local

ഷാഹിദ് പുലിക്കുന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ്

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായി ഷാഹിദ് പുലിക്കുന്ന് നിയമിതനായി .  

local

രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി: സദാനന്ദന്‍ മാസ്റ്റര്‍

കാസര്‍കോട് : രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങള്‍ കാരണമായെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സേവാ സമര്‍പ്പണ അഭിയാന്റെ ഭാഗമായി ബിജെപി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നെഹ്രുവിന്റെ സാമ്പത്തിക നയങ്ങള്‍ മാറ്റി ഗാന്ധിജി നടപ്പിലാക്കിയ ഗ്രാമസ്വരാജ് നടപ്പിലാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. ആസൂത്രണ കമ്മീഷന്‍ എന്ന വെള്ളാനകളുടെ കൂട്ടത്തെ മാറ്റി നീതി നിയോഗ രൂപീകരിക്കുക വഴി ജനാധിപത്യത്തിലൂന്നിയുള്ള വികസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം […]

local

കാസര്‍ഗോഡ് ജില്ലയില്‍ കേരളാ കോണ്‍ഗ്രസ്സ്പി ജെ ജോസഫ് , പി സി തോമസ് വിഭാഗത്തില്‍ വീണ്ടും കൂട്ടരാജി

കാസര്‍കോട് : കേരളാ കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് കാനാട്ടും മറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം നിരവധി ആളുകളും പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്സ് വിഭാഗത്തില്‍ ഉണ്ടായിരുന്ന ജില്ലയിലെ സംസ്ഥാന ,ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം, നേതാക്കമ്മാരും, പ്രവര്‍ത്തകരും ഒന്നടങ്കം കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തി പാര്‍ട്ടി വിട്ടതായി രാജിവെച്ച ജില്ലാ സംസ്ഥാന ഭാരവാഹികള്‍ കാസര്‍കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു തെരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് പി.സി തോമസിന്റെ കേരളകോണ്‍ഗ്രസില്‍ ലയിച്ചതിനുശേഷം […]

local

എയിംസ്: ഉപവാസ സമരം ശ്രദ്ധേയമായി

കാസര്‍കോട് :കേന്ദ്ര സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിന് അനുവദിക്കുന്ന എയിംസിനു വേണ്ടിയുള്ള പ്രപ്പോസലില്‍ കാസര്‍ഗോഡ ജില്ലയുടെ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് ജനകീയ കൂട്ടായയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മുന്നില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം കാസര്‍ഗോഡിന്റെ ശബ്ദമായി മാറി. ‘വേണം എയിംസ് കാസര്‍ഗോഡ് ‘ എന്നവാക്കിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് പിടിച്ച് സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ ജനപ്രതിനിതികള്‍ അടക്കം എം പി രാജമോഹന്‍ ഉണ്ണിത്താന്‍, എം ല്‍ എ .എന്‍ .എ നെല്ലിക്കുന്ന് എടനീര്‍ മഠാധിപതി ശ്രീ […]

local

കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതില്‍ ഞാന്‍ നേരത്തെ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചുവെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍

പൊയ് നാച്ചി :കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതില്‍ വ്യക്തിപരമായി മന്ത്രിയെ വിമര്‍ശിക്കേണ്ടി വന്ന ഘട്ടത്തില്‍ അതിന് മുതിര്‍ന്നാളാണ് ഞാന്‍ അന്ന് പൊതുസമൂഹത്തില്‍ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും പിന്നീട് ഞാന്‍ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണ് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ പുരസ്‌ക്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ കണക്കില്‍ കോവിഡ് മരണം ഇരുപതിനായിരത്തില്‍ താഴെയാണ് പക്ഷെ അതിന്റെ എത്രയോ ഇരട്ടിയാണ് മരണമെന്ന് ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കെന്ന് അദ്ദേഹം കൂട്ടി […]

local

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍

കാസര്‍കോട് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് വിഐപി പരിഗണന. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകര്‍ കാണും ഭരണകൂടത്തിന്റെ ഒത്താശയോടെ വി ഐ പി പരിഗണന നല്‍കിവരുന്നത്. കേസിലെ പ്രതികളായ പ്രദീപ് കുട്ടന്‍,ഗിജിന്‍ സജി എന്നിവര്‍ നിരന്തരമായി ഫോണുകളെ സംസാരിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. പ്രതികള്‍ നിരന്തരമായി സിപിഎം നേതാക്കളെയും അഭിഭാഷകരെയും കുടുംബാംഗങ്ങളെയും വിളിച്ച് സംസാരിക്കുന്നതിന് തെളിവുകളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ […]

