local

പുരസ്‌ക്കാര തിളക്കത്തില്‍ ജില്ലയിലെ ആരോഗ്യമേഖല; പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൈമാറി

കാസര്‍കോട് : ജില്ലയിലെ മികവ് തെളിയിച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൈമാറി. ഗുണനിലവാരം, പരിസ്ഥിതി, ജനസൗഹൃദം, ആരോഗ്യകരമായ അന്തരീക്ഷം, സൗന്ദര്യവത്ക്കരണം തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച വിവിധ അവാര്‍ഡുകളാണ് വിതരണം ചെയ്തത്. ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനാരോഗ്യ സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കുന്ന കായകല്‍പ അവാര്‍ഡ് സംസ്ഥാന തലത്തില്‍ പനത്തടി […]

local

വാത്മീകി ജയന്തി ആചരിച്ചു: കാസര്‍കോട് നടന്ന പരിപാടി ബി ജെ പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ഉല്‍ഘാടനം ചെയ്തു

കാസര്‍കോട് : ഭാരതീയ ജനത എസ് .സി മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാത്മീകി ജയത്തി ദിനം ആചരിച്ചു. ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ വിളക്കു തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശേഷം വാത്മീകിയുടെ ഛായാചിത്രത്തിനു പുഷ്പാര്‍ച്ചന നടന്നു. എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സമ്പത് പെര്‍ണടക അധ്യക്ഷത വഹിച്ചു. എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ. കെ കയ്യാര്‍, ബിജെപി […]

local

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക SNPSECK പെന്‍ഷന്‍ സംരക്ഷണ യാത്ര പ്രയാണം ആരംഭിച്ചു

കാസര്‍കോട്: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എന്‍.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള സംസ്ഥാന പ്രസിഡന്റ് ലാസര്‍ പണിക്കശ്ശേരിയുടെ നേതൃത്വത്തില്‍ നടത്തുന്ന പെന്‍ഷന്‍ സംരക്ഷണ യാത്ര കാസര്‍കോട് ജില്ലയില്‍നിന്നും പ്രയാണം ആരംഭിച്ചു. വിവിധ ജില്ലകളില്‍നിന്നും പ്രചരണം നടത്തി 28ന് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ സമാപിക്കും.കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുനിന്നും ആരംഭിച്ച യാത്ര സംസ്ഥാന സെക്രട്ടറി ഷാഹിദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പുനപരിശോധനാ സമിതി റിപ്പോര്‍ട്ട് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാനോ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം […]

local

രാഘവീയം 2021 രാമായണ മാസാചരണം വിജയികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: ശബരിമല അയ്യപ്പ സേവാ സമാജം കാസര്‍കോട് ജില്ലാ രാഘവീയം 2021 രാമായണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതലത്തില്‍ ഫസ്റ്റ്, സെക്കന്‍ഡ് കിട്ടിയ കുട്ടികള്‍ക്ക് സമ്മാനദാനം . റോട്ടറി ഭവന്‍ കെട്ടിടത്തില്‍ രവീശ തന്ത്രി കുണ്ഠാര്‍ ഉദ്ഘാടനം ചെയ്തു. അധ്യക്ഷന്‍ സുരേഷ് കീഴൂര്‍ വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇരിവല്‍ രാംദാസ് വാഴുന്നോര്‍ , വിജിന്ത് രാമകൃഷ്ണന്‍ ,ജില്ലാ പ്രസിഡന്റ് ശശിധര ഷെട്ടി ജില്ലാ വൈസ് പ്രസിഡന്റ് നാരായണന്‍ കൊട്ടോടി എന്നിവര്‍ സംസാരിച്ചു. സമ്മാനദാനം രവീശ […]

local

40 പേരെ മാത്രം ഉള്‍പ്പെടുത്തി നബിദിന റാലിയും കളിയാട്ടം ഉള്‍പ്പെടെ ഉത്സവ ചടങ്ങുകള്‍ നടത്താം

കാസര്‍കോട്: കളിയാട്ടം ഉള്‍പ്പെടെ ഉത്സവ ചടങ്ങുകളും റാലിയും സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേരെ മാത്രം ഉള്‍പ്പെടുത്തി പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടേയും പഞ്ചായത്ത് / മുന്‍സിപാലിറ്റി സെക്രട്ടറിയുടേയും രേഖാമൂലമുള്ള അനുമതിയോടെ മാത്രം നടത്തേണ്ടതാണെന്നും അനുമതി നല്‍കുമ്പോള്‍ ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളില്‍ നിന്ന് നിബന്ധനകള്‍ പാലിക്കുമെന്ന് രേഖാമൂലം എഴുതി വാങ്ങേണ്ടതാണെന്നും ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ ഹൗസ് […]

local

ബാലവേദി കുട്ടികള്‍ക്ക് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരം

കാസര്‍കോട് ജില്ലയിലെ ഗ്രന്ഥശാലകളിലുളള ബാലവേദികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും കൂട്ടികള്‍ക്ക് പ്രകൃതിയോടും പരിസ്ഥിതിയോടും താല്‍പര്യം ഉണ്ടാക്കുന്നതിനുമായി ബാലവേദി കുട്ടികള്‍ക്കുവേണ്ടി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരം നടത്തുന്നു. ഒന്നാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 3000/ രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 2000/ രൂപയും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 1000/ രൂപയും പ്രശസ്തി പത്രവും നല്‍കുന്നതാണ്. കൂടാതെ സമ്മാനം നേടുന്ന ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ കുട്ടികള്‍ക്ക് പ്രത്യേകം പ്രശസ്തി പത്രവും നല്‍കുന്നതാണ്. […]

local

നെടുമുടി വേണു : കേരളീയ സംസ്‌കൃതിയുടെ നിറദീപം: വി.വി. പ്രഭാകരന്‍; സാംസ്‌കാരികം കാസര്‍കോട് സംഘടിപ്പിച്ച അനുസ്മരണം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കാസര്‍കോട് : സമാനതകളില്ലാത്ത അഭിനയ പ്രതിഭ എന്നതിലുപരി മലയാള സംസ്‌കൃതിയുടെ നിറദീപമായിരുന്നു നെടുമുടി വേണുവെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍ പറഞ്ഞു. സാംസ്‌കാരികം കാസര്‍കോട് സംഘടിപ്പിച്ച ‘അഭിനയത്തികവിന്റെ കൊടുമുടി നെടുമുടി വേണു ഒരനുസ്മരണം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. അഭിനയകലയോടൊപ്പം അനേകം സര്‍ഗാത്മക മണ്ഡലങ്ങളില്‍ വ്യാപരിക്കുകയും കൈവെച്ച മേഖലകളിലെല്ലാം മായാത്ത മുദ്രകള്‍ ചാര്‍ത്തിയ പ്രതിഭാശാലിയായിരുന്നു നെടുമുടിയെന്നും കൂട്ടിച്ചേര്‍ത്തു. നാടകകൃത്ത് ബാഹുലേയന്‍ മണ്ടൂര്‍ അദ്ധ്യക്ഷതവഹിച്ചു. പ്രിയദര്‍ശിനി ആശുപത്രി ചെയര്‍മാന്‍ കെ. ജയരാജ് പയ്യന്നൂര്‍ അതിഥിയായി. ഓണ്‍ […]

local

നഞ്ചില്‍ കുഞ്ഞിരാമന്‍ നിഷ്‌കാമ കര്‍മ്മയോഗി : അഡ്വ. കെ. ശ്രീകാന്ത്

കാസറഗോഡ് : ജില്ലയിലെ സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയ്ക്കായി ഒരു പുരുഷായുസ് മുഴുവന്‍ ഉഴിഞ്ഞുവച്ച നിഷ്‌കാമ കര്‍മ്മയോഗിയാണ് നഞ്ചില്‍ കുഞ്ഞിരാമനെന്നും അദ്ദേഹത്തിന്റെ വിയോഗം ബിജെപിയുടെ മാത്രമല്ല സമൂഹത്തിന്റെയും നഷ്ടമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അനുസ്മരിച്ചു. ചെമ്മനാട് പഞ്ചായത്തിലും പിന്നീട് ഉദുമ മണ്ഡലത്തിലും സംഘടനയെ വളര്‍ത്തിയ അദ്ദേഹം അടിയന്തിരാവസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചതിന് ക്രൂരമായ മര്‍ദ്ധനവും ജയില്‍വാസവും അനുഭവിച്ചു . ചെമ്മനാട് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി നീണ്ട 34 വര്‍ഷം സേവനമനുഷ്ഠിച്ച് മികച്ച സഹകാരിയായി അദ്ദേഹം […]

local

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി; പൊയിനാച്ചി തെക്കീല്‍ സ്വദേശി എം.സന്തോഷാണ് മരിച്ചത്

കണ്ണൂര്‍: .മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് പിടികൂടിയ യുവാവ് പിഴ അടക്കാത്തതിനെ തുടര്‍ന്ന് കോടതി ശിക്ഷിച്ചതോടെ ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് സംഭവം. കാസറഗോഡ് പൊയിനാച്ചി തെക്കീല്‍ സ്വദേശിമണ്ഡലിപ്പാറ ഹൗസില്‍ കെ.പി.മണിയുടെ മകന്‍ എം.സന്തോഷിനെ (37) യാണ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നു രാവിലെ താവക്കര പന്ന്യാംപാറ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വെ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ സ്റ്റേഷന്‍ പോലീസ് […]

local

കളിയാട്ടങ്ങള്‍ നടത്താന്‍ അനുമതി

കാസര്‍കോട് : കോവിഡ് നിബന്ധനകള്‍ പാലിച്ച് കളിയാട്ടം നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റികളുടെ അപേക്ഷ പരിഗണിച്ച് ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം അനുമതി നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ കളിയാട്ടത്തിനും കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നവംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ നടക്കുന്ന കളിയാട്ടത്തിനും […]