local

കാസര്‍കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മടിക്കൈ എരിക്കുളം സ്വദേശിയായ ലൈന്‍മാന്‍ മരിച്ചു

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ബൈക്കുകള്‍ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈന്‍മാന്‍ മരിച്ചു. ചെറുവത്തൂര്‍ മുഴക്കോം സ്വദേശിയും ഇപ്പോള്‍ നീലേശ്വരം ഏരിക്കുളത്ത്. താമസക്കാരനുമായ രതീഷ് (42) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന കെ.എസ്.ഇ.ബി വര്‍ക്കര്‍ രാഘവനെ സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 മണിയോടെ മൊഗ്രാല്‍ കൊപ്പരബസാറിലാണ് അപക ടം. ഇവര്‍ സഞ്ചരിച്ച ബൈ ക്കില്‍ എതിരെ വരികയായിരു ന്ന മറ്റൊരു ബൈക്ക് ഇടിക്കു കയായിരുന്നു. ഇരുവരെയും ഉ ടന്‍ ആശുപത്രിയിലെത്തിച്ചെ ങ്കിലും രതീഷ് മരണപ്പെട്ടിരു ന്നു. അപകടത്തില്‍ […]

local

ഹമീദിന് തുണയായി നീലേശ്വരം ജനമൈത്രി പോലീസ്

നീലേശ്വരം: തൈക്കടപ്പുറം വര്‍ഷങ്ങളായി താമസിച്ച് മത്സ്യബന്ധനം നടത്തി വരുന്ന തൃശൂര്‍ ചാവക്കാട് കടപ്പുറം സ്വദേശി ഹമീദ് ക്വാട്ടേള്‍സില്‍ അസുഖ ബാധിതനായി കിടക്കുന്നുണ്ട് എന്ന് ജനമൈതീ പോലീസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നീലേശ്വരം കാഞ്ഞങ്ങാട്, പരിയാരം ഹോസ്പ്പിറ്റലില്‍ ചികിത്സക്കു ശേഷം ബന്ധുക്കളെ അറിയിച്ചു. അവര്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തത് മൂലം ജനമൈത്രീ ബീറ്റര്‍ ഓഫീസര്‍മാരായ പ്രദീപന്‍ പിലിക്കോട്, ശൈലജ എം. പൊതുപ്രവര്‍ത്തകനും കൗണ്‍സിലറുമായ പ്രകാശന്‍ കെ. തൈകടപ്പുറം എന്നിവര്‍ ചേര്‍ന്ന് അമ്പലത്തറ സ്‌നേഹാലയത്തില്‍ പാര്‍പ്പിച്ചു.  

local

കടിഞ്ഞിമൂല-മാട്ടുമ്മല്‍ -കോട്ടപ്പുറം റോഡ് പാലം നബാര്‍ഡില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കണം; തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായ കടിഞ്ഞിമൂല-മാട്ടുമ്മല്‍ -കോട്ടപ്പുറം റോഡ് പാലം നബാര്‍ഡില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പ് മന്ത്രി .മുഹമ്മദ് റിയാസിന് തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ നിവേദനം നല്‍കി. വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള തീരദേശ ജനങ്ങള്‍ കോട്ടപ്പുറത്തേക്കും നീലേശ്വരം നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് നിലവിലുള്ള നടപ്പാലത്തിലൂടെയാണ്. ഇത് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസം വളരെ വലുതാണ്. തീരദേശ മേഖലയിലെ പ്രധാന വികസനപ്രവര്‍ത്തനമായ കടിഞ്ഞിമൂല കോട്ടപ്പുറം മാട്ടുമ്മല്‍ റോഡ് […]

local

നീലേശ്വരം പേരോലില്‍ മധ്യവയസ്‌ക തീകൊളുത്തി മരിച്ചു; പേരോല്‍ വട്ടപ്പൊയിലിലെ പരേതരായ ചന്തന്‍ – ജാനകി ദമ്പതികളുടെ മകള്‍ രുഗ്മിണിയാണ് മരിച്ചത്

നീലേശ്വരം : മധ്യ വയസ്‌ക തീ കൊളുത്തി മരിച്ച നിലയില്‍ .പേരോല്‍ വട്ട പൊയിലിലെ പരേതരായ ചന്തന്‍ – ജാനകി ദമ്പതികളുടെ മകള്‍ രുഗ്മിണി ( 59) ആണ് മരിച്ചത്. അവിവാഹിതയാണ്. വര്‍ഷങ്ങളായി സഹോദരന്‍ ശ്രീധരന്റെ കൂടെയാണ് താമസം. ഇന്നലെ രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു രുഗ്മിണി. പതിവായി അതിരാവിലെ എഴുന്നോല്‍ക്കുന്ന ശീലുള്ള രുഗ്മിണിയെ എഴുന്നേറ്റ് കാണാത്തതിനെ തുടര്‍ന്ന് വിട്ടുകാര്‍ കിടപ്പുമുറിയില്‍ അന്വേഷിച്ചപ്പോള്‍ കണ്ടിരുന്നില്ല. പിന്നിടാണ് മൃതദേഹം വിട്ടിന് സമീപത്തെ കിണറ്റിന് കരയില്‍ കത്തി […]

local

ലോട്ടറി തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേര്‍സ് കോണ്‍ഗ്രസ് ജില്ലാ പൊതുയോഗം

നീലേശ്വരം:ലോട്ടറി വില 30 രൂപ ആകണമെന്നും തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കമെന്നും ഓള്‍ കേരള ലോട്ടറി ഏജന്‍ന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ജില്ലാ സെക്രട്ടറി സി സുനില്‍കുമാര്‍,അംഗം ടി വി സുരേന്ദ്രന്‍ പട്ടേന എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു .സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ശ്രീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു ചെയ്തു കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കരുണാകരന്‍ ഏളാടി, […]

local

കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു; കിണാവൂരിലെ കൊമ്പത്ത് സി.വി.നാരായണനാണ് മരിച്ചത്

നീലേശ്വരം: അബദ്ധത്തില്‍ കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു. കിണാവൂരിലെ കൊമ്പത്ത് സി.വി.നാരായണന്‍ ( അപ്പു 81) മരിച്ചത്. അബദ്ധത്തില്‍ കിണറ്റില്‍ വീണ അപ്പുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ. പരേതയായ തസാമി ..മക്കള്‍ ബാലകൃഷ്ണന്‍, രവി, ഉഷ, മല്ലിക.മരുമക്കള്‍. സുമ (കാഞ്ഞങ്ങാട്) കൃഷ്ണന്‍ (എടത്തോട് ) ബിന്ദു (മലപ്പുറം) മോഹനന്‍ (മേലാഞ്ചേരി) സഹോദരങ്ങള്‍ പരേതരായ അമ്പു, വെള്ളച്ചി, രാമന്‍ .  

local

റിട്ട: തഹസില്‍ദാര്‍ പേരോല്‍ തിരിക്കുന്നിലെ പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: റിട്ട: തഹസില്‍ദാര്‍ പേരോല്‍ തിരിക്കുന്ന് പി.കുഞ്ഞിക്കണ്ണന്‍ (81) കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വെച്ച് നിര്യാതനായി. ഭാര്യ പത്മിനി പി പി മണ്ടൂര്‍. മക്കള്‍ അനില്‍ കുമാര്‍ പി.പി. അദ്ധ്യാപകന്‍ നിത്യാനന്ദ എന്‍ജിനീയറിങ് കോളജ് കാഞ്ഞങ്ങാട്, അനില പി പി.കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരി, അനുപമ പി പി ഇറിഗേഷന്‍ ജീവനക്കാരി.മരുമക്കള്‍ സ്മിത വടകര, രാജേന്ദ്രന്‍ കെ വി നീലേശ്വരം , സന്തോഷ് മണ്ടൂര്‍. സഹോദരങ്ങള്‍ കരുണാകരന്‍ പി. ബോംബെ , പി മാധവന്‍ റിട്ടയേര്‍ഡ് […]

local

വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നീലേശ്വരത്ത് ബഹുജന കൂട്ടായ്മ നടത്തി

നീലേശ്വരം:വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരത്തു നടത്തിയ ബഹുജന കൂട്ടായ്മ സി.പി.ഐ. ജില്ലാ? എക്‌സിക്യൂട്ടീവ് അംഗം എം.അസിനാര്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ കൗണ്‍സില്‍ അംഗം എ.അമ്പൂഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ല സെക്രട്ടറി പി.ഭാര്‍ഗ്ഗവി, മണ്ഡലം അസി.സെക്രട്ടറി രവീന്ദ്രന്‍ മാണിയാട്ട് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറിമാരായ എം.ഗംഗാധരന്‍, പി.പി.നാരായണന്‍, വി.വി.ഗംഗാധരന്‍, സി.വി.വിജയരാജ്, സി.രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

local

യു ഡി എഫ് പ്രതിഷേധ ധര്‍ണ നടത്തി; നീലേശ്വരം സബ്ട്രഷറിക്കു മുന്‍പില്‍ നടത്തിയ ധര്‍ണ ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം:കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ്ട്രഷറിക്കു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം എം പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ എം ടി പി കരീം സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ കെ കെ രാജേന്ദ്രന്‍, ടി […]

local

കോവിഡ് ബാധിച്ച് മരിച്ചു; നെല്ലിയടുക്കത്തെ റോയിയാണ് മരിച്ചത്

നീലേശ്വരം: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയവോ രോഗി മരിച്ചു. നെല്ലിയടുക്കത്തെ കര്‍ഷകനായ റോയി (53) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് തുടര്‍ന്ന് വീട്ടില്‍ ചികിത്സയ്ക്കിടെ ഇന്നലെ ശ്വാസ തടസം ഉണ്ടായത് .ജില്ലാശുപത്രിയില്‍ എത്തിച്ചു യെങ്കിലും മരണപ്പെടുകയായിരുന്നു ഭാര്യ: വിദ്യ. മക്കള്‍: റോഹന്‍ ,റോഷന്‍, റോയന്‍ .സഹോദരങ്ങള്‍: ബിന്‍സി ,ജിന്‍സി ,ബിനോയ് .