local

രണ്ടര വര്‍ഷം മുമ്പ് കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിന്ന് വീടുവിട്ടിറങ്ങിയ വയോധികനെ കണ്ടെത്തി

കാഞ്ഞങ്ങാട്: രണ്ടര വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ വയോധികനെ അമ്പലത്തറ പോലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിലൂടെ കണ്ടെത്താനായി. കരിവെള്ളൂര്‍ സ്വദേശിയും കാലിച്ചാനടുക്കം ആനപെട്ടിയില്‍ താമസക്കാരനുമായ കൃഷ്ണന്‍ എമ്പ്രാന്തിരിയെയാണ് തൃശൂര്‍ സ്‌നേഹാലയത്തില്‍ നിന്നും കണ്ടെത്തിയത്. 2018 ലാണ് കൃഷ്ണന്‍ എബ്രാന്തിരിയെ കാണാതായത്. അല്‍പ്പം മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന കൃഷ്ണന്‍ നമ്പൂതിരി വല്ലപ്പോഴും വീട്ടില്‍ നിന്നു ഇറങ്ങാറുണ്ടെങ്കിലും രണ്ടു ദിവസം കഴിഞ്ഞാല്‍ തിരിച്ചെത്തുമായിരുന്നു. എന്നാല്‍ 2018ല്‍ പോയതിന് ശേഷം തിരിചെത്താത്തതിനാല്‍ 2019 നവമ്പറില്‍ മകന്‍ മിഥുന്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പരാതി […]

local

കാലിച്ചാനടുക്കം മൃഗാശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി; ഡിസിസി സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിച്ചാനടുക്കം മൃഗാശുപത്രിക്ക് മുമ്പില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ തക്ക സമയത്ത് ചികിത്സ നല്‍കാത്തതുകൊണ്ട് ക്ഷീരകര്‍ഷകനായ അഗസ്റ്റിന്‍ ഇഞ്ചനാനിയുടെ പശുക്കിടാവിന് കടന്നല്‍ കുത്തേറ്റ് ജീവഹാനി സംഭവിച്ചിരുന്നു. പ്രതിഷേധ ധര്‍ണ്ണ ഡിസിസി സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മധുസൂതന്‍ ബാലൂര്‍, അഗസ്റ്റിന്‍ ഇഞ്ചനാനിയില്‍, അഡ്വ […]

local

ശ്രീധര്‍മ്മശാസ്താ യു എ ഇ കൂട്ടായ്മ കാലിച്ചാനടുക്കം ഗവ: ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം ശ്രീധര്‍മ്മശാസ്താ യുഏഇ കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലിച്ചാനടുക്കം ഗവ: ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ടുബുക്കുകള്‍ നല്‍കി .ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രജീഷ് ആനപ്പെട്ടി ,സുജീത്ത് ബാബു, വൈശാഖ് ,ബാബു ആനപ്പെട്ടി എന്നിവര്‍ ചേര്‍ന്ന് ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജിന് നോട്ടുബുക്കുകള്‍ കൈമാറി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് പി.ഷീജ, സീനിയര്‍ അസിസ്റ്റന്റ് കെ.വി പത്മനാഭന്‍, ടി.വി ഭാസ്‌ക്കരന്‍ മാസ്റ്റര്‍, പി.പ്രമോദിനി, എം ജയചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു . യുഏഇ കൂട്ടായ്മ ഭാരവാഹികളായ ഭരത് രാജ് എരളാല്‍ […]

local

തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ച് മരിച്ചു; കാലിച്ചാനടുക്കം എറളാലിലെ ജെയിംസ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ച് മരിച്ചു. കാലിച്ചാനടുക്കം എറളാലിലെ ജെയിംസ് (40) ആണ് മരിച്ചത്. അവിവാഹിതനാണ് .വെള്ളിയാഴ്ച രാത്രി താമസസ്ഥലത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് നീലേശ്വരം സ്വകാര്യ ശുപത്രിയില്‍ എത്തിച്ചു കെയിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് മരിച്ചത്.  

local

കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ നിര്‍ദ്ധനരായ നാല് കുട്ടികള്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി

കാഞ്ഞങ്ങാട്:ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ നിര്‍ദ്ധനരായ നാല് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 2003-04, 2009-10 വര്‍ഷത്തിലെ എസ് എസ് എല്‍ സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികകളാണ് നിര്‍ദ്ധനരായ 4 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. ഹെഡ്മിസ്ട്രസ് ഷെര്‍ലി ജോര്‍ജ് ഫോണുകള്‍ ഏറ്റ് വാങ്ങി’ പിടിഎ പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ ,സ്റ്റാഫ് സെക്രട്ടറി കെ വി പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു  

