local

തൊഴില്‍ മേഖലകളിലെ പ്രതിസന്ധിക്ക് ഭരണ നേതൃത്വങ്ങള്‍ പരിഹാരം കാണണം:ഐ.എന്‍.ടി.യു.സി

ചട്ടംഞ്ചാല്‍ :കോവിഡ് കാലത്ത് ജനങ്ങളും തൊഴില്‍ മേഖലകളിലെ തൊഴിലാളികളും ജീവിത പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ലക്ഷ്യബോധമില്ലാതെ ഭരണനേതൃത്വങ്ങള്‍ ദിനംപ്രതി ഇന്ധന വില വര്‍ദ്ധിപ്പിച്ച് ശരിയായ രീതിയില്‍ ജോലിയുംകൂലിയും ലഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ മേല്‍ കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്ന ഭരണ നേതൃത്വങ്ങള്‍ വീണ്ടുവിചാരം നടത്തണമെന്ന് ഉദുമ നിയോജക മണ്ഡലം ഐ.എന്‍ ടി യു സി നേതൃതല യോഗം ഭരണാധികാരികളൊട വാശ്യപെട്ടു. കെ.എസ് ആര്‍ ടി സി. ജീവനക്കാരൊട് ഗവണ്‍മ്മെന്റും മാനേജ്‌മെന്റും കാണിക്കുന്ന തൊഴിലാളി ദ്രോഹ നടപടികളവസാനിപ്പിച്ച് വര്‍ഷങ്ങളായി തടഞ്ഞുവെച്ച […]

local

ചട്ടഞ്ചാല്‍ പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തില്‍ നിന്ന് സ്പേര്‍ പാട്സുകള്‍ മോഷണം: 4 യുവാക്കള്‍ പിടിയില്‍

ചട്ടഞ്ചാല്‍: പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തില്‍ നിന്ന് സ്പേര്‍ പാട്സുകള്‍ മോഷ്ടിക്കാനെത്തിയ നാല് യുവാക്കള്‍ പിടിയില്‍ . ‘ചെമ്മനാട് സ്വദേശികളായ ഷംമാസ് (19), മുഹമ്മദ് അബ്ദുള്ള റിഫായത്ത് (20), മുഹമ്മദ് ഷാ (20), മുഹമ്മദ് മാഹിന്‍ ഫത്താഷ് (19) എന്നിവരെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച മാരുതി കാര്‍ കസ്റ്റഡിയിലെടുത്തു. ദേശീയ പാതയിലെ ചട്ടഞ്ചാല്‍ റവന്യു ഭൂമിയില്‍ സൂക്ഷിച്ച വാഹനങ്ങളിലെ സ്പേര്‍ പാട്സുകള്‍ മോഷ്ടിക്കാനാണ് ഞായറാഴ്ച പുലര്‍ച്ചെ നാലുപേരെത്തിയത്. ഇതിനിടയില്‍ മേല്‍പറമ്പ് എസ്ഐ ബൈജു, സിവില്‍ പോലീസ് […]

