Uncategorized

മടിയന്‍ കുലോം കലശോത്സവത്തിനു മുന്നോടിയായുള്ള പുക്കാര്‍ സംഘം അടോട് കളരിയില്‍ നിന്നും മധുരക്കാട് വയല്‍ കളരിയില്‍ നിന്നും പുറപ്പെട്ടു

കാഞ്ഞങ്ങാട്: മടിയന്‍ കുലോം കലശോത്സവത്തിനു മുന്നോടിയായുള്ള പുക്കാര്‍ സംഘം അടോട് കളരിയില്‍ നിന്നും മധുരക്കാട് വയല്‍ കളരിയില്‍ നിന്നും പുറപ്പെട്ടു. പുക്കാര്‍ സംഘത്തിനു വേണിച്ചേരി വലിയവീട് തറവാട്, വടക്കു പുറം തറവാട്, മറ്റു പാരമ്പര്യ മായ തറവാടുകളിലും ഭക്തി നിര്‍ഭരാമായ സ്വീകരണം ലഭിച്ചു. മെയ് 24, 25, തീയതി കളിലാണ് കലശോത്സവം നടക്കുന്നത്. 24നു നടക്കുന്ന അകത്തെ കലശം അടോട് കളരിയില്‍ നിന്നും മാണിക്കോത്ത് മാടിക്കാല്‍ മുരളിയും, വയല്‍ കളരിയില്‍ നിന്നുളള അകത്തെ കലശം രജ്ഞിത്ത് പുതിയ […]

local

പിണറായി സര്‍ക്കാറിന്റെ വിനാശ വികസനം: യു ഡി എഫ് അജാനൂര്‍ മഡിയനില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പിണറായി സര്‍ക്കാറിന്റെ വിനാശ വികസനം എന്നമുദ്രാവാക്യവുമായി അജാനൂര്‍ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഡിയനില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി സുരേഷ് ഉല്‍ഘാടനം ചെയ്തു. അജാനൂര്‍ യു ഡി എഫ് കമ്മിറ്റി ചെയര്‍മാന്‍ മുബാറക്ക് ഹസൈനാര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. എന്‍ വി അരവിന്ദാക്ഷന്‍ നായര്‍ സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത്, വി കമ്മാരന്‍, എ ഹമീദ് ഹാജി, തെരുവത്ത് […]

local

മടിയന്‍ കൂലോം ക്ഷേത്രം കലശോത്സവം മെയ് 24, 25 തിയ്യതികളില്‍

കാഞ്ഞങ്ങാട് : ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം മെയ് 24, 25 തീയ്യതികളില്‍ നടക്കും. മെയ് 22 ന് ഓലക്കൊത്തല്‍ ചടങ്ങ് 6.30 മുതല്‍ 7. 45 വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.  

local

മടിയനിലെ കൂരുത്ത് വീട്ടില്‍ പാട്ടി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: മടിയനിലെ പുലിക്കോടന്‍ കണ്ണന്റെ ഭാര്യ കൂരുത്ത് വീട്ടില്‍ പാട്ടി അമ്മ (87) അന്തരിച്ചു. മക്കള്‍: ടി വി തമ്പാന്‍, (സി പി എം മധുരക്കാട് ബ്രാഞ്ച് അംഗം) ,ടി വി കൃഷ്ണന്‍, (സി പി എം മടിയന്‍ ബ്രാഞ്ച് അംഗം) ടി വി ബാബുരാജ് ,ടി വി ബിന്ദു. മരുമക്കള്‍: അംബിക പി. (സി പി എം മധുരക്കാട് ബ്രാഞ്ച് അംഗം), പി. ശോഭ (സി പി എം മടിയന്‍ ടൗണ്‍ ബ്രാഞ്ച് അംഗം), പി. […]

local

മടിയനിലെ തോണത്ത് ചോയിച്ചി അന്തരിച്ചു

കാഞ്ഞങ്ങാട് : മടിയനിലെ തോണത്ത് ചോയിച്ചി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കക്കൂത്തില്‍ അമ്പുഞ്ഞി. മക്കള്‍:കൃഷ്ണന്‍ ,ദാമോധരന്‍ കമലാക്ഷി ,ബാസു ,സാവിത്രി, ശോഭന .മരുമക്കള്‍:കുമാരന്‍ ,അപ്പക്കുഞ്ഞി ,പവിത്രന്‍, ശാന്താകുമാരി ,പ്രസന്ന,രജനി.സഹോദരങ്ങള്‍:നാരായണി, ഗോപാലന്‍, ഗംഗാധരന്‍, കൃഷ്ണന്‍, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍.  

