news

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് രാജി. പിന്നീട് ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി.. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിയുടെ കാരണം വ്യക്തമായിട്ടില്ല. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് […]

news

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്; ഒരു അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു.

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മരണം. അഫ്ഗാന്‍, യു.എസ്, ജര്‍മന്‍ സൈനികര്‍ക്കു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഒരു അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. വിമാനത്താവളത്തിന്റെ വടക്കേ ഗേറ്റില്‍ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്. മൂന്നു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍, യു.എസ്, ജര്‍മന്‍ സൈനികര്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ജര്‍മന്‍ സൈനിക വക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ […]

news

രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരിക്കുന്നത്. കേരളത്തിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. കുട്ടികളില്‍ വലിയതോതില്‍ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ആശുപത്രികളില്‍ നിലവിലുള്ള […]

news

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാണ്‍ സിങ് (89) അന്തരിച്ചു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധ, മറ്റ് വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കിയിരുന്നു. യു.പിയിലെ അത്രൗളിയില്‍ 1932 ജനുവരി അഞ്ചിനാണ് കല്യാണ്‍ സിങ്ങിന്റെ ജനനം. രണ്ടുതവണ ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. 1991 ജൂണ്‍ മുതല്‍ 1992 […]

national

ഹിമാചലില്‍ ബസിനു മുകളില്‍ മണ്ണിടിഞ്ഞുവീണു; നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിഞ്ഞ് 40ല്‍ അധികം പേരെ കാണാതായി. ബസ്സ് അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. 40-ല്‍ അധികം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ദേശീയപാത അഞ്ച് വഴി കിനൗറില്‍ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിറയെ യാത്രക്കാരുമായി പോയ ബസും മണ്ണിനടയില്‍ പെടുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് സൂചന. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വളരെ ഉയരത്തില്‍ നിന്നാണ് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞപാറ ഇടിഞ്ഞുവീണത്. മറ്റുചില […]

national

കേരളത്തിന് അനുവദിച്ച എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം പി കേന്ദ്ര ആരോഗ്യമന്ത്രി മനസുഖ് മണ്ടവിയക്ക് നിവേദനം നൽകി

ന്യൂ ഡൽഹി: കേരളത്തിലെ ഏറ്റവും അവികസിത ജില്ലയാണ് കാസർകോട് 13.9 ലക്ഷം ജനസംഖ്യയുള്ള ഈ ജില്ലയിൽ മൂന്നു മുൻസിപ്പാലിറ്റികളും 38 ഗ്രാമ പഞ്ചായത്തുകളുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലും മറ്റു ജില്ലകളെക്കാൾ ഏറെ പിന്നിലാണ് കാസർകോട് അതിനാലാണ് “കാസർകോടിന് ഒരു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്” എന്ന ആവശ്യം പ്രസക്തമാകുന്നത്. 2006-ൽ പ്രഖ്യാപിച്ച പ്രധാന മന്ത്രി സ്വസ്ത സുരക്ഷ യോജന പ്രകാരം പുതിയ എയിംസുകൾ പ്രഖ്യാപിക്കുകയുണ്ടായി.കാസർകോട് ജില്ലയിലെ ജനങ്ങൾ ആരോഗ്യ സേവനത്തിന് മംഗലാപുരത്തിനെയാണ് […]

top news

പൊന്നണിഞ്ഞ് നീരജ്: ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്ലറ്റിക് സ്വര്‍ണം

ടോക്യോ: നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം […]

national

രാജീവ് ഗാന്ധി ഖേല്‍ രത്ന ഇനി മുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതല്‍ ഈ പുരസ്‌കാരം മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്. 1980-ലെ മോസ്‌കോ ഒളിമ്പിക്സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഹോക്കിയിലൂടെ ഒരു മെഡല്‍ വരുന്നത്. വിരാട് കോലി, സര്‍ദാര്‍ സിങ്, സാനിയ […]

national

ഉത്തര്‍പ്രദേശില്‍ ട്രക്ക് ബസിലിടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയ 18 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസ്സിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭ. ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി. യാത്ര മുടങ്ങിയതിനെതുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് […]

news

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവച്ചു

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് യെദ്യൂരപ്പയുടെ രാജി. ഇന്ന് യെദ്യൂരപ്പയുടെ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്. വൈകുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വികാരാധീനനാകുയും വിതുമ്പി കരയുകയും ചെയ്തു കഴിഞ്ഞയാഴ്ചയാണ് തന്റെ രാജികാര്യത്തെ കുറിച്ച് യെദ്യൂരപ്പ തന്നെ ആദ്യം സൂചന നല്‍കിയത്. […]