news

ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 276 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 61 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ കഴിഞ്ഞ 24 മണിക്കൂറില്‍ 40,168 സാമ്പിളുകള്‍ പരിശോധിച്ചതായും ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ ഇന്ന് […]

news

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന രണ്ടാം പ്രതി അന്‍സര്‍ പിടിയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതി അന്‍സര്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞ ബന്ധുവീട്ടില്‍ നിന്നാണ് അന്‍സറിനെ പോലീസ് പിടികൂടിയത് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അന്‍സറിന് പങ്കുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ കൃത്യത്തില്‍ അന്‍സര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്‍സറിനെ കൂടി പിടികൂടിയതോടെ കേസില്‍ പോലീസ് തിരിച്ചറിഞ്ഞ എല്ലാവരും പിടിയിലായി. അന്‍സര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ കോള്‍ രേഖകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം തുടരുകയാണ്.

news

സി പി എം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കരട് കുറ്റപത്രം തയ്യാറായതായി ഐജി

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കരട് കുറ്റപത്രം തയ്യാറായതായി ഐജി വിജയ് സാഖറെ അറിയിച്ചു. അന്വേഷണം അവസാനിച്ചു സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്നും ഐജി പറഞ്ഞു. എറണാകുളം കളക്ട്രേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണുപ്രസാദ് മാത്രം പ്രതിയായ രണ്ടാം കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ആദ്യ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയായി. കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ […]

news

തലശ്ശേരിയില്‍ ബോംബ് സ്ഫോടനം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

തലശ്ശേരി: തലശ്ശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യംചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു. കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നും ആളുകള്‍ക്ക് പരിക്കേറ്റതെന്നുമാണ് വിവരം. ഭക്ഷണം കഴിച്ചതിന്റെയുള്‍പ്പെടെ അവശിഷ്ടങ്ങളും ചോരപ്പാടുകളും സംഭവസ്ഥത്തുണ്ട്. പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി. പോലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും.

news

കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കാമെന്ന സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം

കാസര്‍കോട്: കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. ആദ്യ ഘട്ടത്തില്‍ ആയിരം പേര്‍ക്കാണ് വീട്ടില്‍ ചികിത്സ നല്‍കുന്നത്. രോഗലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്ത കോവിഡ് സ്ഥിരീകരിച്ചവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാകുക. കൃത്യമായ ആസൂത്രണം മുന്‍കൂട്ടി നടത്തിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഈ പ്രവര്‍ത്തനം ജില്ലയ്ക്കകത്തു ആരംഭിച്ചത്. ഇതിന്റെ ഭാഗമായി താഴെ തട്ടിലുള്ള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വാര്‍ഡുതല ജാഗ്രത സമിതികളേയും കോര്‍ത്തിണക്കിക്കൊണ്ടാണ് ജില്ലാതലത്തില്‍ […]

news

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്. നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും […]

news

പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന ആള്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനാണ് (60) ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ രവീന്ദ്രനെ വാര്‍ഡില്‍ കാണാതായതോടെ നഴ്‌സുമാര്‍ നടത്തിയ തിരച്ചിലില്‍ ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

news

ഖലാസികളുടെ കഥയുമായി ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം; നിര്‍മ്മാണം ഗോകുലം ബാനറില്‍

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം ചലച്ചിത്രമാകുന്നു. ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രമൊരുക്കുന്നത്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ഖലാസി അണിയറയില്‍ ഒരുങ്ങുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ദക്ഷിണേന്ത്യന്‍ സിനിമാ ഇതിഹാസങ്ങള്‍ ചിത്രത്തിനായി ഒന്നിക്കും. ആദ്യഘട്ടചിത്രീകരണം കോഴിക്കോട് ആരംഭിക്കും. വലിയ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഖലാസി സാഹസികതകളെ സാങ്കേതിക തികവോടെയാകും പകര്‍ത്തുക. മലബാര്‍ മുതല്‍ മെക്കവരെ നീളുന്ന ഖലാസി ചരിത്രത്തിന് […]

news

കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ പരിഷ്‌കാരം കൊണ്ടുവരുന്നു; ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തും

കോഴിക്കോട് : ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ പരിഷ്‌കാരം കൊണ്ടുവരുന്നു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കാനാണ് നിലവിലെ തീരുമാനം. യാത്രക്കാരെ അവഗണിച്ച് കൊണ്ടാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതെന്ന് ഏറെ കാലമായി ഉയരുന്ന പരാതിയാണെന്നും ഇതിനൊരു പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രിക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളിലാണ് ഈ പരിഷ്‌ക്കാരം നടപ്പാക്കുക. ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് നടപ്പാക്കുക. ആദ്യം തെക്കന്‍ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. സ്വകാര്യ ബസുകള്‍ […]

news

ബെംഗളൂരു മയക്ക് മരുന്ന് കേസ്; പിടിയിലായ മലയാളികളുടെ വീട്ടില്‍ റെയ്ഡ്

കൊച്ചി: ബെംഗളൂരു മയക്ക് മരുന്ന് കേസില്‍ കഴിഞ്ഞയാഴ്ച നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത മലയാളികളുടെ വീട്ടില്‍ റെയ്ഡ്. മയക്ക് മരുന്ന് എത്തിച്ച് നല്‍കിയിരുന്ന കന്നട സീരിയല്‍ നടി അനിഘയ്ക്കൊപ്പം അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ എറണാകുളത്തെ വീട്ടിലും റിജേഷ് രവീന്ദ്രന്റെ പാലക്കാട്ടെ വീട്ടുലമാണ് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മലയാള സിനിമാ മേഖലയിലടക്കം മയക്ക് മരുന്ന് എത്തിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അനൂപ് നാട്ടിലേക്ക് വരുമ്പോള്‍ […]

error: Content is protected !!