local

ചട്ടഞ്ചാലിലെ തെക്കില്‍ നാരായണിയമ്മ അന്തരിച്ചു

ചട്ടഞ്ചാല്‍;ചട്ടഞ്ചാല്‍ കൂനിക്കുന്ന് വീട്ടില്‍ പരേതനായ മാവില കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ തെക്കില്‍ നാരായണിയമ്മ(85) അന്തരിച്ചു. മക്കള്‍; പരേതനായ ഗംഗാധരന്‍ നീലേശ്വരം, ശേഖരന്‍ മാങ്ങാട്, കമലാക്ഷി കോളിയടുക്കം, മാധവന്‍ പെരിയ(ഖത്തര്‍), പ്രഭാകരന്‍ മയിലാട്ടി(അധ്യാപകന്‍), നാരായണന്‍ കൂനിക്കുന്ന്(ഖത്തര്‍), രാധാകൃഷ്ണന്‍ കൂനിക്കുന്ന്(ഖത്തര്‍), രാഘവന്‍ കൂനിക്കുന്ന്(വില്ലേജ് അസിസ്റ്റന്റ്), ജയരാജന്‍ കൂനിക്കുന്ന്(അധ്യാപകന്‍), അനില്‍കുമാര്‍ കൊച്ചി. മരുമക്കള്‍;മാധവന്‍ അടിയോടി കോളിയടുക്കം), അംബിക, പ്രേമ, പ്രസന്ന, സനിത, പ്രസീത, ശ്രുതി, ജിഷ, ഷീബ, ലിജികൃഷ്ണ.സഹോദരങ്ങള്‍; ഗോപാലന്‍നായര്‍, തമ്പാന്‍ നായര്‍(രണ്ടുപേരും പരേതര്‍), അമ്മാളുവമ്മ.  

local

മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ച പ്രദേശമാണ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നാടെന്ന് ഡി.സി.സി പ്രസിഡണ്ട് : ഹക്കീം കുന്നില്‍; എം എല്‍ എ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ചട്ടഞ്ചാല്‍ : എം.വി.രാഘവന്‍ സി.എം പി.രൂപീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ വേണുഗോപലനെ വെട്ടി നുറുക്കിയ പ്രദേശമാണ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നാടായ ആലക്കോട്, ഒരു തെളിവുമില്ലാതെയാക്കി പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ രക്ഷപ്പെട്ട ഒരു ചരിത്രം കൂടി ആലക്കോടിനുള്ളത് ജനങ്ങള്‍ മറക്കില്ലെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. കള്ളവോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്ന് പ്രിസൈഡിംഗ് ഓഫീസറോട് നിയമ പാലകരുടെ മുന്നില്‍ നിന്ന് പരസ്യമായി വെല്ലുവിളിച്ച കെ.കുഞ്ഞിരാമന്‍ എം.എല്‍.എയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.മണികണ്ഠനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം […]

local

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം : യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി

ചട്ടഞ്ചാല്‍ : കളളവോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ കാല് വെട്ടുമെന്ന് പ്രിസൈഡിംഗ് ഓഫീസറെ പരസ്യമായി ഭീഷണിപ്പെടുത്തിയ കെ.കുഞ്ഞിരാമന്‍ എം എല്‍ .എ യ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ഉദുമ നിയോജക മണ്ഡലം ലെയ്‌സണ്‍ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.ടി.അഹമ്മദലി ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ വി.ആര്‍.വിദ്യാസാഗര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ നേതാക്കളായ ഹരീഷ് പി.നമ്പ്യാര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, സി.രാജന്‍ പെരിയ, […]

local

ടാറ്റാ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി മലിനജലം പരിസരവാസികളിലെ കിണറിലേക്ക് ഒഴുകുന്നു; അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ചട്ടഞ്ചാല്‍ : കൊട്ടിഘോഷിച്ച് ആരംഭിച്ച തെക്കില്‍ ടാറ്റാകോവിഡ് ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടിയൊലിച്ച് പരിസര പ്രദേശത്തുകാര്‍ക്ക് താമസിക്കാന്‍ പറ്റാതെയും, നാറ്റം സഹിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാറും, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. മാസങ്ങളോളമായി കുന്നില്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹോസ്പിറ്റലിന്റെ മാലിന്യവിസര്‍ജ്ജ്യങ്ങള്‍ പുറന്തളളുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയും, ഇവര്‍ക്ക് മൂക്കില്ലെയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. മല – മൂത്ര, വിസര്‍ജ്ജ്യങ്ങള്‍ പുറന്തള്ളുന്നതിനാല്‍ നിരവധി വീടുകളിലെ […]

local

പ്രിസൈഡിംഗ് ഓഫീസറെ ഭീക്ഷണിപ്പെടുത്തിയ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയ്‌ക്കെതിരെ നിയമ നടപടിയെടുക്കണം : ഉദുമ നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃത്വ യോഗം

