local

വിദ്യാര്‍ഥിനി മംഗളൂരിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ചെറുവത്തൂര്‍ തിമിരി കെ.വി. അമൃതയാണ് മരിച്ചത്

ചെറുവത്തൂര്‍: ഒരു പരീക്ഷ മാത്രം നടക്കാന്‍ ബാക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥനി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളു വക്കോട് ദേവി നിവാസില്‍ കെ.വി. അമൃത (25) ആണ് മംഗളൂര്‍ ബല്‍മട്ട റോഡിലെ റോയല്‍ പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിനിയാണ് .  സഹപാഠികള്‍ ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താ മസിക്കുകയായിരുന്നു അമൃത കൂട്ടുകാര്‍ അറിയാതെ ഞായറാഴ്ച […]

local

സി ഐ ടി യു വിന് പുതിയ ഭാരവാഹികള്‍: സാബു എബ്രഹാം (സെക്രട്ടറി), പി മണി മോഹന്‍ ( പ്രസിഡന്റ്)

ചെറുവത്തൂര്‍: സി ഐ ടി യു കാസര്‍കോട് ജില്ലക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സെക്രട്ടറിയായ സാബു എബ്രഹാം, പ്രസിഡന്റായി പി മണി മോഹനനെയും തിരഞ്ഞെടുത്തു.  

local

കുഞ്ഞുങ്ങള്‍ ഓസോണ്‍ കുടയായി ഭൂമിക്ക് മേല്‍ കയ്യൊപ്പ് ചാര്‍ത്തി

ചെറുവത്തൂര്‍: പരിസ്ഥിതി സംരക്ഷണത്തില്‍ ഞങ്ങളും പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുത്ത് കുഞ്ഞുങ്ങള്‍ ഓസോണ്‍ കുടയായി മാറി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍.പി സ്‌ക്കൂളിലെ കുട്ടികളാണ് ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഭീമന്‍ കുടയായി മറിയത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റിനെ തടഞ്ഞു നിര്‍ത്തി ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന ഓസോണ്‍ പാളിയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായാണ് ഓസോണ്‍ ദിനം ആചരിച്ചത്.ചെറിയ ചെറിയ കുടകള്‍ ചേര്‍ത്ത് ഭീമന്‍ ഓസോണ്‍ കുട തീര്‍ക്കുകയായിരുന്നു. നാലാം ക്ലാസ്സിലെ കുട്ടികളാണ് ഓസോണ്‍ കുടകളായത്. അധ്യാപകര്‍ നേതൃത്വം നല്‍കി.  

local

സ്ത്രീധന പീഡനം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

ചെറുവത്തൂര്‍: വിവാഹത്തിനുശേഷം സൗന്ദര്യം പോരായ്മ ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ യുവതിയുടെ പരാതിയില്‍ കേസ് . കൊല്ലറ സ്വദേശി ബാലന്റ മകള്‍ കെ വി . നിതുവിന്റെ പരാതിയാണ് ഭര്‍ത്താവ് ചീമേനി ചെമ്പ്രകാനം സ്വദേശി നന്ദു മോഹന്‍, മാതാവ് വാസന്തി, പിതാവ് ടി വി.മോഹനന്‍ എന്നിവര്‍ക്ക് എതിരെ ചീമേനി പോലിസ് കേസെടുത്തത്. 2018 ഫെബ്രുവരി 18 നാണ് ഇരുവരും വിവാഹിതരായത്. ഇതിനുശേഷം നാട്ടിലും വിദേശത്തുമായി ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കവേ ഭാര്യക്ക് സൗന്ദര്യം പേരെയെന്ന് […]

local

വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി ടി എ പ്രസിഡന്റ് അറസ്റ്റില്‍

ചെറുവത്തൂര്‍: ചന്തേരപോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി. ടി എ പ്രസിഡന്റ് അറസ്റ്റില്‍. പിലിക്കോട് ഏച്ചിക്കൊവ്വലിലെ തെക്കേവീട്ടില്‍ ടി. ടി. ബാലചന്ദ്രന്‍ (50) ആണ് ആണുരില്‍ നിന്ന് പിടിയിലായത്. എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം നാട്ടില്‍ എത്തിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. പി ബാലകൃഷ്ണന്‍ നായരുടെയും എസ്. ഐ ശ്രീദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്. പോലീസ് സംഘത്തില്‍ […]

local

സിഐടിയു കാസര്‍കോട് ജില്ലാ സമ്മേളനം 16 ന് തുടങ്ങും; ചെറുവത്തൂരില്‍ ഒരുക്കം പൂര്‍ത്തിയായി

