local

സൗത്ത് ചിത്താരി മുസ്ലീം ലീഗ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍, ഹരിത രാഷ്ട്രീയത്തെ നിഴല്‍ പോലെ കൊണ്ട് നടന്ന നിസ്വാര്‍ത്ഥ സേവകരായ സൗത്ത് ചിത്താരിയില്‍ നിന്നും ഈ അടുത്ത കാലത്ത് വിടപറഞ്ഞ നേതാക്കളും സജീവ പ്രവര്‍ത്തകരുമായ ബദരിയാ മാഹിന്‍ ഹാജി, പാലാട്ട് കുഞ്ഞാമു ഹാജി, തായല്‍ അബൂബക്കര്‍ ഹാജി, പാറമ്മല്‍ മൊയ്തു, പാറമ്മല്‍ മുഹമ്മദ്, തൊട്ടിയില്‍ മൊയ്ദു ഹാജി,അഷറഫ് ബനിയാസ്, പുതിയവളപ്പില്‍ കുഞ്ഞാമദ്,തണ്ടുമ്മല്‍ മമ്മുഞ്ഞി ഹാജി,കുന്നുമ്മല്‍ ഹസൈനാര്‍ ഹാജി, സി.കെ.കുഞ്ഞാമദ് ഹാജി എന്നിവരെ അനുസ്മരിക്കുകയും പ്രാര്‍ത്ഥനാ […]

local

മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സൗത്ത് ചിത്താരിയിലെ സി. കെ. കുഞ്ഞാമദ് അന്തരിച്ചു

കാഞ്ഞങ്ങാട് : സൗത്ത് ചിത്താരിയിലെ കെ.കുഞ്ഞാമദ് (75) അന്തരിച്ചു.. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപുകളില്‍ വാര്‍ഡ് യു.ഡി.എഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഴയ കാല കെഎംസിസി നേതാവായിരുന്നു. സി. പരേതനായ തായല്‍ അന്തുവിന്റെയും ആസിയുയുടെയും മകനാണ്. ഭാര്യ: ഫാത്തിമ, മക്കള്‍ : അസീസ്, നവാസ്, ഖൈറുന്നിസ, സീനത്ത്, റഹ്മത്ത്, നസീമ, മരുമക്കള്‍ : മുഹമ്മദ്, സുലൈമാന്‍, അബ്ദുള്ള, ശംസുദ്ധീന്‍, നബീസ, മര്‍സൂന, സഹോദരങ്ങള്‍: ദൈനു, ഉമ്മലി, ഐസബി, പരേതതരായ അബ്ദുല്‍ റഹിമാന്‍, മുഹമ്മദ്, ഫാത്തിമ  

local

സെന്റര്‍ ചിത്താരിയിലെ പരേതനായ എലൈറ്റ് മൂസ ഹാജിയുടെ ഭാര്യ കുഞ്ഞാസ്യ ഹജ്ജുമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്:അജാനൂര്‍ സെന്റര്‍ ചിത്താരിയിലെ പരേതനായ എലൈറ്റ് മൂസ ഹാജിയുടെ ഭാര്യ കുഞ്ഞാസ്യ ഹജ്ജുമ്മ (68 ) അന്തരിച്ചൂ. മക്കള്‍ :മുഹമ്മദ് കുഞ്ഞി അബ്ദുല്‍ മജീദ്, അബ്ദുല്‍ റസാഖ് , ലത്തീഫ് , ഫാറൂഖ് , ഫാത്തിമ ഹജ്ജുമ്മ സഫിയ,നസീമ,ഫൗസിയ,മരുമക്കള്‍ :മുഹമ്മദ് കുഞ്ഞി ഹാജി (ഇഖ്ബാല്‍ നഗര്‍), മൊയ്തീന്‍ കുഞ്ഞി മട്ടന്‍ (അതിഞ്ഞാല്‍ ), മൊയ്തീന്‍ കുഞ്ഞി (വി പി റോഡ്),റഷീദ് (കോട്ടപ്പുറം),മൈമൂന (ചിത്താരി), മൈമൂന (ചേറ്റുകുണ്ട് ) , ഹാജറ (കുമ്പള ), മൈമൂന (മാണിക്കോത്ത്) മുഹ്‌സീന […]

