local

അമ്പലത്തറ ചെറുവലത്തെ യശോദ അന്തരിച്ചു

അമ്പലത്തറ: ചെറുവലം യശോദ (.67) അന്തരിച്ചു . ഭര്‍ത്താവ് സി. കൃഷ്ണര്‍ (സി.പി. എം എതിര്‍ക്കയ ബ്രാഞ്ച് അംഗം). മക്കള്‍: ശശികല (സി.പി. എം അമ്പലത്തറ ബ്രാഞ്ച് അംഗം) ശശി, ശശിരേഖ. മരുമക്കള്‍: മണികണ്ഠന്‍ തട്ടുമ്മല്‍, രജിത പെരിയ  

local

മക്കള്‍ സംരക്ഷിക്കാത്ത മനോവിഷമത്തില്‍ വയോധികന്‍ തൂങ്ങിമരിച്ചു; കോളിയാറിലെ മുന്‍ ചെത്തുതൊഴിലാളിയായിരുന്ന വാസുദേവനാണ് മരിച്ചത്

കാഞ്ഞങ്ങാട്: : മക്കള്‍ സംരക്ഷിക്കാത്ത മനോവിഷമത്തില്‍ വയോധികന്‍ തൂങ്ങിമരിച്ചു അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളിയാറിലെ മുന്‍ ചെത്തുതൊഴിലാളിയായിരുന്ന വാസുദേവനാണ് (73) വീടിനുസമീപത്തെ എടത്തോട് ക്ഷീരസഹകരണസംഘത്തിന്റെ കീഴിലുള്ള കോളിയാറ്റ ലുള്ള പാല്‍ശേഖരണകേന്ദ്രത്തിന്റെ ഷെഡില്‍ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ പാല്‍ശേഖരണകേന്ദ്രത്തില്‍ എത്തിയവരാണ് വാസുദേവനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തന്നെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും ആഴ്ചകള്‍ക്കി മുമ്പ് വാസുദേവന്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മക്കളെ വിളിച്ചുവരുത്തുകയും രണ്ട് മക്കളും ഇടവിട്ട് വാസുദേവനെ സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശം […]

local

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുമ്പോഴും തനിക്ക് കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് കണ്ണോത്തെ രാമന്‍ മാതൃകയായി

കാഞ്ഞങ്ങാട് /അമ്പലത്തറ: പട്ടിണി കിടന്നാലും അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത രാമന്‍ കളത്ത് കിട്ടിയ പണവും രേഖകളും ഉടമസ്ഥന് തിരികെ നല്‍കിമാത്യകയായി.പാറപ്പള്ളി കണ്ണോത്തെ രാമനാണ് തനിക്ക് കളഞ്ഞ് കിട്ടിയ 15,000 രൂപയുംവിലപ്പെട്ട രേഖകളും വളരെ ബുദ്ധിമുട്ടില്‍ കഴിയുമ്പോഴും അതില്‍നിന്ന് ഒരു ചില്ലി കാശും എടുക്കാതെ മുഴുവന്‍ തുകയും ഉടമസ്ഥന് തിരിച്ചെല്‍പ്പിക്കാന്‍ രാമന്‍സന്‍മന്‍സ്സ് കാണിച്ചത്.ചെറിയൊരു വീട്ടില്‍ താമസിക്കുന്ന രാമന് പ്രയമായ മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ മജീദിന്റേതാണ് പണവും രേഖകളും. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുമ്പോഴും കളഞ്ഞ് കിട്ടിയ […]

local

അമ്പലത്തറയില്‍ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. രാഘവന്‍ ഉത്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഓഗസ്റ്റ് 15 ന്റെ ഭാഗമായി ഡി വൈ എഫ് ഐ അമ്പലത്തറ മേഖലാ കമ്മിറ്റി അമ്പലത്തറയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര സംരക്ഷണ ജ്വാല സിപി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും എസ് എ ഫ് ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ എം. രാഘവന്‍ ഉത്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല പ്രസിഡണ്ട് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു, എട്ടാം വാര്‍ഡ് മെമ്പര്‍ ബബിത സി കെ പരിപാടിയില്‍ സംബന്ധിച്ചു, മേഖലാ സെക്രട്ടറി അനൂപ് […]

local

വ്യാപാരി നേതാക്കളുടെ അറസ്റ്റ് അമ്പലത്തറയില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി

