local

ബേക്കല്‍ പോലീസ് സബ് ഡിവിഷന്‍ ലഹരി വിരുദ്ധ ജനകൂട്ടായ്മ സംഘടിപ്പിച്ചു

ബേക്കല്‍: കേരള സര്‍ക്കാര്‍ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പോലീസും ബേക്കല്‍ പോലീസ് സബ് ഡിവിഷന്റെ യും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ജനകൂട്ടായ്മ പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി. ബേക്കല്‍ ഡി വൈ എസ് പി […]

local

ബേക്കല്‍ മത്സ്യത്തൊഴിലാളി തൂങ്ങി മരിച്ചു; തമ്പുരാന്‍ വളപ്പിലെ ബി.പ്രമോദാണ് മരിച്ചത്‌

ബേക്കല്‍: മത്സ്യത്തൊഴിലാളിയായ യുവാവ് സ്വന്തം വിട്ടില്‍ തൂങ്ങി മരിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ ബി.പ്രമോദ് (38) അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം . ഭാര്‍ഗവന്റേയും പരേതയായ നാരായണിയുടേയും മകനാണ്.സഹോദരങ്ങള്‍: ഷൈജ ,ശശോദ, ശൈലേന്ദ്രന്‍.  

local

വിദേശമദ്യവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ബേക്കല്‍: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് യുവാവിനെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ വേലിപ്പുറം ഹൗസിലെ ആര്‍. രതിഷ് (29)നെയാണ് ഇന്നലെ വൈകിട്ട് ബേക്കല്‍ പുതിയ ഭാഗവതി ക്ഷേത്രപരിസരത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 5 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. ചീമേനി :വിദേശമദ്യവുമായി രണ്ടു പേരെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി പെട്ടിക്കുണ്ടിലെ കെ.രതീശന്‍ (35) ,അറുകരയിലെ ഡി. സാജന്‍ (65) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ 500 മില്ലിയുടെ വീതമുള്ള […]

local

ജില്ലയിലേക്ക് വീണ്ടും ലഹരി വസ്തുക്കള്‍ ഒഴുക്കുന്നു ; ബേക്കലില്‍ 11 പേര്‍ അറസ്റ്റില്‍

ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസമായി രാത്രിയില്‍ നടന്ന റെയ്ഡില്‍ മാത്രം 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എംഡി എം എം കത്തിച്ചു വലിക്കുകയായിരുന്ന 7 പേരെയും കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേരെയും പിടികൂടി.എം ഷഹാദ് ആലമ്പാടി (25) ,കെ എം റാഷിദ് നായന്‍മാര്‍മൂല (30) ,അറഫാത്ത് കരുവക്കോട് (23) ,അഹമ്മദ് അസ്ലാം എരോല്‍ (27) ,ഇ.ബി.മുഹമ്മദ് ബിലാല്‍ പെരിയാട്ടടുക്കം (20) ,കെ.എ.സബാദ് അരമങ്ങാനം (24) ,പി എം ഷാജഹാന്‍ കീഴൂര്‍ (30) എംഡിഎംഎ കത്തിച്ച് […]

local

പോലീസിന്റെ നേതൃത്വത്തില്‍ പാലക്കുന്ന് ജംഗ്ഷന്‍ മുതല്‍ ബേക്കല്‍ ബീച്ച് വരെ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി;  കാഞ്ഞങ്ങാട് ഡിവൈഎസ്പി  പി. ബാലകൃഷ്ണന്‍ നായര്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു

ബേക്കല്‍: കേരള സര്‍ക്കാര്‍ ലഹരി വിരുദ്ധ പദ്ധതിയായ ‘യോദ്ധാവ്’ ന്റെ ഭാഗമായി കാസര്‍കോട് ജില്ലാ പോലീസിന്റെയും ബേക്കല്‍ പോലീസ് സബ്ഡിവിഷന്റെയും ആഭിമുഖ്യത്തില്‍ പാലക്കുന്ന് ജംഗ്ഷന്‍ മുതല്‍ ബേക്കല്‍ ബീച്ച് വരെ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉല്‍ഘാടനവും നിര്‍വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി . പി. ബാലകൃഷ്ണന്‍ നായര്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു […]

local

തെരുവ് നായയുടെ അക്രമത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ സംരക്ഷണവുമായി തോക്കുമായി അകമ്പടിപോയ പള്ളിക്കര ഇല്ല്യാസ് നഗറിലെ ടൈഗര്‍ സമീറിന് എതിരെ കേസ്

