local

ധീര ജവാന്‍ കെ.വി. അശ്വിന് നാട് കണ്ണീരോടെ യാത്ര മൊഴി നല്‍കി…

ചെറുവത്തൂര്‍ : രാജ്യ സേവനത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച ചെറുവത്തൂര്‍ കിഴക്കേ മുറിയിലെ ജവാന്‍ കെ.വി. അശ്വിന് നാട് കണ്ണീരോടെ യാത്ര മൊഴി നല്‍കി. കഴിഞ്ഞ 22 നാണ് ഹിമാചല്‍ പ്രദേശ് വെച്ച് കരസേനയുടെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്ടര്‍ രുദ്ര തകര്‍ന്ന് അശ്വിന്‍ വീരമൃത്യു വരിച്ചത്. മൃതദേഹം സൈന്യത്തിന്റെയും പോലീസിന്റേയും ബഹുമതികളോടെ ചെറുവത്തൂര്‍ കിഴക്കെമുറിയിലെ വീട്ടുവളപ്പില്‍ തിങ്കളാഴ്ച രാവിലെ 11.30ന് സംസ്‌കരിച്ചു. കണ്ണൂര്‍ സൈനികാശുപത്രിയില്‍ നിന്ന് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച മൃതദേഹം ഡി വൈ എസ് […]

local

കേള്‍വിശക്തി കുറവായ ലോട്ടറി വില്‍പ്പനക്കാരനെ തീവണ്ടി അപകടത്തില്‍ നിന്ന് രക്ഷിച്ച ചന്തേരയിലെ ഹോംഗാര്‍ഡ് ഇ. രാജന് അഭിനന്ദന പ്രവാഹം

ചെറുവത്തൂര്‍: ട്രെയിന്‍ വന്നതറിയാതെ ഗേറ്റ് മുറിച്ചു കടക്കാന്‍ ശമിച്ചയാളെ സഹസികമായി രക്ഷിച്ച ഹോംഗാര്‍ഡ് രാജനു അഭിനന്ദന പ്രവാഹം. വെളളിയാഴ്ച (ഇന്നലെ ) രാവിലെ 11.50 ന് മംഗലാപുരം ഭാഗത്തേക്ക് ഇന്റര്‍സിറ്റി എക്‌സ്‌പ്രെസ് ട്രെയിന്‍ കടന്നുപോകുന്നതിന് ബിരിച്ചേരി ഗേറ്റ് അടച്ചപ്പോള്‍ കേള്‍വിശക്തി കുറവായ ലോട്ടറി വില്‍പ്പനക്കാരാന്‍ തൃക്കരിപ്പൂര്‍ ഭാഗത്തു നിന്നു മാത്രം വണ്ടി വരുന്നുണ്ടോ എന്നു നോക്കി പാളംമുറിച്ചു കടക്കാന്‍ ശ്രമിക്കവേ അപകടം മുന്നില്‍ കണ്ടത്. പയ്യന്നൂര്‍ഭാഗത്തു നിന്നു വണ്ടി വരുന്നതു കണ്ടില്ല ഇതു ശ്രദ്ധയില്‍ പെട്ട ഹോംഗാര്‍ഡ് […]

local

കുഴിയില്‍ വീണ ഒമ്പതു മാസം ഗര്‍ഭണിയായ പശുവിനെ തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാ സേനയെത്തി സാഹസികമായി രക്ഷപ്പെടുത്തി

ചെറുവത്തൂര്‍ : കുഴിയില്‍ വീണ ഒമ്പതു മാസം ഗര്‍ഭണിയായ പശു തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാ സേനയെത്തി സാഹസികമായി രക്ഷപ്പെടുത്തി. തിമിരി കീരംതോട് പാറക്കാടന്‍ ഗോവിന്ദന്‍ എന്നയാളുടെ പശു കുഴിയില്‍ വീണത്. വിവരമറിഞ്ഞ് എത്തിയ അസി. സ്റ്റേഷന്‍ ഓഫീസര്‍ എം ശ്രീധരന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ വിനീഷ് കുമാര്‍ . സി രജീഷ്,എസ് വിഷ്ണു , കെ എസ് അര്‍ജ്ജുന്‍. ഹോംഗാര്‍ഡുമാരായ കെ. രമേശന്‍ . വി.വി. നാരായണന്‍ , ആനന്ദന്‍ എന്നിവരും ചേര്‍ന്നാണ് രക്ഷപ്പടുത്തിയത്. […]

local

വിദ്യാര്‍ഥിനി മംഗളൂരിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ചെറുവത്തൂര്‍ തിമിരി കെ.വി. അമൃതയാണ് മരിച്ചത്

ചെറുവത്തൂര്‍: ഒരു പരീക്ഷ മാത്രം നടക്കാന്‍ ബാക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥനി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളു വക്കോട് ദേവി നിവാസില്‍ കെ.വി. അമൃത (25) ആണ് മംഗളൂര്‍ ബല്‍മട്ട റോഡിലെ റോയല്‍ പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിനിയാണ് .  സഹപാഠികള്‍ ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താ മസിക്കുകയായിരുന്നു അമൃത കൂട്ടുകാര്‍ അറിയാതെ ഞായറാഴ്ച […]

local

സി ഐ ടി യു വിന് പുതിയ ഭാരവാഹികള്‍: സാബു എബ്രഹാം (സെക്രട്ടറി), പി മണി മോഹന്‍ ( പ്രസിഡന്റ്)

