local

മണിക്കോത്തെ സ്വദേശിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു; മണിക്കോത്തെ പരേതരായ മുഹമ്മദ് – മറിയം ദമ്പതികളുടെ മകന്‍ ഷൗക്കത്ത് അലിയാണ് മരിച്ചത്

കാഞ്ഞങ്ങാട് : യുവാവ് കോവിഡ് ബാധിച്ച് മരിച്ചു .മണിക്കോത്തെ പരേതരായ മുഹമ്മദ് – മറിയം ദമ്പതികളുടെ മകനും സമസ്ത, എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും, സാമൂഹ്യ സേവകനുമായ ഷൗക്കത്ത് അലി ( 38 ) ആണ് ഇന്നലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്.രണ്ടാഴ്ചത്തോളം വെന്റിലേറ്റര്‍ സൗകര്യത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. കര്‍ണ്ണാടക ബെള്‍ത്തങ്ങാടി സ്വദേശിനി സീനത്ത് ഭാര്യ . ഷൗക്കത്ത് അലി അവിടെ തന്നെ ഒരു കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. മക്കള്‍: […]

local

മാണിക്കോത്ത് കോയപ്പള്ളിയിലെ ആത്തിക്ക ഹജജുമ അന്തരിച്ചു; മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലമിന്റെ സഹോദരിയാണ്

കാഞ്ഞങ്ങാട് : അതിഞ്ഞാലിലെ പരേതനായ കേക്കേപുരയില്‍ ഹസന്‍ ഹാജിയുടെയും തെരുവത്ത് ദൈനുവിന്റെ മകള്‍ മാണിക്കോത്ത് കോയപ്പള്ളിക്ക് സമീപം ആത്തിക്ക ഹജജുമ – (75 ) അന്തരിച്ചു . ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ പള്ളിക്കര കീക്കാനിലെ പരേതനായ കെ.സി.മൊയ്തുവിന്റെ ഭാര്യയാണ്. മക്കള്‍ മുഹമ്മദ് കുഞ്ഞി മുഫീദ (വ്യാപാരി അതിഞ്ഞാല്‍ ,കുഞ്ഞബ്ദുല്ല, യൂസഫ് (ഇരുവരും ദുബൈ), കപ്പല്‍ നൂറുദ്ധീന്‍. മരുമക്കള്‍: മുംതാസ് അതിഞ്ഞാല്‍, ഫരിദ കൊളവയല്‍, ഫാത്തിമ – തലശ്ശേരി ,ഹാജറാ പാണത്തൂര്‍ .സഹോദരങ്ങള്‍ : ടി.മുഹമ്മദ് അസ്ലം (മാധ്യമ […]

local

യൂത്ത് ലീഗ് ദിനം ആചരിച്ചു

മാണിക്കോത്ത്: ഭാഷാ സമരത്തില്‍ പങ്കെടുത്ത് ധീര രക്തസാക്ഷൃം വഹിച്ച മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരെ സ്മരിച്ച് ജൂലായ് 30 മാണിക്കോത്ത് ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് ദിനം ആചരിച്ചു മാണിക്കോത്ത് മഡിയനില്‍ നടന്ന ദിനാചരണത്തില്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി നൗഷാദ് പതാക ഉയര്‍ത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്ത് ഉദ് ഘാടനം ചെയ്തു. യൂത്ത് ലീഗ് മാണിക്കോത്ത് ശാഖ പ്രസിഡന്റ് കെ വി റിയാസ് അദ്ധ്യക്ഷത വഹിച്ചു […]

local

ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണുമായി നാലാം വാര്‍ഡ് മെമ്പറും മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് പ്രവര്‍ത്തകരും