local

ചിത്താരി അസീസിയ സ്‌കൂള്‍ ബ്രൗഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ചിത്താരി അസീസിയ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് (പ്ലസ് വണ്‍ കോമേഴ്‌സ് സ്ഥാപനം) ബ്രൗഷര്‍ പ്രകാശനം ചെയ്തു . സ്ഥാപന ഡയറക്ടര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ പി ടി എ പ്രസിഡന്റ് ഹുസൈന്‍ സി. എച്ചിന് കൈമാറി ഉല്‍ഘാടനം നിര്‍വഹിച്ചു . ചടങ്ങില്‍ ഡയറക്ടര്‍മാരായ ഖലീല്‍ ഹുദവി, മുഹമ്മദ് റാഷിദ് ഹുദവി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍സാഫ് അശ്അരി, അഡ്മിന് മുസ്തഫ ഹുദവി, സ്ഥാപനത്തിലെ അധ്യാപകരും സംബന്ധിച്ചു. പഠനത്തില്‍ ഉന്നത മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കായി ഒരു ലക്ഷം രൂപയോളം […]

local

ആദ്യകാല മുസ്ലീം ലീഗ് സജീവ പ്രവര്‍ത്തകന്‍ സൗത്ത് ചിത്താരി കുന്നുമ്മല്‍ ഹസൈനാര്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട് : ആദ്യകാല മുസ്ലീം ലീഗിന്റെ സജീവ നിറ സാന്നിധ്യം സൗത്ത് ചിത്താരി വി.പി. റോഡിലെ കുന്നുമ്മല്‍ ഹസൈനാര്‍ ഹാജി (85)അന്തരിച്ചു. സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് മുന്‍ ഭാരവാഹിയും ആദ്യകാല പ്രവാസിയുമായിരുന്നു.ഭാര്യ അലീമ മാട്ടുമ്മല്‍. മക്കള്‍ അബൂബക്കര്‍, ഹബീബ്, ശിഹാബ്, ജുനൈദ്, സുഹറ, സമീറ, മരുമക്കള്‍ അബ്ദുല്‍ റഹ്മാന്‍, ശംസുദ്ധീന്‍, മൈമൂന, ഖദീജ, സുഹൈല,അസ്‌ന പരേതയായ ആസിയുമ്മ സഹോദരിയാണ്.  

local

ചിത്താരി ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി എം എച്ച് മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട് : പാവപ്പെട്ട രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ചിത്താരിയില്‍ ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് ഒരു രോഗിയുടെ 6 മാസത്തെ ഡയാലിസിസിന് ആവശ്യമായ മുഴുവന്‍ തുകയും നല്‍കി മാതൃകയായിരിക്കുകയാണ് നാട്ടിലെ എല്ലാ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവാറുള്ള സൗത്ത് ചിത്താരി ജമാ അത്ത് വൈ: പ്രസിഡണ്ട് എം എച്ച് മുഹമ്മദ് കുഞ്ഞി .ചിത്താരി ഡയാലിസിസ് സെന്റെറില്‍ വെച്ച് നടന്ന ചടങ്ങില്‍ എം എച്ച് മുഹമ്മദ് കുഞ്ഞി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് […]