ചെറുവത്തൂര്‍: സി ഐ ടി യു കാസര്‍കോട് ജില്ലക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സെക്രട്ടറിയായ സാബു എബ്രഹാം, പ്രസിഡന്റായി പി മണി മോഹനനെയും തിരഞ്ഞെടുത്തു.  

local

കുഞ്ഞുങ്ങള്‍ ഓസോണ്‍ കുടയായി ഭൂമിക്ക് മേല്‍ കയ്യൊപ്പ് ചാര്‍ത്തി

ചെറുവത്തൂര്‍: പരിസ്ഥിതി സംരക്ഷണത്തില്‍ ഞങ്ങളും പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുത്ത് കുഞ്ഞുങ്ങള്‍ ഓസോണ്‍ കുടയായി മാറി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍.പി സ്‌ക്കൂളിലെ കുട്ടികളാണ് ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഭീമന്‍ കുടയായി മറിയത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റിനെ തടഞ്ഞു നിര്‍ത്തി ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന ഓസോണ്‍ പാളിയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായാണ് ഓസോണ്‍ ദിനം ആചരിച്ചത്.ചെറിയ ചെറിയ കുടകള്‍ ചേര്‍ത്ത് ഭീമന്‍ ഓസോണ്‍ കുട തീര്‍ക്കുകയായിരുന്നു. നാലാം ക്ലാസ്സിലെ കുട്ടികളാണ് ഓസോണ്‍ കുടകളായത്. അധ്യാപകര്‍ നേതൃത്വം നല്‍കി.  

local

സ്ത്രീധന പീഡനം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

ചെറുവത്തൂര്‍: വിവാഹത്തിനുശേഷം സൗന്ദര്യം പോരായ്മ ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ യുവതിയുടെ പരാതിയില്‍ കേസ് . കൊല്ലറ സ്വദേശി ബാലന്റ മകള്‍ കെ വി . നിതുവിന്റെ പരാതിയാണ് ഭര്‍ത്താവ് ചീമേനി ചെമ്പ്രകാനം സ്വദേശി നന്ദു മോഹന്‍, മാതാവ് വാസന്തി, പിതാവ് ടി വി.മോഹനന്‍ എന്നിവര്‍ക്ക് എതിരെ ചീമേനി പോലിസ് കേസെടുത്തത്. 2018 ഫെബ്രുവരി 18 നാണ് ഇരുവരും വിവാഹിതരായത്. ഇതിനുശേഷം നാട്ടിലും വിദേശത്തുമായി ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കവേ ഭാര്യക്ക് സൗന്ദര്യം പേരെയെന്ന് […]

local

വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി ടി എ പ്രസിഡന്റ് അറസ്റ്റില്‍

ചെറുവത്തൂര്‍: ചന്തേരപോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി. ടി എ പ്രസിഡന്റ് അറസ്റ്റില്‍. പിലിക്കോട് ഏച്ചിക്കൊവ്വലിലെ തെക്കേവീട്ടില്‍ ടി. ടി. ബാലചന്ദ്രന്‍ (50) ആണ് ആണുരില്‍ നിന്ന് പിടിയിലായത്. എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം നാട്ടില്‍ എത്തിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. പി ബാലകൃഷ്ണന്‍ നായരുടെയും എസ്. ഐ ശ്രീദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്. പോലീസ് സംഘത്തില്‍ […]

local

സിഐടിയു കാസര്‍കോട് ജില്ലാ സമ്മേളനം 16 ന് തുടങ്ങും; ചെറുവത്തൂരില്‍ ഒരുക്കം പൂര്‍ത്തിയായി

ചെറുവത്തൂര്‍: ഈ മാസം 16, 17 തീയതികളില്‍ ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തിലെ പി രഘവന്‍, കെ ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സിഐടിയു കാസര്‍കോട് ജില്ല സമ്മേളന ഒരുക്കം പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 വര്‍ഷത്തിന് ശേഷം ചെറുവത്തൂരിലെത്തുന്ന ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 73,400 പ്രതിനിധികളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നായി 315 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമര സംഘടനാ പ്രവര്‍ത്തനത്തെ കുറിഞ്ഞുള്ള വിശദമായ ചര്‍ച്ചയും മോഡി സര്‍ക്കാറിന്റെ ദേശദ്രോഹ ജനദ്രോഹ തൊഴിലാളി […]

local

പടന്നക്ക് അഭിമാനമായി ഫാത്തിമ ഷെറിന്‍

പടന്ന: ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ 99.78 പെര്‍സെന്റയിലും, അഖിലേന്ത്യ തലത്തില്‍ 3803 ആം റാങ്കും (ഒ.ബി.സി 1223 ) കരസ്ഥമാക്കി പടന്നയിലെ ഫാത്തിമ ഷെറിന്‍ നാടിന്റെ അഭിമാനമായി. സി .എച്ച്. അഷ്‌റഫിന്റെയും, ടി. എം .സി. സാറയുടെയും മകളാണ് ഫാത്തിമ ഷെറിന്‍. പരേതനായ ടി. എം .സി .അബ്ദുള്‍ റഹിമാന്റെ പൗത്രിയുമാണ് റാങ്കുകാരി. എല്‍.കെ.ജി മുതല്‍ പത്താംതരം വരെ ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പടന്നയിലും, പ്ലസ് ടുവിന് എം.എസ്.എസ് പബ്ലിക് സ്.കൂള്‍ കോഴിക്കോടുമാണ് ഫാത്തിമ ഷെറിന്‍ […]

error: Content is protected !!