local

കെ.എല്‍-14 സിംഗേഴ്‌സ് സംഗീത വിരുന്നും സ്‌നേഹാദരവും ഒരുക്കി; ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.അബ്ദുള്‍ സലാം, എ.എസ് ഐ.രവി കൊട്ടോടി എന്നിവരെ ആദരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പാട്ട് കൂട്ടമായ കെ.എല്‍ – 14 സിംഗേഴ്‌സ് ഗ്രൂപ്പ് വിദ്യാനഗര്‍ സണ്‍ ഡൗണ്‍പാര്‍ക്കില്‍കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണസദ്യയും സംഗീത വിരുന്നു ഒരുക്കി . കെ .എല്‍ 14 സിംഗേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് സുബൈര്‍ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി എത്തിയ വിദ്യാനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ. രവി കൊട്ടോടി മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് പരിപാടിക്ക് മാറ്റ്കൂട്ടി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറും, യു.എ.ഇ. ആസ്ഥാനമായ കീ ഫ്രെംഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയുമായ വി.അബ്ദുല്‍ സലാം ,എ എസ് […]

local

കളിപ്പാട്ടങ്ങളും പാവക്കൂട്ടങ്ങളും നിറഞ്ഞു: മോഡല്‍ പ്രീ സ്‌കൂളായി മാറാന്‍ മേലാങ്കോട്ട്

കാസര്‍കോട് : ജില്ലയിലെ മോഡല്‍ പ്രീ സ്‌കൂളായി മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂള്‍ പ്രീ പ്രൈമറി വിഭാഗത്തെ മാറ്റിയെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭി ച്ചു . സര്‍വ്വശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പതിനാല് മാതൃകാ പ്രീ സ്‌കൂള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ മാതൃക വിദ്യാലയമായി കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ടിനെ തെരെഞ്ഞെടുത്തത്. പ്രീ സ്‌കൂള്‍ കുട്ടികളുടെ എണ്ണം, ഭൗതിക സൗകര്യം എന്നീ ഘടകങ്ങളാണ് ജില്ലാ കേന്ദ്രമായി പരിഗണിക്കാന്‍ മേലാങ്കോട്ടിന് അനുകൂലമായത്. ശിശു സൗഹൃദ […]

local

ഇറാനില്‍ ജയിലിലായ മലയാളി നാവികന്‍ കുറ്റവിമുക്തനായെങ്കിലും സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ വീണ്ടും ജയിലില്‍; കപ്പലില്‍ കയറും മുന്‍പ് ഏജന്റ്മാരുടെ ആധികാരികത ഉറപ്പ് വരുത്തണമെന്ന് സൈലേഴ്‌സ് സൊസൈറ്റി

കാസര്‍കോട് : അനധികൃതമായി എണ്ണ കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് എം.ടി. മനമന്‍ 8 എന്ന കപ്പലിലെ മലയാളി അടക്കും നാല് ഇന്ത്യക്കാരെ ഇറാനിയന്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കഴിഞ്ഞ മാര്‍ച്ചില്‍. തൃശ്ശൂരിലെ ദീപക് രവി (27) അടക്കം ആന്ധ്രാപ്രദേശ്, ഒഡിസ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഡിനറി സീമെന്‍മാരായ നാല് കപ്പല്‍ ജീവനക്കാരെയാണ് ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സാധാരണയായി കപ്പലില്‍ കയറ്റുന്ന ചരക്ക് ആരുടേതാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നതോ കപ്പല്‍ ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ട വിഷയമല്ല. എന്നിരിക്കെ […]

local

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാം കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍ കാഴ്ചയാണ്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; സാംസ്‌കാരികം കാസര്‍കോട് ഒരുക്കിയ രാഷ്ടപതി എപിജെ അബ്ദുല്‍ കലാം അനുസ്മരണ യോഗത്തില്‍ .സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍

കാസര്‍കോട്: കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍ കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സാംസ്‌കാരികം കാസര്‍കോട് ഒരുക്കിയ എപിജെ അബ്ദുല്‍ കലാം, അസാധ്യതയിലെ സാധ്യത -ഓര്‍മ്മപ്പൂക്കള്‍ എന്ന ചടങ്ങില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും കൈവരിച്ച നേട്ടങ്ങളും ലോകത്തിന് നല്‍കിയ സംഭാവനകളും രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ഉത്തേജകമായിട്ടുണ്ടെന്ന് ഗവര്‍ണര്‍ തുടര്‍ന്ന് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള നല്ല സ്വപ്നങ്ങള്‍ കാണാന്‍ എ.പി.ജെ യു വാക്കളോടാവശ്യപ്പെട്ടു. എന്തെന്നാല്‍ സ്വപ്നങ്ങള്‍ നമ്മുടെ ചിന്താധാരയെ സ്വാധീനിക്കുകയും അത് നല്ല ഫലങ്ങള്‍ […]