അമ്പലത്തറ: കോഴിക്കോട് മിഠായിതെരുവില്‍ സംസ്ഥാന നേതാക്കളടക്കമുള്ള വ്യാപാരികളെ പോലീസ് മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിക്ഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് അമ്പലത്തറടൗണില്‍ പ്രതിക്ഷേധ പ്രകടനവും ,സംഗമവും നടത്തി , യൂണിറ്റ് പ്രസിഡണ്ട് ടി. ഇ മെഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജയരാജന്‍ സ്വാഗതം പറഞ്ഞു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സരിജ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറര്‍ പി.വി. കുഞ്ഞിക്കണ്ണന്‍, ജില്ലാ കൗണ്‍സില്‍ അംഗം വി.കൃഷണന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ലോഹിദാക്ഷന്‍, […]

local

അമ്പലത്തറ മീങ്ങോത്ത് ചേലക്കോടിലെ പി നാരായണന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ മീങ്ങോത്ത് ചേലക്കോടിലെ പി നാരായണന്‍നായര്‍(96) അന്തരിച്ചു. ഭാര്യ പരേതയായ പി കല്ല്യാണിയമ്മ. മക്കള്‍:പി ഗംഗാധരന്‍നായര്‍, പി ബാലകൃഷ്ണന്‍ നായര്‍, കുഞ്ഞമ്പുനായര്‍, പിു ദാമോദരന്‍ നായര്‍, പി കരുണാകരന്‍ നായര്‍, പി തങ്കമണി, പി ലഷ്മി. മരുമക്കള്‍ സി ശശിധരന്‍, (റിട്ടേര്‍ഡ് ബാങ്ക് ജിവനക്കാരന്‍) കെ മാധവന്‍നായര്‍, പി ഗംഗ, പി ഗൗരി, പി ഉമാദേവി, കെ ശോഭന, കെ റീത്ത .  

local

അമ്പലത്തറ പോസ്റ്റോഫീസില്‍ സാമ്പത്തിക തിരിമറി വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്.

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍ പോസ്റ്റോഫീസില്‍ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ കെ.എസ് ഇന്ദുകുമാരിക്കെതിരെയാണ് കാഞ്ഞങ്ങാട് സബ്ബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ.ഇസ്മായിലിന്റെ പരാതില്‍ അമ്പലത്തറ പോലിസ് കേസെടുത്തത്. അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ സുകന്യസ്മൃതിയോജന പദ്ധതിയിലൂടെ പണം നിക്ഷേപിച്ച നാല് വനിതകള്‍ പോസ്റ്റല്‍ വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2016 ആഗസ്ത് 20 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 25 വരെയുള്ള ദിവസങ്ങളിലാണ് ഇന്ദുകുമാരി […]

local

അമ്പലത്തറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി . അമ്പലത്തറ മീങ്ങോത്ത് റോഡില്‍ താമസിക്കുന്ന പി.വി.അമീര്‍ അലിയുടെ മകന്‍ ആശീഖിന്റെ കെ എല്‍ 60 എം 7207 നമ്പര്‍ ബൈക്കാണ് ഇന്ന് പുലര്‍ച്ചെ രാത്രി 12 നും 4 നും ഇടയിലാണ് ബൈക്ക് മോഷണം പോയത്. ബൈക്ക് കാണാത്തതുമായി ബന്ധപ്പെട്ട് ആഷിഖ് അമ്പലത്തറ പോലിസില്‍ പരാതി നല്‍കി.  

local

കൂലിത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു: അമ്പലത്തറ മൂന്നാംമൈലില്‍ താമസിക്കുന്ന സുലൈമാനാണ് മരിച്ചത്

അമ്പലത്തറ: കൂലി തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു .തലശ്ശേരി സ്വദേശിയും അമ്പലത്തറ മൂന്നാം മൈലില്‍ താമസക്കാരനുമായ സുലൈമാന്‍(50) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശു പ ത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചയിലേക്ക് മാറ്റി. ഭാര്യ: ലൈല. മക്കള്‍: സുധീര്‍ സിദ്ധീഖ്, സുബൈര്‍.മരുമക്കള്‍: സമീന, സമീമ. സഹോദരി: സുഹ്‌റ.  

local

സഹജീവികള്‍ക്കൊരു കൈത്താങ്ങായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ്

കാഞ്ഞങ്ങാട്: കോവി ഡ് 19 മഹാമാരി മൂലം കടകള്‍ തുറക്കാന്‍ പറ്റാതെ ജീവിതം തന്നെ ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ അവരെ സഹായിക്കുന്നതിന് വേണ്ടി അമ്പലത്തറ യൂണിറ്റ് 10 കിലോ അരിയും 15 ഓളം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ സാന്ത്വന കിറ്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. കോവി ഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് യൂണിറ്റ് പ്രസിഡന്റ് ടി ഇ മെഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് സരിജ ബാബു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.വി.ഗോപാലന്‍, വി.കൃഷ്ണന്‍ നായര്‍ , […]