local

മടിയനിലെ വാഹനഅപകടം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സ്‌കൂട്ടിയില്‍ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. ബല്ലാകടപ്പുറത്തെ ചന്ദ്രന്‍ രോഹിണി ദമ്പതികളുടെ മകന്‍ സന്തോഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ കോട്ടിക്കുളത്തുള്ള ഭാര്യവീട്ടിലേക്കുള്ള യാത്രയില്‍ മഡിയന്‍ ജംഗ്ഷനില്‍ വച്ചാണ് എതിരെ വരികയായിരുന്ന ലോറി സ്‌കൂട്ടിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ഉടന്‍ നാട്ടുകാര്‍ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചിത്താരി ചാമുണ്ഡി കുന്നിലെ വെല്‍ഡിങ് തൊഴിലാളിയാണ്. ഭാര്യ: റാണി .ഏക മകന്‍ അന്‍വിത്ത്. സംഭവത്തില്‍ കെ.എല്‍ 11 എന്ന് […]

local

മഡിയനില്‍ മൂന്ന് ആടുകളെ പട്ടി കടിച്ചു കൊന്നു

കാഞ്ഞങ്ങാട്: നായകളുടെ അക്രമം വീണ്ടും. മഡിയനില്‍ മൂന്ന് ആടുകളെ കഴിഞ്ഞ പട്ടി കടിച്ചു കൊന്നു. മടിയന്‍ റോഡിലെ വി വി അംജദിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് വീട്ട് പരിസരത്ത് വെച്ച് പട്ടി കടിച്ച് കൊന്നത്. സമാനമായ സംഭവത്തില്‍ മുട്ടുന്തലയിലെ ആയിഷയുടെ രണ്ട് ആടുകളെ തിങ്കള്‍ രാവിലെ നായ്ക്കൂട്ടം കൊന്നിരുന്നു. ആയിഷയുടെ നേരെയും നായക്കൂട്ടം ആക്രമ സ്വഭാവം കാണിച്ചു. ഇതിനൊരു പരിഹാരം കാണണമെന്ന് അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

local

ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ കളമെഴുത്ത്

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്തെ പാട്ടുപുരയില്‍ വര്‍ണ്ണാഭമായ കളമെഴുത്തും കളംപാട്ടും നാലു ദിവസങ്ങളിലായി യഥാക്രമം കാളരാത്രി ,ക്ഷേത്ര പാലകന്‍ വീണ്ടും കാളരാത്രി ,നാഗം എന്നീ ദേവതാ രൂപങ്ങളാണ് കളമിടുന്നത് . പ്രകൃതിദത്തമായ പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ടാണുകളമെഴുത്ത്. അതതു ദേവീദേവന്‍മാരുടെ ധ്യാനശ്ലോകത്തോടു കൂടിയുള്ള കളമെഴുത്ത് പൂര്‍ത്തിയാക്കാന്‍ നാലു മണിക്കൂര്‍ വേണം തെയ്യം പാടി നമ്പ്യാര്‍ സമുദായത്തില്‍ പെട്ടവരാണ് കളമെഴുത്തും പാട്ടും നടത്തുന്നത് . ഇരിട്ടി പുന്നാട്ടെ പ്രകാശന്‍ നമ്പ്യാര്‍, രഞ്ജിത്ത് നമ്പ്യാര്‍, ഷാജി നമ്പ്യാര്‍ […]

local

കര്‍ഷകരെ ആദരിച്ച് മടിയന്‍ കൂളിക്കാട് പാടശേഖര സമിതി

  മടിയന്‍ : മടിയന്‍ കൂളി ക്കാട് പാടശേഖര സമിതിയുടെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന മികച്ച കര്‍ഷകരേയും ജെ. എല്‍.ജി.ഗ്രൂപ്പിനെയും കൃഷിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ പാടശേഖര സമിതിയുടെ നേതൃത്വ ത്തില്‍ ആദരിച്ചു. പഞ്ചായത്തിലെ തന്നെ ഏറ്റവും നല്ല കര്‍ഷകന്‍ ചിത്താരിയിലെ എന്‍. വി.അബ്ദുല്‍ഖാദര്‍, മികച്ച രണ്ടാമത്തെ കര്‍ഷകന്‍ അജിത്കുമാര്‍കുന്നരുവത്ത്,മികച്ച ജെ.എല്‍. ജി.ഗ്രൂപ്പ് ജയ, യുവ കര്‍ഷകന്‍ എം.രാജന്‍ എന്നിവരെയാണ് ആദരിച്ചത്. അജാനൂര്‍ കൃഷി ഭവനില്‍ നടന്ന ചടങ്ങില്‍ പാടശേഖര സമിതി പ്രസിഡന്റ് കെ. ഭാസ്‌കരന്‍ അധ്യക്ഷത […]

local

ഗവ: എല്‍ പി സ്‌കൂള്‍ മഡിയന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

കാഞ്ഞങ്ങാട്: മഡിയന്‍ ഗവ: എല്‍ പി .സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. പി.ടി.എ പ്രസിഡണ്ട് ഉണ്ണി പാലത്തിങ്കാലിന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന ഉത്ഘാടനം നിര്‍വ്വഹിച്ചു. പ്രഥമാദ്ധ്യാപിക സുചേത ടീച്ചര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനുശോചന പ്രമേയവും , വരവ് ചിലവ് കണക്കും സരിത ടീച്ചര്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം.മോഹനന്‍ (പി.ടി. എ പ്രസിഡണ്ട്) , പി.ശ്രീജിത്ത് (വൈസ് പ്രസിഡണ്ട്) , സീമ മോഹനന്‍ (മദര്‍ പി.ടി.എ പ്രസിഡണ്ട്) , ശ്രീന […]

error: Content is protected !!