local

ഇട്ടമ്മല്‍ പൊയ്യക്കര റോഡ് നിര്‍മ്മാണത്തിലുള്ള അനാസ്ഥക്കെതിരെ കിടപ്പ് സമരം നാളെ

അജാനൂര്‍:. പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളായ 16, 17, 18.19 20: വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡായ ഇട്ട മ്മല്‍ പൊയ്യക്കര റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ സ്തംഭനത്തിലായതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥക്കെതിരെ കിടപ്പ് സമരം 23/09/2021 ന് (വ്യാഴം) രാവിലെ 10 മണിക്ക് ഇക്ബാല്‍ ജംഗ്ഷനില്‍ നടഞ്ഞപ്പെടുന്നു . അഞ്ച് വാര്‍ഡിലെ ജനങ്ങള്‍ നഗരത്തിലേക്കെത്താന്‍ ആശ്രയിക്കുന്ന ഈ റോഡിന് വേണ്ടിയുള്ള നിലവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുണ്ടാവാത്തതാണ് […]

local

കോവിഡ് ബാധിച്ച് അജാനൂര്‍ കടപ്പുറം സ്വദേശി മലേഷ്യയില്‍ മരണപ്പെട്ടു; ബത്തേരിക്കല്‍ കടപ്പുറത്തെ ബാലകൃഷ്ണന്‍- ദാക്ഷായണി ദമ്പതികളുടെ മകന്‍ രാജീവന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന അജാനൂര്‍ ബത്തേരിക്കല്‍ കടപ്പുറം സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരണപ്പെട്ടു. അജാനൂര്‍ ബത്തേരിക്കല്‍ കടപ്പുറത്തെ ബാലകൃഷ്ണന്‍ ദാക്ഷായണി ദമ്പതികളുടെ മകന്‍ രാജീവന്‍ (42 ) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. മലേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു .രണ്ട് വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് രാജീവന്‍ മലേഷ്യയിലേക്ക് പോയത്.ഭാര്യ: പ്രസീത .ഏകമക്കള്‍ നിഷിത (മൂന്നര വയസ് ) സഹോദരി :രജിത.മൃതദേഹം മലേഷ്യയില്‍ തന്നെ സംസ്‌കരിക്കും. .  

local

അജാനൂര്‍ കടപ്പുറത്ത് പൂഴി കടത്താന്‍ എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ചു

കാഞ്ഞങ്ങാട് :അജാനൂര്‍ മത്തായി മുക്ക് കടപ്പുറത്ത് നിന്നും പുഴി കടത്താന്‍ എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ചു. കടപ്പുറത്തു നിന്നും മണല്‍ കടത്തുന്നത് പതിവായതിനാല്‍ നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാവല്‍ നിന്നു ഇതിനിടെയാണ് വാഹനം എത്തി മണല്‍ നിറക്കാന്‍ ശ്രമിക്കുമ്പോള്‍ ആള്‍ക്കുട്ടം എത്തുമ്പോഴേക്കും ലോറിയിലെ നാലോളം പേര്‍ ഓടി രക്ഷപ്പെട്ടു.രാത്രി ഒരു മണിയോടെയാണ് സംഭവം . നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ പോലീസ് എത്തി നമ്പര്‍ പ്ലേറ്റിറ്റില്ലാത്ത ഈ വാഹനം സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ […]

local

മഡിയന്‍ കൂലോത്ത് പൂജ പുഷ്പ, ഔഷധോദ്യാനം ഒരുങ്ങുന്നു; സമര്‍പ്പണ ചടങ്ങ് നടന്നു

അജാനൂര്‍: ശ്രീ മഡിയന്‍ കൂലോം ക്ഷേത്രത്തിലേക്കാവശ്യമായ പൂജാ പുഷ്പങ്ങള്‍ക്കു വേണ്ടി കെ.എസ്.ഇ.ബി ജീവനക്കാരന്‍ വെള്ളിക്കോത്ത് കൂലോത്തു വളപ്പിലെ കെ.വി അശോകനാണ് പൂജാ പുഷ്പങ്ങളുടെ ചെടി നല്‍കിയത് . ചെക്കി, ചെമ്പരത്തി, തുളസ്സി, അരളി , സ്വര്‍ണ്ണ ചെമ്പകം തുടങ്ങിയ പൂജാ പുഷ്പങ്ങളുടേയും കറ്റാര്‍വാഴ, ശതാവരി അശോകമരം,ഇലഞ്ഞിതുടങ്ങി നൂറോളം ചെടികളും , ഔഷധ സസ്യങ്ങളുമാണ് അശോകന്‍ ക്ഷേത്രത്തിലേക്ക് നല്‍കിയത്.ഇവയുടെ സമര്‍പ്പണ ചടങ്ങ് ക്ഷേത്ര മേല്‍ശാന്തി തെക്കില്ലത്തു മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ആചാരക്കാരുടെയും ട്രസ്റ്റി […]

local

അജാനൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സഹകരണ അംഗത്വ സമാശ്വാസ വിതരണവും പഠനത്തിനായി മൊബൈല്‍ ഫോണും നല്‍കി