local

കോവിഡ് ബാധിച്ച് മരിച്ച കാലിച്ചാനടുക്കം രവിയുടെ സ്മരണയ്ക്ക് സുഹൃത്തുക്കള്‍ കോവിഡ് സെന്ററില്‍ ഭക്ഷണം നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ മരിച്ച കാലിച്ചാനടുക്കം ശാസ്താംപാറയിലെ കിണര്‍ തൊഴിലാളി സി.രവിയുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമായ സാഹോദരങ്ങള്‍ ചേര്‍ന്ന് കൂവാറ്റി കോവിഡ് സെന്ററില്‍ ഉച്ചഭക്ഷണം നല്‍കി. മുസ്തഫ,രാജന്‍ ഓട്ടോ, നിഷാന്ത്,കുഞ്ഞികൃഷ്ണന്‍, വിനു,അജിത്ത്,ബഷീര്‍ അടുക്കം,രാജന്‍ ടൈലര്‍ എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.കഴിഞ്ഞ മെയ് 24നാണ് രവി കോവിഡ് ബാധിച്ച് മരിച്ചത്.  

local

കോവിഡ്കാല ജീവിത ശൈലി രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു; കാലിച്ചാനടുക്കം ഗ്രാമസഭാഹാളില്‍ നടന്ന ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പാര്‍വ്വതി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി സമിതി കാലിച്ചാനടുക്കം യൂണിറ്റും പീപ്പിള്‍സ് ക്ലബും സംയുക്തമായി നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗ്രാമസഭാഹാളില്‍ ജനറല്‍ ഇംഗ്ലീഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പാര്‍വ്വതി ഉദ്ഘാടനം ചെയ്തു. പി.അപ്പൂഞ്ഞി അദ്ധ്യക്ഷത വഹിച്ചു . വാര്‍ഡ് മെമ്പര്‍മാരായ നിഷ അനന്തന്‍ ,ബിന്ദു രാമകൃഷ്ണന്‍ ,പീപ്പിള്‍സ് ക്ലബ് സെക്രട്ടറി എം.കെ. രജീഷ് ,വിനോദ് മയ്യങ്ങാനം , മധു ഏ വി അനന്തന്‍ എം.വി രാജന്‍ […]

local

കരുണ വറ്റാത്ത കാരുണ്യ പ്രവാഹം: വൃദ്ധസദനത്തിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐ

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം അട്ടക്കണ്ടം പ്രവര്‍ത്തിക്കുന്ന അബ്രോസദന്‍ വൃദ്ധസദനത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്ഥാപന അധികാരികള്‍ അറിയിച്ച് മണിക്കൂറുകള്‍ക്കകം ഏകദേശം ഒരു മാസത്തെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ വൃദ്ധസദനത്തില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ മാതൃകയായി. 11 വര്‍ഷമായി അട്ടക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന വൃദ്ധസദനമാണ് അബ്രോസദന്‍. 20 ഓളം വരുന്ന ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട നിരാലംബരയാ അന്തേവാസികലാണ് വൃദ്ധസദനത്തില്‍ ഉള്ളത്. സ്ഥാപനത്തിന്റെയും സുമനസ്സുകളുടെയും സഹായത്തിലാണ് അന്തേവാസികള്‍ കഴിഞ്ഞിരുന്നത്.എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടുകൂടി പുറമേനിന്നുള്ള സഹായം കുറയുന്ന സ്ഥിതിയുണ്ടായി […]

local

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാലിച്ചാനടുക്കം ശാസ്താംപാറയിലെ സി.രവി അന്തരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികില്‍സയിലായിര്യന്ന യുവാവ് മരിച്ചു. കാലിച്ചാനടുക്കം ശാസ്താംപാറയിലെ സി.രവി (40) ആണ് കണ്ണൂരിലെ സ്വകാര്യശുപത്രിയില്‍ വെച്ച് മരിച്ചത്. മൂന്നാഴ്ച മുമ്പ് കോവിഡ് പോസ്റ്റീവായതിനെ തുര്‍ടന്ന് ചട്ടംഞ്ചാല്‍ ടാറ്റാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോ ഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ മരണം . ചാണ-തിരമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമിത. മക്കള്‍ :നന്ദന ,ജിതിന്‍ ,ജിഷ്ണു (മൂവരും വിദ്യാര്‍ത്ഥികള്‍ ) . സഹോദരങ്ങള്‍: രാഘവന്‍ (പിഡബ്ല്യുഡി ഡ്രൈവര്‍) ശ്രീധരന്‍ , […]

local

കാലിച്ചാനടുക്കം എറലാളിലെ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോവിഡ് ബാധിച്ച് മരിച്ചു; മൃതദേഹം പുലര്‍ച്ചെ സംസ്‌കാരം നടത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാതൃകയായി

കാഞ്ഞങ്ങാട്: ഇന്നലെ രാത്രി 10മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ കാലിച്ചാനടുക്കം എറളാല്‍ മുണ്ടേന്‍മാര്‍ കടവിലെ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന് (93)ന്റെ മൃതദേഹം രാത്രി തന്നെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സക്കിടെ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൗകര്യം ഇല്ലാത്തതിനാല്‍ രാത്രി തന്നെ മൃതദേഹം മാറ്റാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ ബന്ധുക്കള്‍ ഡി വൈ എഫ് ഐക്കാരെ […]