local

യുവാവിന്റെ ആകസ്മികമായ വേര്‍പാട് ചിത്താരി കടപ്പുറത്തെ ദുഃഖത്തിലാഴ്ത്തി

കാഞ്ഞങ്ങാട്: യുവാവിന്റെ ആകസ്മികമായ വേർപാട് ചിത്താരികടപ്പുറത്തെ ദുഃഖത്തിലാഴ്ത്തി. പരേതനായ പ്രകാശൻ – രമണി ദമ്പതികളുടെ മകന്‍ പ്രഫുലിന്റെ ആകസ്മിക വേർപാടാണ് നാട്ടിനെ കണ്ണീരിലാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് ഇന്നലെ വൈകീട്ടാണ് പ്രഫുലിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മ രമണി ഹോംനഴ്‌സ് ജോലിക്ക് പോവുകയും സഹോദരന്‍ രാഹുല്‍ പിതൃസഹോദരന്റെ വീട്ടിലും താമസമായതിനാല്‍ വീട്ടില്‍ പ്രഫുല്‍ തനിച്ചാണ് താമസം. ഇന്നലെ വൈകീട്ട് അനുജന്‍ രാഹുൽ വീട്ടിൽ ചെന്നു പ്പോഴാണ് പ്രഫുലിനെ ക തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ […]

local

ചിത്താരിയിലെ കക്കൂത്തില്‍ മമ്മൂഞ്ഞി ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ പൗര പ്രമുഖന്‍ കക്കൂത്തില്‍ മമ്മൂഞ്ഞി ഹാജി(85) അന്തരിച്ചു. പഴയകാല പുകയില വ്യാപാരിയായിരുന്നു. സൗത്ത് ചിത്താരി ജമാഅത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷ കാലം ഖജാഞ്ചിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: കുഞ്ഞാമിന, ഹലീമ, മക്കള്‍: അബ്ദുല്‍ ഹക്കീം, അഷ്റഫ് ,സുഹറ, സമീറ, അബ്ദുല്ല, ബഷീര്‍, സഫിയ, ആമിന, കുഞ്ഞായിസ, മരുമക്കള്‍: മൈമൂന, നസീറ, സി.എം അബ്ദുല്ല, മോട്ടി കുഞ്ഞബ്ദുല്ല, ഇസ്മായില്‍, ജാഫര്‍, സഹോദരങ്ങള്‍: അസൈനാര്‍, ഐഷു.  

local

ചിത്താരി കടപ്പുറത്തെ എത്താംകോട്ട വെള്ളച്ചി അന്തരിച്ചു

കാഞ്ഞങ്ങാട് :ചിത്താരി കടപ്പുറത്തെഎത്താംകോട്ട പരേതരായ അമ്പുഞ്ഞിയുടെയും കുഞ്ഞാതയുടെയും മകളും പരേതനായ വെളിച്ചപ്പാടാന്‍ കോരന്‍ എന്നവരുടെ ഭാര്യയുമായ വെള്ളച്ചി (73) അന്തരിച്ചു . മക്കള്‍. ബാലന്‍, വിനോദ്, ജയന്‍ കണ്ണന്‍, രാധ,രജനി മരുമക്കള്‍. ചന്ദ്രന്‍,മോഹനന്‍ പുഷ്പ, ആശ, മിനി,സഹോദരന്‍ വിജയന്‍ എത്താം കോട്ട.  

local

ചിത്താരി ജമാ അത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇരുപത്തി ആറാം തവണയും എസ്.എസ്.എല്‍.സി.ക്ക് 100 മേനി

കാഞ്ഞങ്ങാട്: ചിത്താരി ജമാ അത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇരുപത്തി ആറാം തവണയും എസ്.എസ്.എല്‍.സി.ക്ക് 100 മേനി.32 കുട്ടികള്‍ക്ക് ഫൂള്‍ എ പ്ലസ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഠനത്തിന്ന് പിന്‍ബലമായി കുട്ടികള്‍,രക്ഷിതാക്കള്‍ മാനേജര്‍ ഹെഡ്മാസ്റ്റര്‍ പി. പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, മറ്റു അധ്യാപകരുടെയും പൂര്‍ണ്ണ പിന്തുണയാണ് ഈ വിജയത്തിന് പിന്നില്‍.