local

ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ വിജയിച്ച പഠിതാക്കളെ ആദരിച്ചു; കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോധരന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റയും മുക്കുഴി തുടര്‍വിദ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ 2019-21 വര്‍ഷത്തെ ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷയില്‍ വിജയിച്ച പഠിതാക്കളെ ആദരിച്ചു കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോധരന്‍ ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍എസ് അധ്യക്ഷത വഹിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ കെ, നോഡല്‍ പ്രേരക് അനില്‍കുമാര്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു..പ്രേരക് ലതിക സ്വാഗതം പറഞ്ഞു […]

local

കടുത്ത നിയന്ത്രണവുമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡി കാറ്റഗറിയില്‍ ആയതിനാലും, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുക്കാന്‍ പഞ്ചായത്ത് ഹാളില്‍ ഇന്ന് ചേര്‍ന്ന അടിയന്തിര യോഗം തീരുമാനിച്ചു. ശനിയും , ഞായറും കര്‍ശനമായ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ .( പാല്‍ ,പാല്‍ സൊസൈറ്റി വഴി മാത്രം), പത്രം, പെട്രോള്‍പമ്പ് ഒഴികെ ) തുറക്കാന്‍ അനുവദിയില്ല . മറ്റ് ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 8 മണി […]

local

കോടോം-ബേളൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വ്യക്തിഗത ആസ്തികളുടെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്, കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് ,പൂര്‍ത്തിയായ വ്യക്തിഗത ആസ്ഥികളുടെ ഉദ്ഘാടനം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്, ശ്രീജ മനോജ് അദ്ധ്യക്ഷ വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോധരന്‍, പരപ്പ ബ്ലോക്ക് സ്റ്റാറ്റിങ്ങ് കമ്മിറ്റി ചേര്‍പേഴസണ്‍, രജനിക്യഷ്ണന്‍, ബ്ലോക്ക് മെമ്പര്‍, ശ്രീലത, വാര്‍ഡ് കണ്‍വീനര്‍, നാഗേഷ്, എന്‍.ആര്‍ ജി.ഇ എ ഇ രേഷ്മ, പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍ എസ് ജയശ്രീ […]

local

കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഹോമിയോപതിക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ വിതരണം തുടങ്ങി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അനുവദിച്ച ഇരുപത് ലക്ഷം രൂപയുടെ ഫണ്ടില്‍ നിന്ന് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ജൂലൈ മാസം വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഹോമിയോപതിക് ഇമ്മ്യൂണ്‍ ബൂസ്റ്ററിന്റെ വിതരണോദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ. പി ക്ക് നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ നിര്‍വഹിക്കുന്നു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ […]

local

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഭക്ഷണം വിതരണം ചെയ്തു

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോത്ത് അംബേദ്ക്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കോവിഡ് ബാധിതരായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ ജിനി ബിനോയി, ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം, മേഖല പ്രസിഡണ്ട് ഇസഹാഖ് ഒടയംചാല്‍, വാര്‍ഡ് പ്രസിഡണ്ട് വിനോദ് വെട്ടം തടത്തില്‍ ,അനൂപ് പാക്കം, കുഞ്ഞികൃഷ്ണന്‍ നായിക്കയം എന്നിവര്‍ നേതൃത്വം നല്‍കി.  

local

കോടോം – ബേളൂര്‍ പഞ്ചായത്തില്‍ ജലസേചനത്തിനായി കുത്തിപ്പൊളിച്ച റോഡുകളില്‍ യാത്ര ദുസ്സഹമാകുന്നു

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തില്‍ ജലസേചന പദ്ധതിക്കായി മാസങ്ങള്‍ക്കു മുന്‍പ് കുത്തിപ്പൊളിച്ച റോഡുകള്‍ അപകടാവസ്ഥയിലായിട്ടും മൗനം പാലിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍ . മാസങ്ങള്‍ക്ക് മുന്‍പ് കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ഏകദേശ ഗ്രാമീണ റോഡുകളെല്ലാം കുത്തിപ്പൊളിച്ചത്.അട്ടേങ്ങാനം ,ഏളാടി പോര്‍ക്കളം റോഡ്,, അട്ടേങ്ങാനം – വെള്ളച്ചാല്‍ -കപ്പണ പോര്‍ക്കളം റോഡുകളെല്ലാം ഇങ്ങനെ കുത്തിപ്പൊളിച്ചിരിക്കുകയാണ്.- ജലസേചന പൈപ്പിടുന്ന സമയം തന്നെ കോണ്‍ക്രീറ്റ് ചെയ്യണം എന്ന വ്യവസ്ഥ പാലിക്കാതെ മഴക്കാലത്ത് വെള്ളം ഒലിച്ചിറങ്ങി വലിയ ഗര്‍ദ്ദങ്ങള്‍ രൂപപ്പെട്ടു.ഇരുചക്രവാഹനങ്ങളടക്കം കുഴിയില്‍ വീണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. […]

