local

പറക്കളായി കുന്ന് സംരക്ഷിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടി

കാഞ്ഞങ്ങാട്: മുളവിന്നൂര്‍ ദേവസ്വം കുന്ന് സംരക്ഷിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. പറക്കളായി,കാലിക്കടവ്, തോണിക്കല്ല്, ഗതിക്കുണ്ട് , കാനം, ചിറ്റൂര്‍, പൂതങ്ങാനം, നെക്കിള്‍ത്തടം, മുളവിന്നൂര്‍, തുടങ്ങിയ പ്രദേശത്തെ നാട്ടുകാര്‍ പറക്കളായി കുന്നില്‍ ഒത്തുകൂടി. ഈ പ്രദേശത്തുകാരുടെ വെള്ളവും ,വായുവും, മണ്ണും സംരക്ഷിക്കുന്ന ഈ കുന്ന് സംരക്ഷിക്കുമെന്ന് യോഗത്തില്‍ തിരുമാനമായി. ഒരു തരത്തിലുള്ള ക്വാറി മാഫിയകള്‍ക്കോ, സ്ഥലം കയ്യേറി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ ശ്രമിക്കുന്ന ആളുകള്‍ക്കോ ഈ പ്രദേശം വിട്ടു കൊടുക്കില്ല എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എബ്രഹാം തോമസ് അനധികൃതമായി കൈവശം […]

local

മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനവും,അനുമോദന യോഗവും നടത്തി; കാട്ടുകുളങ്ങര പ്രഭാത് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടി ഫിലിം മേക്കറുമായ ജയന്‍ മാങ്ങാട് ഉല്‍ഘാടനം ചെയ്തു

മാവുങ്കാല്‍: കലാരംഗത്തും കായിക മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസുകളില്‍ ഇടം നേടിയ ജില്ലയില്‍ തന്നെ മികച്ച ക്ലബ്ബായി തിളങ്ങി നില്‍ക്കുന്ന കാട്ടുകുളങ്ങര പ്രഭാത് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ മെമ്പര്‍ഷിപ്പ് വിതരണവും, സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ അംഗീകാരം ലഭിച്ച വ്യക്തികളെയും അനുമോദിച്ചു. ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് സാഹിത്യകാരനും ഫിലിം മേക്കറുമായ ജയന്‍ മാങ്ങാട് ഉല്‍ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഉമേശന്‍ കാട്ടുകുളങ്ങര അദ്ധ്യക്ഷം വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം സിന്ധു ബാബു, […]

Uncategorized

ആദ്യകാല ഓട്ടോ ഡൈവര്‍ കൊടവലം കൊമ്മട്ടയിലെ കെ.ടി രാഘവന്‍ അന്തരിച്ചു

മാവുങ്കാല്‍: ആദ്യകാല ഓട്ടോ ഡൈവറും ഇലക്ട്രീഷ്യനുമായ കൊടവലം കൊമ്മട്ടയിലെ കെ.ടി.രാഘവന്‍ (58) അന്തരിച്ചു.അസുഖം തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. പരേതനായ കുട്ട്യന്റയും കെ .ടി കല്യാണിയുടെ മകനാണ്. ഭാര്യ: സുനിത .മക്കള്‍: അഭിനന്ദ് (ഐ.ടി .വിദ്യാര്‍ത്ഥി ) ,അരുണിമ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ) .സഹോദരങ്ങള്‍ : രാജന്‍ ,വിനോദ് ( ചുമട്ടുതൊഴിലാളി കാഞ്ഞങ്ങാട് ) ,ശോഭ (താന്നിയടി ) ,ശ്രീദേവി ( ചെറുവത്തൂര്‍ ) .  

local

ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ജന്‍മദിനാഘോഷത്തിന്റെ നിറവില്‍: സ്ഥാപകദിനം ആഘോഷിച്ചു

മാവുങ്കാല്‍: കഴിഞ്ഞ 12 വര്‍ഷമായി ജീവകാരുണ്യ മേഖലയിലും, സേവന പ്രവര്‍ത്തന മണ്ഡലങ്ങളിലും നിറ സാന്നിദ്ധ്യമായി തിളങ്ങി നില്‍ക്കുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ 12 മത് സ്ഥാപകദിനം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് നിര്‍ധനരായ കിടപ്പുരോഗിക്ക് സാമ്പത്തിക സഹായം നല്‍കി. ആഘോഷ പരിപാടികള്‍ക്ക് മുഖ്യാഥിതിയായി സംബന്ധിച്ച ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മട്ടത്തില്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി.വി സുനില്‍കുമാര്‍ അധ്യക്ഷം വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഭാരവാഹികളായ കെ. ഗോപി, ടൈറ്റസ് […]

local

കല്യാണ്‍ റോഡില്‍ വൃദ്ധ നടത്തുന്ന ചായകട അജ്ഞാത സംഘം തീവെച്ചു നശിപ്പിച്ചു

മാവുങ്കാല്‍: കല്യാണ്‍ റോഡില്‍ വൃദ്ധ നടത്തുന്ന ചായകട അജ്ഞാത സംഘം തീവെച്ചു നശിപ്പിച്ചു. വയനാട് സ്വദേശിയും കല്യാണ്‍ റോഡില്‍ താമസിക്കുന്ന മേരി നടത്തി ചായക്കടയാണ് സാമൂഹ്യ ദ്രോഹികള്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തീവെച്ച് നശിപ്പിച്ചത് . പരിവാസികളും ഫയര്‍ഫോഴ്‌സു ചേര്‍ന്ന് തീ അണച്ചു. പെട്ടി കട ഭാഗികമായി കത്തി നശിച്ചു . മേരിയുടെ ജീവിതമാര്‍ഗമായിരുന്നു ഈ പെട്ടി കട .  

