news

മാടായിപ്പാറയില്‍ വീണ്ടും കെറെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്തു; ഏഴ് സര്‍വേ കല്ലുകള്‍ റോഡരികില്‍ കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍

കണ്ണൂര്‍: മാടായിപ്പാറിയില്‍ വീണ്ടും കെറെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. ഏഴ് സര്‍വേ കല്ലുകള്‍ റോഡരികില്‍ കൂട്ടിയിട്ട് റീത്തുവെച്ച നിലയിലാണ്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മാടായിപ്പാറയില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സര്‍വേ കല്ലുകള്‍ക്കുമേല്‍ റീത്തുവെച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. നേരത്തേയും മാടായിപ്പാറയില്‍ കെറെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ്ക്ക് കുറകേ കെ റെയില്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ […]

news

ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ റെയ്ഡ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലാണ് പരിശോധന. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആലുവയില്‍ നിന്നുള്ള കൂടുതല്‍ പോലീസിനെയും വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. […]

news

സംസ്ഥാനത്ത് കൊവിഡ് കേസ് കുതിച്ചുയരുന്നു; 12,742 പേര്‍ക്ക് രോഗം; കാസര്‍ഗോഡ് 262 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]

news

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 118 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]

news

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്19; കാസര്‍ഗോഡ് 116 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]

news

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി ജനുവരി 14 ന്‌

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജനുവരി 14ന് കോടതി വിധി പറയും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഏറെ വിവാദമായ കേസിന്റെ വിധി പറയുന്നത്. കഴിഞ്ഞയാഴ്ചയോടെ കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് 14ാം തീയതി വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറുവിലങ്ങാട് മഠത്തില്‍വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. […]

news

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ സംഘര്‍ഷം; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകനു കൂടി കുത്തേറ്റിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടെയാണ് രണ്ടുപേര്‍ക്ക് കുത്തേറ്റത്. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക […]

news

കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും

നിലവിലെ ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണം. 15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്ച്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് […]

news

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ്; കാസര്‍കോട് 150 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]

news

കേരള പോലീസില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍; ശുപാര്‍ശ കൈമാറി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ.ഡി.ജി.പിമാരുടെ യോഗത്തില്‍ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക. സര്‍ക്കാര്‍ ശുപാര്‍ശ പോലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ.പി ബറ്റാലിയനോടും അഭിപ്രായം ആരായും. […]

error: Content is protected !!