local

ദുരിതകാലത്തെ കരുതല്‍: അട്ടക്കണ്ടം 9-ാം വാര്‍ഡിലെ 410 ഓളം കുടുംബങ്ങള്‍ക്ക് എല്‍ ഡി എഫ് വാര്‍ഡ് കമ്മിറ്റി പച്ചക്കറി കിറ്റ് നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ ഭാഗമായി ലോക്ഡൗണ്‍ നീണ്ട് പോകുന്നസാഹചര്യത്തില്‍ വാര്‍ഡിലെ എല്ലാ കുടുംബങ്ങള്‍ പച്ചക്കറി കിറ്റ് നല്‍കി . കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അട്ടക്കണ്ടം 9-ാ0 വാര്‍ഡിലെ 410 ഓളം കുടുംബങ്ങള്‍ക്കാണ് എല്‍ ഡി എഫ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്തത് . കിറ്റ് വിതരണം ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം വി .ജഗന്നാഥ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി […]

local

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നടന്നു; വിതരണ ഉദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിര്‍വ്വഹിച്ചു . നിര്‍വ്വഹണോദ്യോഗസ്ഥനായ അസി.സെക്രട്ടറി ജി.ശങ്കരന്‍ കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, സെക്രട്ടറി ജി.സനില്‍ കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എസ് ജയശ്രീ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍, ഹെഡ് ക്ലാര്‍ക്ക് ടി ഷൈജു എന്നിവര്‍ സംബന്ധിച്ചു.  

local

കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റൈന്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും കോടോം ബേളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭക്ഷ്യധന്യകിറ്റുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കെയറിന്റെ ഭാഗമായി പഞ്ചായത്തിലെ ആറാം വാര്‍ഡിലും ഏഴാം വാര്‍ഡിലും കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റൈന്‍ ആയവര്‍ക്കും ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു നല്കി. കിറ്റുകള്‍ ചില വീടുകളില്‍ നേരിട്ട് നല്‍കുകയും ബാക്കി ഉള്ളവ വാര്‍ഡ് മെമ്പര്‍മാരായ അഡ്വ.ഷീജ, ആന്‍സി എന്നിവരെ വിതരണത്തിനായി ഏല്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍, മണ്ഡലം പ്രസിഡന്റ് ചിദേശ് ചന്ദ്രന്‍ വയമ്പില്‍, അഖില്‍ അയ്യങ്കാവ്, രാഹുല്‍ നര്‍കല, ഗോകുല്‍ പനങ്ങാട്, […]

local

വ്യാജവാറ്റു നിര്‍മ്മാണം: കോടോം-ബേളൂര്‍ തടിയം വളപ്പില്‍ നിന്നും 325 ലിറ്റര്‍ വാഷ് പിടികൂടി

കാഞ്ഞങ്ങാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകളും ബിവറേജുകളും അടച്ചതോടെ അനധികൃതമായി വ്യാജവാറ്റു നിര്‍മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരങ്ങളെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രസന്നകുമാറും സംഘവും നടത്തിയ പരിശോധനയില്‍ വാഷ് കണ്ടെത്തി . കോടോംബേളൂര്‍ വില്ലേജില്‍ തടിയം വളപ്പ് ദേശത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായ് പാകപ്പെടുത്തിയ 325 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. തടിയംവളപ്പ് കോട്ടക്കുന്ന് എം കുഞ്ഞമ്പിന്റെ മകന്‍ മണി ( 40 ) എന്നയാളെ പ്രതി ചേര്‍ത്ത് ഹോസ്ദുര്‍ഗ് എക്‌സൈസ് കേസെടുത്തു. […]