ചട്ടഞ്ചാല്‍ :സി.പി.എം കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ മര്യാദയ്ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്നും, പുറത്ത് കടക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ ഉദുമ എം.എല്‍.എ.,കെ.കുഞ്ഞിരാമനെതിരെ തിരഞ്ഞടുപ്പ് ലംഘനത്തിനെതിരെ കേസ് റജിസ്ട്രര്‍ ചെയ്യണമെന്ന് ഉദുമ നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് നേതൃത്വ യോഗം ആവശ്യപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് ബൂത്തിലാണ് കേരളത്തിലെ ജനാധിപത്യ തിരഞ്ഞെടുപ്പു പ്രകൃയയെ കളങ്കപ്പെടുത്തിയ സംഭവം അരങ്ങേറിയത്. എം.എല്‍.എ വോട്ടറായ പ്രദേശമാണിത്. പടന്നക്കാട് കാര്‍ഷിക സര്‍വകലാ ശാലയിലെ ഇടതുപക്ഷ അനുകൂല സംഘടനയിലെ ജീവനക്കാരനായ ഡോ: കെ.എം. ശ്രീകുമാറാണ് തിരഞ്ഞടുപ്പ് കമ്മീഷന് […]

local

യൂത്ത് കോണ്‍ഗ്രസിന്റെ അതിജീവന യാത്ര തുടങ്ങി; ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രി മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വരെയാണ് യാത്ര

ചട്ടഞ്ചാല്‍: ജില്ലയെ അവഗണനയുടെ ചവുറ്റു കൊട്ടയിലേക്ക് തള്ളി വിടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ അതിജീവന യാത്ര തുടങ്ങി. ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രി മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വരെയാണ് യാത്ര. ടാറ്റയുടെ ദാനം സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ എന്ന കുറ്റാരോപണവുമായാണ് യാത്ര. കോവിഡ് ആശുപത്രി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുക  പാവങ്ങളുടെ ആശുപത്രിയെ കോവിഡ് മുക്തമാക്കുക, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ചികിത്സയ്ക്കു മാത്രമാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന […]

local

ടാറ്റാ കോവിഡ് ആശുപത്രി തുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി ഉപവാസ സമരം നടത്തും

ചട്ടഞ്ചാല്‍ : ടാറ്റാ കോവിഡ് ആശുപത്രി പണി പൂര്‍ത്തിയായിട്ട് സര്‍ക്കാറിന് കൈമാറി മാസങ്ങളായിട്ടും തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് നവംമ്പര്‍ 2 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഹോസ്പിറ്റല്‍ കെട്ടിടത്തിന് മുന്നില്‍ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉപവാസ സമരം നടത്തും. സര്‍ക്കാറിന് ഒരു രൂപ പോലും ചിലവില്ലാതെയാണ് 4 മാസം കൊണ്ട് ടാറ്റാ ഹോസ്പിറ്റല്‍ പൂര്‍ത്തികരിച്ചത്. കോവിഡ് പോസറ്റീവ് രോഗികള്‍ നാല്‍ക്കുന്നാള്‍ വര്‍ദ്ധിക്കുമ്പോള്‍ ജില്ലാ ആശുപത്രിയെ കോവിഡാശുപത്രിയാക്കി മാറ്റി സാധാരണകാരായ […]

local

ചട്ടഞ്ചാലില്‍ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ തട്ടി യാത്രികന്‍ മരിച്ചു

ചട്ടഞ്ചാല്‍:ചട്ടഞ്ചാലില്‍ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചട്ടഞ്ചാല്‍-ബാലനടുക്കത്ത് ഉച്ചയോടെയായിരുന്നു അപകടം. ആലംപാടി സ്വദേശി അബ്ദുള്ള ഹാജി( 60 ) യാണ് മരിച്ചത് . ചട്ടഞ്ചാല്‍ പുതുച്ചേരിയടുക്കത്തുവച്ചാണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.