Uncategorized

ചായ്യോം നരിമാളത്ത് താമസിക്കുന്ന കാലിച്ചാനടുക്കം കുഞ്ഞമ്പു അന്തരിച്ചു

നീലേശ്വരം: ചായ്യോം നരിമാളത്ത് താമസിക്കുന്ന കാലിച്ചാനടുക്കം കുഞ്ഞമ്പു (80) അന്തരിച്ചു . ഭാര്യമാര്‍ മാധവി, സരസ്വതി. മക്കള്‍: രാജു, രഘു, പ്രദീപ്, ബിന്ദു, അനില്‍കുമാര്‍, അശ്വതി. മരുമക്കള്‍ സജിത, സുപ്രിയ, ദിവ്യ (ചായ്യോം) ,സുമേഷ് ചായ്യോം. സഹോദരങ്ങള്‍: നാരായണന്‍ (അടുക്കം), പരേതരായ നാരായണി, കുഞ്ഞിപ്പെണ്ണ്.  

Uncategorized

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. സഹോദരന്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് കുത്തേറ്റത്. അക്രമികള്‍ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഒളിച്ചതും കുത്തേറ്റവരും സംഘവും ആശുപത്രിക്കുള്ളില്‍ ഇവരെ തിരഞ്ഞതും ജീവനക്കാരെയും രോഗികളെയും ഭീതിയിലാഴ്ത്തി. ഒരുമണിക്കൂറോളം അക്രമികള്‍ ആശുപത്രിയിലും പരിസരത്തും അഴിഞ്ഞാടി. ബുധാനാഴ്ച രാത്രി പത്തരയോടെയുണ്ടായ അക്രമത്തില്‍ കുന്നിക്കോട് വിളക്കുടി […]

Uncategorized

മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടില്‍ റെയ്ഡ്

മുംബൈ: ക്രൂയിസിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നു. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു.. ആര്യന്‍ ഖാനെ അല്‍പ്പ സമയം മുമ്പ് ഷാരൂഖ് ഖാന്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ എത്തി റെയ്ഡ് നടത്തുന്നത്. ഇപ്പോള്‍ പരിശോധന തുടരുകയാണ് ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 141 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]

Uncategorized

അഖില കേരള യാദവ സഭ തായങ്കട യൂണിറ്റ് അനുമോദന സദസ് സംഘടിപ്പിച്ചു

  അമ്പലത്തറ: അഖില കേരള യാദവ സഭ തായങ്കട യൂണിറ്റ് ജനറല്‍ ബോഡി യോഗവും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കല്‍ ചടങ്ങും നടന്നു. യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് എം കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. അഖില കേരള യാദവ സഭ സംസ്ഥാന സെക്രട്ടറി വിശ്വനാഥന്‍ മലയാക്കോള്‍, മുളവന്നൂര്‍ ക്ഷേത്ര കഴകം സെക്രട്ടറി നാരായണന്‍ മുണ്ടപ്ലാവ് എന്നിവര്‍ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി ദാമോദരന്‍ തോണിക്കല്ല് നന്ദിയും പറഞ്ഞു.  

Uncategorized

സിനിമാ – സാംസ്‌ക്കാരിക മേഖലയില്‍ കാഞ്ഞങ്ങാടിന്റെ പെരുമ നിലനിര്‍ത്തിയ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ തിങ്കളാഴ്ച്ച നിശ്ചയം സിനിമയുടെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു. പൂര്‍ണ്ണമായും കാഞ്ഞങ്ങാടിന്‍ പശ്ചാതലത്തില്‍ ചിത്രീകരിച്ച സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. സിനിമാ സാംസ്‌ക്കാരിക മേഖലയില്‍ കാഞ്ഞങ്ങാടിന്റെ പെരുമ നിലനിര്‍ത്തിയ കലാകാരന് ഇനിയും ഉയര്‍ച്ചകളും നേട്ടങ്ങളും കൈവരിക്കാന്‍ കഴിയട്ടെയെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി സുജാത ടീച്ചര്‍ പറഞ്ഞു.നഗരസഭ കാര്യാലയത്തില്‍ ലളിതമായി നടന്ന ചടങ്ങില്‍ നഗരസഭയുടെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ സെന്ന ഹെഗ് ഡേക്ക് കൈമാറി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സി ജാനകിക്കുട്ടി, […]

Uncategorized

ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം നഞ്ചില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പരവനടുക്കം : ബി. ജെ. പി യുടെ കാസര്‍കോട് ജില്ലയിലെ സ്ഥാപക നേതാക്കളില്‍ ഒരാളും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ നഞ്ചില്‍ കുഞ്ഞിരാമന്‍ (76)അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1946ല്‍ എം. കുഞ്ഞമ്പു നായരുടെയും കൂക്കള്‍ കുഞ്ഞമ്മാറമ്മയുടെയും മകനായി ചെമ്മനാട് ജനിച്ച കെ.കുഞ്ഞിരാമന്‍ നായര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നഗരത്തിലെ ഓട് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ജോലിയോടൊപ്പം തന്നെ രാഷ്ട്രിയ പ്രവര്‍ത്തനവും തുടങ്ങിയ കുഞ്ഞിരാമേട്ടന്‍ അതില്‍ […]

Uncategorized

മഡിയന്‍ ജി എല്‍ പി സ്‌കൂള്‍ ശുചീകരണം ഉത്സവാന്തരീക്ഷത്തില്‍ നടന്നു

കാഞ്ഞങ്ങാട് : കേരള പിറവി ദിനം നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മഡിയന്‍ ജി എല്‍ പി സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ ക്ലാസ്സ് മുറികള്‍, ബെഞ്ച് ഡെസ്‌ക് , അടുക്കള, വാട്ടര്‍ ടാങ്ക്, ടോയ്‌ലറ്റ് എന്നിവ ഉത്സവാന്തരീക്ഷത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.എച്ച് ഇന്‍ ചാര്‍ജ് സരിത ടീച്ചര്‍, പൂമണി ടീച്ചര്‍, ജംഷീദ ടീച്ചര്‍,പി ടി എ പ്രസിഡണ്ട് ഉണ്ണി പാലത്തിങ്കാല്‍ , മദര്‍ പി ടി എ പ്രസിഡണ്ട് സീമ […]

Uncategorized

നീലേശ്വരം അഴിത്തലയില്‍ കടലില്‍ കുടുങ്ങിയ മൂന്നു മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

നീലേശ്വരം : കഴിഞ്ഞ ദിവസം മടക്കരയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ കാടങ്കോടു സ്വദേശി ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കാവിലമ്മ എന്ന ഒഴുക്കു വല ഫൈബര്‍ തോണി മൂന്നു തൊഴിലാളികളടക്കം എഞ്ചിന്‍ തകരാര്‍ മൂലം കടലില്‍ കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറിസ് ഡി ഡി പി വി സതീശന്റെ നിദ്ദേശ പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റെസ്‌ക്യൂ ബോട്ട് എത്തി മൂന്നു മത്സ്യ തൊഴിലാളിളെ രക്ഷപ്പെടുത്തി ന്യൂനമര്‍ദ്ദം മൂലം കടല്‍ പ്രക്ഷ് ബുദ്ധമായതിനാല്‍ റെസ്‌ക്യു ബോട്ട് വളരെ […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 166 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ […]