മുഹമ്മദ് കുഞ്ഞിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന യൂത്ത് ലീഗ് കൗണ്‍സില്‍ അംഗം മുഹമ്മദലി ചിത്താരി […]

local

മത മൈത്രിക്ക് വേണ്ടി പ്രയത്‌നിച്ച വ്യക്തിത്വമാണ് മെട്രോ മുഹമ്മദ് ഹാജി: സമദാനി എം.പി

ദുബൈ: സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയില്‍ മത സാ ഹോദര്യവും മത മൈത്രിയും സമഭാവനയും ഉയര്‍ത്തിപിടിച്ച വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെ് അബ്ദുസമദ് സമദാനി എം.പി. യു.എ.ഇ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബൈ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം.കൃത്രിമങ്ങളും ജാഡകളും നാട്യങ്ങളും വിശ്വാസ രാഹിത്യവും നിറഞ്ഞ് നില്‍ക്കുന്ന ഇന്നത്തെ പൊതു മണ്ഡലത്തില്‍ പക്ഷെ മെ ട്രോ മുഹമ്മദ് ഹാജി എവി ടൈയൊക്കൊ ചെന്നോ അവിടെയെക്കൊ […]

Uncategorized

വടംവലി ഇന്ത്യന്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മദന്‍മോഹനന് യു എ ഇയില്‍ സ്വീകരണം നല്‍കി

ദുബൈ: എന്‍ ആര്‍ ഐ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ ആദിത്യമരുളുന്ന വടംവലി ആറാട്ടിന് മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ടഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മദന്‍മോഹനനെ യു എ ഇ വരവേറ്റു . ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ യു എ ഇ എന്‍ ആര്‍ ഐ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ദിവാകരന്‍ വേങ്ങയില്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് അനില്‍കുമാര്‍ ,വൈസ് പ്രെസിഡന്റ് മനാഫ് ,ട്രഷറര്‍ അശോകന്‍ ,ജോയിന്‍ […]

error: Content is protected !!