top news

പൊന്നണിഞ്ഞ് നീരജ്: ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്ലറ്റിക് സ്വര്‍ണം

ടോക്യോ: നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം […]

top news

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53 ശതമാനമാണ്. 25293 വിദ്യാര്‍ഥികള്‍ വിജയിച്ചു. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in. എന്നീ വെബ്സൈറ്റുകളിലും Saphalam […]

top news

സംസ്ഥാന കോവിഡ് വീണ്ടും ഉയര്‍ന്ന നിരക്കില്‍; ഇന്ന് 22129 കോവിഡ് സ്ഥീരികരിച്ചു ; കാസര്‍ഗോഡ് 813 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

top news

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 643 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

top news

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 738 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

top news

സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയമായി എസ്എസ്എല്‍സി പരീക്ഷാ ഫലം 99.47 %

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,21,887 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ പേര്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ എ പ്ലസ് നേടിയവര്‍- 1,21,318. http://keralapareekshabhavan.in/ https://sslcexam.kerala.gov.in/ http://www.results.kite.kerala.gov.in/ https://www.prd.kerala.gov.in/ http://www.result.kerala.gov.in/ https://keralaresults.nic.in/ http://www.sietkerala.gov.in/ http://examresults.kerala.gov.in/ എന്നീ വെബ് സൈറ്റുകള്‍ […]

top news

ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

മാരക്കാന: ഫുട്ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി. അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ മണ്ണില്‍ തന്നെ കിരീടം നേടാനും […]

top news

കാഞ്ഞങ്ങാട് യുവാവിനെ കാറില്‍ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച സംഘത്തിലെ കുപ്രസിദ്ധ കുറ്റവാളി ലാലാ കബീര്‍ അടക്കംനാലു പേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: മയക്കുമരുന്ന് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് യുവാവിനെ തട്ടികൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് റോഡില്‍ തള്ളി .സംഭവത്തില്‍ പ്രതികളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അതിവിദഗ്ധമായി വലയിലാക്കി. പടന്നക്കാട്ടെ മെഹ്‌റൂഫ് (27) നെയാണ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ തട്ടിക്കൊണ്ടുപോയത് . സംഘത്തില്‍പ്പെട്ട നാല് പേര്‍ പോലീസിന്റെ വലയിലായി. ഹണിട്രാപ്പ് കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് പള്ളിക്കര മാസ്തികുണ്ട് സ്വദേശിയും ഇപ്പോള് ചെറുവത്തൂര്‍ മടക്കരയില്‍ താമസക്കാരനുമായ […]

top news

ലോകപ്രശസ്ത ആയുര്‍വേദ ഭിഷഗ്വരന്‍ ഡോ.പി.കെ.വാര്യര്‍ അന്തരിച്ചു

മലപ്പുറം: ലോകപ്രശസ്ത ആയുര്‍വേദ ഭിഷ?ഗ്വരന്‍ ഡോ.പി.കെ.വാര്യര്‍ (100) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുര്‍വേദ ചികിത്സാ സ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ കഴിഞ്ഞത്. പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികള്‍ ഡോ.പി.കെ.വാര്യരുടെ സ്‌നേഹസ്പര്‍ശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ?ഗോളപ്രശസ്തമായ ആയുര്‍വേദ പോയിന്റാക്കി മാറ്റിയതില്‍ അദ്ദേഹം നിര്‍ണായക പങ്കുവച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യര്‍ അമ്മാവന്‍ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തി എടുത്തു. രാജ്യം പത്മശ്രീയും പത്മവിഭൂഷണും […]

top news

രണ്ടാമൂഴവുമായി ടീം പിണറായി അധികാരത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രീയ കേരളം ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. പിണറായി വിജയന്റെ അജയ്യനേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍. യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ്, ബിജെപിയെ നിലംപരിശാക്കി പുതു ചരിത്രമെഴുതി ക്യാപ്റ്റനും ടീമും അടുത്ത അഞ്ചു വര്‍ഷംകൂടി കേരളം ഭരിക്കും. വൈകീട്ട് 3.35 ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജന്‍, റോഷി […]