local

ആധാറില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

മാവുങ്കാല്‍: ബി ജെ പി കാരാക്കോട് ബൂത്ത് കമ്മിറ്റിയും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ആധാറില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. പട്ടത്തുംമൂല കമ്മ്യൂണിറ്റിഹാളിലാണ് ക്യാമ്പ് നടന്നത്. ബി ജെ പി കാരാക്കോട് ബൂത്ത് പ്രസിഡന്റ് അജികുമാര്‍ പൊതാറ, എസ്. ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തട്ടുമ്മല്‍, യുവമോര്‍ച്ച കാരാക്കോട് യുണിറ്റ് സെക്രട്ടറി ഷിബു കുണ്ടറ എന്നിവര്‍ സംബന്ധിച്ചു.  

local

യുവമോര്‍ച്ച കാരക്കോട് യൂണിറ്റ് ഈ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മാവുങ്കാല്‍: യുവമോര്‍ച്ച കാരക്കോട് യുണിറ്റും ജനസേവാ കേന്ദ്രം മൂന്നാംമൈല്‍ലും സംയുക്തമായി ഈ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈ: പ്രസിഡന്റ് ശ്രീജിത്ത് പാറക്കളായി ഉല്‍ഘടനം ചെയ്തു ബി ജെ പി കാരക്കോട് ബൂത്ത് പ്രസിഡന്റ് അജിത്, യുവമോര്‍ച്ച കാരക്കോട് യുണിറ്റ് പ്രസിഡന്റ് ശ്രീഹരി കാരക്കോട്, യുണിറ്റ് ജനറല്‍ സെക്രട്ടറി ഷിബു കുണ്ടറ എന്നിവര്‍ പങ്കെടുത്തു.        

local

സൗന്ദര്യ ലഹരി ഉപാസനായജ്ഞ പാരായണ യജ്ഞം ഭക്തി സാന്ദ്രമായി

മാവുങ്കാല്‍: തൃക്കാര്‍ത്തിക ദിനത്തില്‍ ശൃംഗേരി മഠത്തിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന സൗന്ദര്യലഹരി സ്‌തോത്ര സമൂഹ പാരായണ യജ്ഞ സമര്‍പ്പണത്തോടനുബന്ധിച്ച് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ നടന്ന സൗന്ദര്യ ലഹരി ഉപാസനായജ്ഞ പാരായണ മഹായജ്ഞം ഭക്തിയുടെ നിറവില്‍ സമാപിച്ചു. സൗന്ദര്യലഹരി ഉപാസന മണ്ഡലിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രാങ്കണത്തില്‍കെ.വി.ലക്ഷിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് ആനന്ദാശ്രമം സ്വാമി മുക്താനന്ദ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. ഈശ്വരന്‍ ഇടമന അദ്ധ്യക്ഷം വഹിച്ചു. സ്വാമി ഭൂമാനന്ദപുരി(ശ്രീ ശങ്കരം അദ്വൈത […]

local

തെയ്യം കലാകാരനും അത്തിക്കോത്ത് എ സി നഗര്‍ കേളനിയിലെ മുന്‍ ഊരുമൂപ്പന്‍ കെ.ആര്‍ കണ്ണന്‍ അന്തരിച്ചു

മാവുങ്കാല്‍: തെയ്യം കലാകാരനും അത്തിക്കോത്ത് എ സി നഗര്‍ കേളനിയിലെ മുന്‍ ഊരുകൂട്ടം മൂപ്പന്‍ കെ.ആര്‍ കൊട്ടൻ (75) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി .മക്കള്‍: കൃഷ്ണന്‍ ,നാരായണന്‍ ,ഓമന. മരുമക്കള്‍: ബിന്‍സി, രാധ ,പരേതനായ ഭാസ്‌കരന്‍ .സഹോദരന്‍: പണിക്കന്‍  

local

ഡോക്ടറേറ്റ് നേടിയ ഹോസ്ദുര്‍ഗ് താലൂക്ക് വനിത സഹകരണ സംഘം പ്രസിഡണ്ട് എലിസബത്ത് സുധാകരനെ അനുമോദിച്ചു

മാവുങ്കാല്‍:ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഹോസ്ദുര്‍ഗ് താലൂക്ക് വനിത സഹകരണ സംഘം പ്രസിഡണ്ട് എലിസബത്ത് സുധാകരനെ അനുമോദിച്ചു. സംഘം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നടന്ന അനുമോദന യോഗം സ്ഥാപക പ്രസിഡണ്ട് യു.വി.ഭവാനി ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു ഉപഹാരവും പൊന്നാടയും അണിയിച്ചു. സെക്രട്ടറി എം. കരുണാകരണന്‍ അദ്ധ്യക്ഷം വഹിച്ചു. സംഘം സ്ഥാപക നേതാക്കളായ അഡ്വ: ടി കെ.സുധാകരന്‍, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സംഘം ഭരണസമിതി അംഗം വിമല […]

error: Content is protected !!