ചെറുവത്തൂര്‍: ഈ മാസം 16, 17 തീയതികളില്‍ ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തിലെ പി രഘവന്‍, കെ ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സിഐടിയു കാസര്‍കോട് ജില്ല സമ്മേളന ഒരുക്കം പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 വര്‍ഷത്തിന് ശേഷം ചെറുവത്തൂരിലെത്തുന്ന ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 73,400 പ്രതിനിധികളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നായി 315 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമര സംഘടനാ പ്രവര്‍ത്തനത്തെ കുറിഞ്ഞുള്ള വിശദമായ ചര്‍ച്ചയും മോഡി സര്‍ക്കാറിന്റെ ദേശദ്രോഹ ജനദ്രോഹ തൊഴിലാളി […]

local

പടന്നക്ക് അഭിമാനമായി ഫാത്തിമ ഷെറിന്‍

പടന്ന: ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ 99.78 പെര്‍സെന്റയിലും, അഖിലേന്ത്യ തലത്തില്‍ 3803 ആം റാങ്കും (ഒ.ബി.സി 1223 ) കരസ്ഥമാക്കി പടന്നയിലെ ഫാത്തിമ ഷെറിന്‍ നാടിന്റെ അഭിമാനമായി. സി .എച്ച്. അഷ്‌റഫിന്റെയും, ടി. എം .സി. സാറയുടെയും മകളാണ് ഫാത്തിമ ഷെറിന്‍. പരേതനായ ടി. എം .സി .അബ്ദുള്‍ റഹിമാന്റെ പൗത്രിയുമാണ് റാങ്കുകാരി. എല്‍.കെ.ജി മുതല്‍ പത്താംതരം വരെ ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പടന്നയിലും, പ്ലസ് ടുവിന് എം.എസ്.എസ് പബ്ലിക് സ്.കൂള്‍ കോഴിക്കോടുമാണ് ഫാത്തിമ ഷെറിന്‍ […]

local

മാവേലി വേഷം കെട്ടൂ… 10000 രൂപ നേടൂ…

ചെറുവത്തൂര്‍ : റോഡ് ലൈന്‍ റസിഡന്‍ഷ്യല്‍ കാടങ്കോട് ചെറുവത്തൂര്‍ ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7 ഉത്രാടദിനത്തിന്‍ ഓള്‍ കേരള ലെവലില്‍ ബെസ്റ്റ് മാവേലി വേഷം കെട്ടല്‍ മല്‍സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മാവേലി വേഷത്തിന് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും ലഭിക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ 9747860777, 9400561959 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.  

local

ചെറുവത്തൂര്‍ മട്ടലായില്‍ കാറും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്; തുരുത്തി ഓര്‍ക്കുളം സ്വദേശി കെ പി രാജിത്താണ് മരിച്ചത്

ചെറുവത്തൂര്‍ : ദേശീയപാത മട്ടലായി പെട്രോള്‍ പമ്പിനു സമീപം കാറും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുരുത്തി ഓര്‍ക്കുളം സ്വദേശി കെ പി രാജിത്ത്(31) ആണ്‌ മരിച്ചത്. പരിക്കേറ്റ തുരുത്തി ഓര്‍ക്കുളം സ്വദേശികളായ അഖില്‍ (30), സിന്‍ജു (33) ,ജിത്തു (25) എന്നിവര്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് . വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തുക്കളും ഒന്നിച്ച് പറശ്ശിനിക്കടവില്‍ പോയി ശനിയാഴ്ച പുലര്‍ച്ചെ തിരിച്ച് വരുന്നതിനിടെ 5.45 ഓടെയാണ് അപകടം. […]

local

ചീമേനി പോത്താംകണ്ടത്ത് ഗൃഹനാഥന്‍ പറമ്പില്‍ മരിച്ച നിലയില്‍

ചീമേനി : ഗൃഹനാഥന്‍ അയല്‍വാസിയുടെ പറമ്പില്‍ മരിച്ച നിലയില്‍. ചീമേനി പോത്താംകണ്ടത്തെ രാമകൃഷ്ണന്‍ (47) ആണ് മരിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് ശേഷം വിട്ടില്‍ ഇറക്കിയതായിരുന്നു. ഏറെ വൈകിട്ടും വീട്ടില്‍ തിരിച്ച് എത്താത്തതിന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്താംകണ്ടത്തുള്ള ജംഷീര്‍ എന്നയാളുടെ തോട്ടത്തില്‍ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ടത് . തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണം കാരണമെന്ന് പറയപ്പെടുന്നു.ഭാര്യ രമ . മക്കള്‍: കൃഷ്ണജിത്ത് ,കൃജേഷ് ,കൃഷ്ണജ. സഹോദരങ്ങള്‍: നാരായണി ,തമ്പാന്‍ ,ലീല […]

error: Content is protected !!