കാഞ്ഞങ്ങാട് : ലോക്ക് ഡൗണ്‍ മൂലം കഷ്ടപ്പാട് അനുഭവിക്കുന്ന മാണിക്കോത്ത് വാടക ക്വാട്ടേഴ്‌സില്‍ കഴിയുന്ന രണ്ട് കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യത്തിന് സ്മാര്‍ട്ട് ഫോണുമായി അജാനൂര്‍ നാലാം വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിനയും, നാലാം വാര്‍ഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ പ്രവര്‍ത്തകരും കോവിഡ് ദുരിതത്തില്‍ വരുമാനമില്ലാതെ പ്രയാസപ്പെടുന്ന കുടുംബം മക്കളുടെ ഓണ്‍ ലൈന്‍ പഠനത്തിന് ഒരു ഫോണ്‍ വാങ്ങുക എന്നത് സ്വപ്നത്തില്‍ ഒതുങ്ങിയ സമയത്ത് ഇക്കാര്യം വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍ പ്പെടുകയും ഉദാരമതിയായ […]

local

പിതാവിന്റെ സ്മരണാത്ഥം പൂര്‍വ്വ വിദ്യാത്ഥികളായ മക്കള്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് 8 സ്മാര്‍ട്ട് ഫോണ്‍ നല്‍കി; മാണിക്കോത്ത് ഫിഷറീസ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പ്രജീഷ്,പ്രിയേഷ് എന്നിവരാണ് പിതാവ് പ്രസാദ് മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഫോണ്‍ നല്‍കിയത്

കാഞ്ഞങ്ങാട് : മാണിക്കോത്ത് ഗവ: ഫിഷറീസ് യു പി സ്‌കൂളില്‍ അദ്ധ്യാപകരായിരുന്ന പ്രസാദ് മാസ്റ്ററുടെയും ഷീല ടീച്ചറുടെയും മക്കളും ഇതേ സ്‌കൂളിലെപൂര്‍വ്വവിദ്യാര്‍ത്ഥികളുംകൂടിയായപ്രജീഷ്,പ്രിയേഷ് എന്നിവര്‍ ചേര്‍ന്ന് പിതാവ് പ്രസാദ്മാസ്റ്ററുടെസ്മരണാര്‍ത്ഥം ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം അനുഭവപ്പെടുന്ന മാണിക്കോത്ത് ഫിഷറീസ് സ്‌കുളിലെ എട്ട് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മാതൃകയായി . മൂത്തമകന്‍ പ്രജീഷ് ജര്‍മനിയിലും , പ്രിയേഷ് യു എസി ലും ജോലി ചെയത് വരുകയാണ്.ഇവരുടെ മാതാവും ഷീല ടീച്ചര്‍ നേരത്തെ ഇതേ സ്‌കുളില്‍ പ്രധാന അദ്ധ്യാപികയായി വിരമിച്ചിരുന്നു പ്രസാദ് […]

local

മാണിക്കോത്തെ പൗര പ്രമുഖന്‍ പി ഹസൈനാര്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്തെ പൗര പ്രമുഖനുംസമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന പി ഹസൈനാര്‍ ഹാജി (78) അന്തരിച്ചു. ഭാര്യ: മറിയം, മക്കള്‍: അഷ്‌റഫ്, റഫീഖ്, സുഹറ, കുഞ്ഞാസിയ, മരുമക്കള്‍: സുമയ്യ ചിത്താരി, നുസ്രിന്‍ ബേക്കല്‍, മുജീബ് ബേക്കല്‍, ശാഹുല്‍ ബേക്കല്‍, സഹോദരങ്ങള്‍: ഖദീജ, മറിയം, പരേതരായ മുഹമ്മദ്, മൊയ്തീന്‍, ആയിശ  

local

സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മാണിക്കോത്തെ ആറ്റക്കോയ തങ്ങള്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

