local

പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍തൃപിതാവും അറസ്റ്റില്‍. കോറം സ്വദേശിനി സുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍തൃപിതാവ് ചേനോത്ത് പി. രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് രവീന്ദ്രനെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ സുനിഷയുടെ ഭര്‍ത്താവ് വിജേഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 29-നാണ് സുനിഷയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സുനിഷയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. പിന്നാലെയാണ് […]

local

കൗമുദി പത്രാധിപര്‍ കെ.സുകുമാരന്‍ സ്മാരക അവാര്‍ഡ് ഉദിനൂര്‍ സുകുമാരന്

കണ്ണൂര്‍: കേരള കൗമുദി പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് കേരള കൗമുദി കണ്ണൂര്‍ യൂണിറ്റിലെ കാസര്‍കോട് ലേഖകന്‍ ഉദിനൂര്‍ സുകുമാരന്‍ അര്‍ഹനായി. വാര്‍ത്താ മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സെപ്തംബര്‍ 18 ന് നടക്കുന്ന പത്രാധിപര്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായ സുകുമാരന്‍ 1999 മുതല്‍ ആറു വര്‍ഷം കേരള കൗമുദിയില്‍ ജോലി ചെയ്തു.വീണ്ടും 2017 മുതല്‍ നാല് […]

local

പയ്യാമ്പലത്തെ കെ.ജി. മാരാര്‍ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍; ബി.ജെ.പി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

കണ്ണൂര്‍: പയ്യാമ്പലത്ത് കെ.ജി. മാരാര്‍ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ നായയുടെ ജഡം കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിനു പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നും ബി.ജെ.പി. ആരോപിച്ചു. ചത്തുകിടന്ന നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമാണെന്ന് ബി.ജെ.പി. നേതൃത്വത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. നേതൃത്വം പോലീസിനെ സമീപിച്ചേക്കും. സംഭവത്തില്‍ […]

news

ഐ.എസ് ബന്ധം: രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍:ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളി നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാളെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് […]

local

മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍

കണ്ണൂര്‍ : മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ ബംഗ്ലാദേശ് സ്വദേശികളായ രണ്ടാംപ്രതി മുഹമ്മദ് ഹിലാല്‍, ഷാഹിന്‍ എന്നിവരാണ് ചെന്നൈയില്‍ വെച്ച് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവന്‍ സ്വര്‍ണവും […]

local

പെരിയ ഇരട്ടക്കൊലക്കേസ് മൂന്നാം പ്രതിക്ക് നേരെ ജയിലില്‍ അക്രമം; ഗുരുതര പരിക്കേറ്റ എച്ചിലാംവയല്‍ സ്വദേശി സുരേഷിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയ്ക്ക് പരിക്കേറ്റു. പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതിയും സി.പി.എം. പ്രവര്‍ത്തകനുമായ എച്ചിലാംവയല്‍ സ്വദേശി കെ.എം. സുരേഷിനെയാണ് സഹതടവുകാരനായ എറണാകുളം സ്വദേശി അസീസ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബല്‍ കൊണ്ട് അസീസ് സുരേഷിന്റെ തലയ്ക്കടിയായിരുന്നുവെന്നാണ് വിവരം. ജയിലില്‍ രണ്ടാം ബ്ലോക്കിനടുത്ത് വെച്ച് ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. സുരേഷ് വ്യായാമം ചെയ്യുമ്പോള്‍ അസീസ് ആക്രമിക്കുകയായിരുന്നു. നിരവധി […]

local

മൃതദേഹവുമായി വന്ന ആംബുലന്‍സില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉദുമ സ്വദേശികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ക്ക് ഗുരുതരം

പഴയങ്ങാടി: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മൃതദേഹവുമായി വരി കയായിരുന്ന ആംബുലന്‍സും പിക് അപ് വാനും കാറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ സ്വദേശി ശ്രീജിത്,(42), സഹോദരന്‍ ബാബുരാജ്, (35), വിദേശത്ത് നിന്നും വരികയായിരുന്ന മൃതദേഹത്തോടൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന രവീന്ദ്രന്‍ (40) ഇയാളുടെ ഭാര്യ, ബന്ധുക്കളായ മറ്റ് മൂന്ന് പേര്‍ പിക് അപ്പ് വാന്‍ ഡ്രൈവര്‍ പടന്നപ്പാലം സ്വദേശി ഷെയ്ഖ് അലി (50), മകന്‍ അബ്ദുള്‍ ഖാദര്‍(28) […]

local

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി അപവാദ പ്രചരണം: നടപടിയുമായി അധികൃതര്‍

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയെ കുറിച്ച് അനാവശ്യ അപവാദ പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കണ്ണൂര്‍ കാസറഗോഡ് ജില്ലകളിലെ ആയിരക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന സ്ഥാപനമാണ് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് . അതിനായി രാപ്പകല്‍ […]

local

കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു: മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍:  ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം. നാലുപേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യാവൂര്‍ സ്റ്റേഷന്‍ പരിധിയിലെ ചുണ്ടപ്പറമ്പില്‍ നിന്ന് രോഗിയുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഇളയാവൂരിന് അടുത്തു വെച്ച് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു    

local

കണ്ണൂര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പിടിച്ചു വെച്ച ശമ്പള തുകയില്‍ നിന്ന് 3.27,438 രൂപ സര്‍ക്കാറിലേക്ക്; സമ്മതപത്രം ഡോ. വി. ശിവദാസന്‍ എം പി ക്ക് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് കൈമാറി

കണ്ണൂര്‍: ദുരിതശ്വാസ കാലത്ത് സര്‍ക്കാര്‍ പിടിച്ചു വെച്ച ശമ്പള തുകയുടെ ആദ്യഗഡു സര്‍ക്കാറിലേക്ക് തന്നെ തിരിച്ചുനല്‍കി കണ്ണൂര്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മാതൃകയായി. കഴിഞ്ഞ പ്രളയകാലത്ത് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു വിഹിതം സര്‍ക്കാര്‍ പിടിച്ചുവെച്ചിരുന്നു. ഈ തുക ഇപ്പോള്‍ ജീവനക്കാര്‍ക്ക് തന്നെ തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തിരു മാനമായിരുന്നു. ഇതില്‍ നിന്നാണ് കണ്ണൂര്‍ വിജിലന്‍സ് മുപ്പത് ഉദ്യോഗസ്ഥരുടെ ഒരു വിഹിതമായ 3.27,438 രൂപ തിരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നത്.ഇതിന്റെ സമ്മതപത്രം ഇന്ന് ഉച്ചക്ക് കണ്ണൂര്‍ […]