ബേക്കല്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണവുമായി തോക്കുമായി അകമ്പടിപോയ യുവാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പള്ളിക്കര ഇല്ല്യാസ് നഗറിലെ ടൈഗര്‍ സമീര്‍ എന്ന സമീറിനെതിരെയാണ് ഐപിസി 1860, 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബേക്കല്‍ എസ്‌ഐ എം.രജനീഷ് 0703 നമ്പര്‍ എഫ്‌ഐആര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. നായ്ക്കളെ കൊല്ലണമെന്ന ശബ്ദരേഖയുടെ അകമ്പടിയോടെ തോക്ക് പിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നടന്ന് മൃഗസ്‌നേഹികളേയും മറ്റുള്ളവരേയും പ്രകോപനമുണ്ടാക്കാനും സമൂഹത്തില്‍ ലഹള ഉണ്ടാക്കാനും പ്രചോദനമാകുംവിധം വീഡിയോ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ […]

local

കര്‍ണാടക മദ്യവുമായി 2 പേര്‍ ബേക്കല്‍ പോലീസിന്റെ പിടിയില്‍

ബേക്കല്‍: 5 ലിറ്റര്‍ കര്‍ണാടക മദ്യവുമായി 2 പേര്‍ അറസ്റ്റില്‍. ചെര്‍ക്കപ്പാറയിലെ സി രഞ്ജിത്ത് (31), തോക്കാനം മൊട്ടയിലെ എം വി . വിനോദ് (44), എന്നിവരെ ബേക്കല്‍ എസ് ഐ രജനീഷ് എം, ജൂനിയര്‍ എസ് ഐ കെ. സാലിം സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പി ബേക്കല്‍ സി കെ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം രാത്രിയില്‍ ചെര്‍ക്കപ്പാറയില്‍ നടന്ന പരിശോധയിലാണ് 5 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഇവര്‍ പിടിയിലായത്. സീനിയര്‍ സിവില്‍ പോലീസ് […]

local

പാക്കം വെളുത്തോളി സ്വദേശിയായ യുവാവ് പളളിക്കരയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ബേക്കല്‍: പള്ളിക്കര റെയില്‍പാളത്തില്‍ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി .പാക്കം വെളുത്തോളി കോളനിയിലെ രോഹിണി- കൃഷ്ണന്‍ ദമ്പതികളുടെ മകന്‍ ശ്രീരാഗ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ വാഷിംഗ് തൊഴിലാളി ആയിരുന്നു. ഏക സഹോദരന്‍ ശ്രീഗീത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.  

local

കാറില്‍ കടത്തിയ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ബേക്കല്‍: കാറില്‍ കടത്തിയ മയക്കുമരുന്നും കഞ്ചാവ് മൂന്ന് യുവാക്കള്‍ ബേക്കല്‍ പോലിസിന്റെ പിടിയില്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ലഹരി വിമുക്ത സംസ്ഥാനം എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിവരുന്ന ആന്റി ഡ്രഗ് ക്യാമ്പയിന്‍ ‘യോദ്ധാവ്’ നോട് അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ക്ലീന്‍ കാസര്‍കോട് ‘ ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡി വൈ എസ് പി.സി കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാരകമയക്കുമരുന്നായ […]

local

ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍ കുമാര്‍ രചന നിര്‍വ്വഹിച്ച തെരുവ് നാടകം ‘മാജിക് മുട്ടായി’ ശ്രദ്ധേയമാകുന്നു

ബേക്കല്‍: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ക്ലീന്‍ കാസര്‍കോട് ഓപ്പറേഷന്‍’ ന്റെ ഭാഗമായി ടീം കാസര്‍കോട് അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ തെരുവ് നാടകം ‘മാജിക് മുട്ടായി’ വേറിട്ട അനുഭവം ഒരുക്കി വന്‍ ജനസദസ്സില്‍ പാലക്കുന്ന് ജംഗ്ഷനില്‍ അരങ്ങേറി. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാര്‍ രചന നിര്‍വഹിച്ച് ശ്രീനാഥ് നാരായണന്‍ സംവിധാനം ചെയ്ത നാടകത്തില്‍ പോലീസും പൊതുജനങ്ങളും അഭിനേതാക്കളായി. ഇന്നത്തെ യുവ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിയുടെ കാരാള […]

error: Content is protected !!