കാഞ്ഞങ്ങാട്: സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനും മാണിക്കോത്തെ പ്രമുഖ കുടുംബാംഗമായ പരേതരായ കോയമ്മ തങ്ങളുടെയും ആലീമയുടെയും മകന്‍ ആറ്റക്കോയ തങ്ങള്‍ (58) ഹൃദയാഘാതം മൂലം മരണപ്പെട്ടു .ഇന്ന് പുലര്‍ച്ചെ തൃക്കരിപ്പൂരിലുളള മകന്‍ മുഹ്സിന്റെ വീട്ടില്‍ വെച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവിന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യ: റഹ്മത്ത് ബീവി. മക്കള്‍:സയ്യിദ് മുഹ്‌സിന്‍, സയ്യിദത്ത് മുഹ്‌സിന,സയ്യിദത് മുര്‍ഷിദ,സയ്യിദത് മുബഷിറ .മരുമക്കള്‍: ശുഹൈല്‍, ഹാഷിം,ഫസല്‍, സഹല. സഹോദരങ്ങള്‍: എം എസ് കെ. തങ്ങള്‍, ഷാഹുല്‍ ഹമീദ് തങ്ങള്‍, മുത്തു ബീവി, […]

local

ലോക്ക്ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പെരുന്നാള്‍ കിറ്റ് നല്‍കി

കാഞ്ഞങ്ങാട്: മാണിക്കോത്ത് കോവിഡ് കാലത്ത് ലോക്ക് ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന യൂണിറ്റിലെ ഓട്ടോ തൊഴിലാളികള്‍ക്ക് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് ഈ വര്‍ഷവും പെരുന്നാള്‍ കിറ്റ് നല്‍കി . പ്രദേശവാസികളായ സുമനസുകളില്‍ നിന്നും യൂണിറ്റ് ഭാരവാഹികള്‍ സംഖ്യ സ്വരൂപിച്ചാണ് ഈ പദ്ധതി ഒരുക്കിയത് .പെരുന്നാള്‍ ദിവസം ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമായ ഇറച്ചിയും ബിരിയാണി റൈസുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത് . കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന ചടങ്ങില്‍ മാണിക്കോത്ത് മഹല്ല് ഖത്തീബ് […]

local

വേനല്‍ ചൂടില്‍ യാത്രക്കാര്‍ക്ക് ദാഹശമനമേകി നാലാം വാര്‍ഡ് മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ്; എഴുപത്തി മൂന്നാം സ്ഥാപക ദിനം ആചരിച്ചു

മാണിക്കോത്ത്: മഡിയന്‍ ചുട്ട് പൊള്ളുന്ന വേനല്‍ ചൂടില്‍ വാഹന യാത്രക്കാര്‍ക്കും വഴി യാത്രക്കാര്‍ക്കും ശീതളപാനീയം നല്‍കി ദാഹശമനമേകി നാലാം വാര്‍ഡ് മാണിക്കോത്ത് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് എഴുപത്തി മൂന്നാം സ്ഥാപക ദിനം ആചരിച്ചു മഡിയന്‍ ജംഗ്ഷന്‍ വഴി പോകുന്ന ബസ്സ് യാത്രക്കാര്‍ക്കും, ബൈക്ക് യാത്രക്കാര്‍ക്കും മറ്റു വാഹനയാത്രക്കാര്‍ക്കും രാവിലെ പത്ത് മണി മുതലാണ് ശീതള പാനീയം നല്‍കിയത് ഇത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി മാറി സ്ഥാപക ദിനാചരണത്തി ന്റെ ഭാഗമായി നടന്ന ചടങ്ങ് പഞ്ചായത്ത് […]

local

യുവത്വ ജീവിതം മാതൃകാപരമാകണം: പഞ്ചിക്കല്‍ തങ്ങള്‍; മാണിക്കോത്ത് ഹാദി അക്കാദമിയില്‍ നടന്ന എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കാഞ്ഞങ്ങാട് : യുവാക്കള്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി കര്‍മ്മനിരതരാകണമെന്നും ഇന്ന് വ്യാപിച്ചു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് , അശ്ലീല , ആഭാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നിന്ന് മാതൃകാ യോഗ്യരായ സമൂഹത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്കാളികളാകണമെന്നും എസ് വൈ എസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍ പറഞ്ഞു ‘ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം’ എന്ന ശീര്‍ഷകത്തില്‍ മാണിക്കോത്ത് ഹാദി അക്കാദമിയില്‍ നടന്ന എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം […]