local

നബിദിന സമാപന സമ്മേളനവും ‘തഹ് വാരേ റബീഅ് 2021’ കലാസാഹിത്യ മല്‍സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു

കാഞ്ഞങ്ങാട്: നമ്പിദിനാഘോഷണളുടെ ഭാഗമായി കാഞ്ഞങ്ങാട് കടപ്പുറം ബദ് രിയ നഗര്‍ നുസ്‌റതുദ്ധീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 16,17,19,20 തിയതികളിലായി നടത്തിയ ‘തഹ് വാരേ റബീഅ് ’21’ കലാസാഹിത്യ മത്സരങ്ങള്‍ സമാപിച്ചു. മല്‍സര വിജയികള്‍ക്കുള്ള ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. മദ്രസ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം മഹല്ല് ഖത്തീബ് റിയാസ് ദാരിമി ഉല്‍ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. […]

local

യുവാക്കള്‍ക്കെതിരായ കേസ് കെട്ടിച്ചമത്; സി പി എം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി കുടുംബാംഗങ്ങള്‍; വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് മാതാവ്

കാഞ്ഞങ്ങാട്: വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്നെന്ന പരാതിയില്‍ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്ത്. ഈമാസം 19ന് രാത്രി എട്ടോടെ പലചരക്ക് വ്യാപാരി രാവണീശ്വരത്തെ പി.കുഞ്ഞിരാമനെ (54)അക്രമിച്ച് 3000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ ചിത്താരി ഒറവങ്കരയിലെ ഒ.റിസ്വാന്‍(23), രാവണേശ്വരത്തെ സുചിന്‍ സുകുമാരന്‍ (25) എന്നിവരെ 20ന് ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുഞ്ഞിരാമന്റെ ബന്ധുവായ സിപിഎം ചിത്താരി ലോക്കല്‍ കമ്മിറ്റിയംഗവും ബാങ്ക് ജീവനക്കാരനുമായ പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ചതാണെന്ന് സുചിന്റെ […]

local

കഞ്ചാവ് കേസില്‍ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; വെള്ളിക്കോത്ത് സ്വദേശി വൈശാഖ് എന്ന ജിത്തുവിനെയാണ് ഹോസ്ദുര്‍ഗ് എസ് ഐ. കെ പി സതീഷ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: കാറില്‍ കഞ്ചാവുമായി കടത്തുന്നതിനിടയില്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍ വെള്ളിക്കോത്തെ വൈശാഖ് എന്ന ജിത്തു (24) വിനെയാണ് ഹോസ്ദുര്‍ഗ് എസ് ഐ. കെ പി സതീഷ് അറസ്റ്റ് ചെയ്തത്. ഈ മാസം 6 ന് കോട്ടച്ചേരി പഴയ ബസ്റ്റാന്റ് പരിസരത്ത് എസ്‌ഐയും സംഘവും നൈറ്റ് പട്രോളിങ്ങിനിടയില്‍ കോട്ടച്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന കെ.എല്‍ 60 എം 7881 നമ്പര്‍ ഐ 20 കാറിന് കൈനീട്ടിയപ്പോള്‍ കുറച്ചകലെ നിര്‍ത്തി കാറിലുണ്ടായിരുന്ന പ്രവീണും ജിത്തുവും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു […]

local

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയിലേക്ക് സൗജന്യ അവസരം നല്‍കി ജെ സി ഐ ഇന്ത്യ സോണ്‍ 19; ബിറ്റ്‌കോ ബ്രിഡ്‌കോയുമായി സഹകരിച്ച് 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്

കാഞ്ഞങ്ങാട്: ജെസിഐ സോണ്‍ 19ന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി കോഴ്‌സ് സൗജന്യമായി പഠിപ്പിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മാഹി ഉള്‍പ്പെടുന്ന സോണ്‍ 19 ലെ ആദ്യം രജിസ്റ്റര്‍ നൂറു വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഫൗണ്ടേഷന്‍ കോഴ്‌സ് വിദ്യാര്‍ഥികളുടെ പ്ലസ്ടു പഠനത്തെ ബാധിക്കാത്ത തരത്തില്‍ അവധിദിവസങ്ങളിലും സ്‌കൂള്‍ പഠനത്തിന് ശേഷവും പഠിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് നയാബസാറിലെ റോയല്‍ […]

local

കോളിച്ചാലിലെ കേരള ഗ്രാമീണ്‍ ബാങ്കില്‍ ലക്ഷങ്ങളുടെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസറെ ജോലിയില്‍ നിന്നു പുറത്താക്കി

കാഞ്ഞങ്ങാട്: കേരള ഗ്രാമീണ്‍ ബാങ്കിന്റെ പനത്തടി ശാഖയുടെ കീഴില്‍ കോളിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ട പണയതട്ടിപ്പ്. ബാങ്കിലെ അപ്രൈസര്‍ എരിഞ്ഞിലംകോട് സ്വദേശി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തില്‍ ഗ്രാമീണ്‍ബാങ്ക് എ ജി എം വി.എം.പ്രഭാകരന്‍, ചീഫ് മാനേജര്‍ ടി.വി.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാങ്കില്‍ വിശദ പരിശോധന ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മുക്ക് പണ്ടത്തട്ടിപ്പ് നടത്തിയ അപ്രൈസര്‍ ബാലകൃഷ്ണനെ ജോലിയില്‍ നിന്നു പുറത്താക്കി. ബാലകൃഷ്ണന്‍ മറ്റുള്ളവരെ കൊണ്ട് മുക്കുപണ്ടം പണയം വെപ്പിച്ച് […]

local

കെ.ആര്‍ എം യു നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ല കമ്മിറ്റി രൂപീകരിച്ചു; പ്രസിഡന്റായി രാജേഷ് പള്ളിക്കര (വീക്ഷണം) , സെക്രട്ടറിയായി സുനില്‍ നോര്‍ത്ത് കോട്ടച്ചേരി (ദേശാഭിമാനി ) എന്നിവരെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: കേരളാ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സസണ്‍സ് യൂണിയന്‍ നേതൃത്വം നല്‍കുന്ന മാധ്യമ രംഗത്തെ നോണ്‍ ജേര്‍ണലിസ്റ്റുകളുടെ സംഘടനയായ കെ.ആര്‍ എം യു നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ല കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി രാജേഷ് പള്ളിക്കര (വീക്ഷണം ) സുനില്‍ നോര്‍ത്ത് കോട്ടച്ചേരി (ദേശാഭിമാനി എന്നിവരെ തിരഞ്ഞടുത്തു. മാധ്യമ രംഗവുമായി ബന്ധപ്പെട് പ്രവര്‍ത്തിക്കുന്ന ഓഫീസ് വിഭാഗം, ഡി ടി.പി. പ്രിന്റിംഗ്, പത്രവിതരണക്കാര്‍, ഏജന്റ് മാര്‍ , എന്നിവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹത. ക്ഷേമനിധി ഉള്‍പെടെയുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ […]

local

100 കോടി കോവിഡ് വാക്‌സിനേഷന്‍: വിജയാഹ്‌ളാദം പങ്കിട്ട് കാഞ്ഞങ്ങാട് റോട്ടറി വാക്‌സിനേഷന്‍ ടീമിനെ ആദരിച്ചു

കാഞ്ഞങ്ങാട്: രാജ്യത്ത് 100 കോടി കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതിന്റെ വിജയാഹ്‌ളാദം പങ്കിട്ട് കാഞ്ഞങ്ങാട് റോട്ടറി. ജില്ലാ ആശുപത്രി കോവിഡ് വാക്‌സിനേഷന്‍ ടീമിനെ ആദരിച്ചും മധുരവിതരണം നടത്തിയുമാണ് കാഞ്ഞങ്ങാട് റോട്ടറി വിജയമാഘോഷിച്ചത്. വാക്‌സിനേഷന്‍ ടീമിലെ സിവില്‍ ഡിഫന്‍സ്, ഡാറ്റാ എന്‍ട്രി, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സന്ദീപ് ജോസ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത മുഖ്യാതിഥിയായി. ഡെപ്യൂട്ടി ഡി.എം.ഒ […]

local

എ ഐ വൈ എഫ് കാസര്‍കോട് ജില്ലാ സമ്മേളനം 24 ന്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്: എ ഐ വൈ എഫ് കാസര്‍ക്കോ ജില്ലാ സമ്മേളനം ഒക്ടോബര്‍ 24 ന് നടക്കും.കേരള റവന്യു . ഭവന വകുപ്പ് മന്ത്രി കെ.രാജന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും. ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ നിന്നായി 140 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി ജില്ലയിലെ ആറു മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകളും യൂണിറ്റ് മേഖല കണ്‍വെന്‍ഷനുകളും നടത്തിയാണ് സമ്മേളനത്തിലേക്ക് പോകുന്നത്. അഞ്ച് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.2021 മാര്‍ച്ച് മാസത്തിലായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം […]

local

ഹോസ്ദുര്‍ഗ് നിയമസേവന കമ്മിറ്റി നിയമ ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ താലൂക്ക് ലീഗല്‍ സെര്‍വ്വിസസ് കമ്മിറ്റി ചെയര്‍മാന്‍ സ്‌പെഷ്യല്‍ ജഡ്ജ് സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഭാരത് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഹോസ്ദുര്‍ഗ് നിയമസേവന കമ്മിറ്റി നിയമ ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. നവംബര്‍ 9ന് ലീഗല്‍ സര്‍വ്വിസസ് ദിനത്തോടനുബന്ധിച്ചു ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വ്വിസസ് കമ്മിറ്റി സിഗ്‌നേച്ചര്‍ പ്രോഗ്രാം എന്ന നിലയില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിയായി സ്ഥിതിചെയ്യുന്ന പതിനെട്ടു പഞ്ചായത്തിലെയും രണ്ടു മുന്‍സിപ്പാലിറ്റി കളിലെയും കൂടി ആകെ 386വാര്‍ഡുകളില്‍ വൈകുന്നേരം 4മണിക്ക് ഒരു […]

local

കാഞ്ഞങ്ങാട്ടുകാരുടെ സ്വപ്ന പദ്ധതിയായ പൈതൃക നഗരം: ഒന്നാംഘട്ടത്തില്‍ അഞ്ചുകോടിരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തി

സുരേഷ് മടിക്കൈ കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖം മാറുകയാണ്. മൂന്ന് ഘട്ടങ്ങളിലായി 16കോടി രൂപയുടെ പൈതൃകനഗരം പദ്ധതിയാണ് നടപ്പിലാക്കുന്നത്. കാഞ്ഞങ്ങാടിന്റെ കലാ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തി ആധുനിക നഗരാസൂത്രണത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ആംഫി തീയറ്റര്‍ കഫെറ്റേരിയ, ഗെയിം സോണ്‍, ചില്‍ഡ്രന്‍സ് ഏരിയ, സീനിയര്‍ സിറ്റിസണ്‍സ് ഏരിയ, എക്‌സിബിഷന്‍ ഏരിയ, ഫീഡിങ് ഏരിയ, ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ്, ടോയ്‌ലറ്റ്, പാര്‍ക്കിങ്, സീറ്റിങ്, മഴവെള്ള സംഭരണി, റെയിന്‍ ഷെല്‍ട്ടര്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കും. പദ്ധതി […]