കാഞ്ഞങ്ങാട്: അജാനൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണ അംഗത്വ സമാശ്വാസ നിധിയില്‍ നിന്നുഉള്ള ചികിത്സാ സഹായധനവും, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായുള്ള മൊബൈല്‍ഫോണ്‍ വിതരണവും ഹോസ്ദുര്‍ഗ്ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് വി.കമ്മാരന്‍ അധ്യക്ഷതവഹിച്ചു. അജാനൂര്‍ പഞ്ചായത്ത് അംഗം രവീന്ദ്രന്‍, സംഘം വൈസ് പ്രസിഡണ്ട് എ. എം അബ്ദുല്‍ ഖാദര്‍, ഡയറക്ടര്‍മാരായ അരവിന്ദാക്ഷന്‍ നായര്‍, സി. കുഞ്ഞാമ്മത് പാലക്കി,സി. വി തമ്പാന്‍, പി.ശോഭന എന്നിവര്‍ സംസാരിച്ചു. മൊബൈല്‍ ഫോണ്‍ […]

local

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റ് അജാനൂര്‍ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ഓണക്കിറ്റിന്റെ അജാനൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഹോസ്ദുര്‍ഗ് സപ്ലൈ ഓഫീസിന് കീഴിലുള്ള കിഴക്കുംകരയിലെ എ. ആര്‍ ഡി നമ്പര്‍- 206 റേഷന്‍ കടയില്‍ നടന്നു. 16 ഇ നങ്ങളുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ. വി. ലക്ഷ്മി, […]

local

പക്ഷാഘാതത്തെ തുടര്‍ന്ന് ഇന്റര്‍ലോക്ക് കട ഉടമ മരിച്ചു; അജാനൂര്‍ കൊളവയലിലെ കെ.പ്രകാശനാണ് മരിച്ചത്

കാഞ്ഞങ്ങാട്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അജാനൂര്‍ കൊളവയലിലെ കെ.പ്രകാശന്‍ (48) അന്തരിച്ചു. കൊളവയല്‍ ഇന്റര്‍ലോക്ക് കട ഉടമയാണ്. പരേതനായ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പ്രസീത .മക്കള്‍: ആവണി , ആമേഗ് (ഇരുവരും വിദ്യാര്‍ത്ഥികള്‍ ) ,സഹോദരകള്‍: രമേശന്‍ ,ഉമേശന്‍ ,ലത ( നെല്ലിക്കാട് ) ,പ്രസീത ( പെരളം ) ,ഉമ (ബേഡകം) ,സരോജിനി ( ചെറുവത്തൂര്‍ ) .  

local

അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഈസ്റ്റ് ഓഫ് ലിവിങ് സര്‍വ്വേക്ക് തുടക്കമായി

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്തു ഈസ്റ്റ് ഓഫ് ലിവിങ് സര്‍വ്വേയുമായി ബന്ധപ്പെട്ട യോഗം കോവിസ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്നു. പഞ്ചായത്ത് തല സര്‍വ്വേ പ്രവര്‍ത്തനംഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ നിര്‍വ്വഹിച്ചു. ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ജി.ഇ.ഓ ഹരിഹരന്‍, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഇന്‍വെസ്‌റിഗേറ്റര്‍ വിനോദ് കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രത്‌ന, എ.ഡി.എസ്, സി.ഡി.എസ് ങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

local

അജാനൂര്‍ ഇട്ടമ്മലില്‍ ഓട്ടോയില്‍ ജീപ്പ് ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : ജീപ്പ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ഓട്ടോ യാത്രക്കാരായ അജാനൂരിലെ സലാം (46) , അബ്ദുള്‍സലാം (24) , ഇട്ടമ്മലിലെ അഭിബിന്‍ വിജയ് (17) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. അജാനൂരില്‍ പി എച്ച് സി യില്‍ നിന്നും വിക്‌സിനെടുത്തു മടങ്ങുകയായിരുന്ന വാഹനം അജാനൂര്‍ കടപ്പുറത്തേക്കു പോവുകയായിരുന്ന ഓട്ടോയില്‍ ഇടിച്ചാണ് മറിഞ്ഞത് .  

local

കോവിഡ് വ്യാപനം തടയാന്‍ അജാനൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സീറോ ടി പി ആര്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി കോവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞു വന്നിരുന്നു എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ടി പി ആര്‍ റേറ്റ് പതിനഞ്ചില്‍ താഴെ ഉണ്ടായിരുന്നത് ഇരുപതിന് മുകളില്‍ എത്തിചേരുന്ന സ്ഥിതി ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സി കാറ്റഗറിയിലാണ് പഞ്ചായത്ത് ഉള്‍പ്പെടുന്നത്. എന്നാല്‍ അതിന് ശേഷമുള്ള ദിവസങ്ങളില്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ടി പി ആര്‍ നിരക്കാണ് […]