news

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19; കാസര്‍ഗോഡ് 669 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

news

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ സെപ്തംബറോടെ: എയിംസ് മേധാവി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിയോടാണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ പരീക്ഷണം ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറോടെ അവസാനിക്കും. അപ്പോഴേക്കും നമുക്ക് അനുമതി ലഭിക്കണം. ഫൈസര്‍ വാക്സിന്‍ ഇതിനകം എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട് (യുഎസ് റെഗുലേറ്റര്‍ – ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍). സെപ്റ്റംബറോടെ നമ്മള്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ […]

news

കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കൊവിഡ്; കാസര്‍ഗോഡ് 793 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

news

കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 706 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

news

ലോറി നിര്‍ത്തി റോഡരികില്‍ വിശ്രമിച്ചിരുന്ന ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

കൊല്ലം: രാത്രി ലോറി നിര്‍ത്തി റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. കൊല്ലം കേരളപുരം അരുണ്‍ വിഹാറില്‍ അജയന്‍പിള്ള (61) ആണ് മരിച്ചത്. ആയൂര്‍ അഞ്ചല്‍ റോഡില്‍ ജവഹര്‍ ഹൈസ്‌കൂളിന് സമീപം കളപ്പിലാത്തേരി ഭാഗത്തെ വളവിലാണ് ലോറിയോട് ചേര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് സംഭവം. ഈ സമയത്ത് അഞ്ചംഗ സംഘം ബൈക്കിലും സ്‌കൂട്ടറിലുമായി സമീപ പ്രദേശത്ത് എത്തിയെന്നും സമീപത്തുള്ള കടയുടെ മുന്നില്‍ ഇരുന്ന […]

news

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം മരിച്ച നിലയില്‍

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം മരിച്ച നിലയില്‍. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മുന്‍ പഞ്ചായത്ത്് അംഗമായ ടിഎം മുകുന്ദനെ (59) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. 80 ലക്ഷം രൂപയുടെ വായ്പയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മുകുന്ദന്‍ എടുത്തിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മുകുന്ദന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഭുമി പണയപ്പെടുത്തിയായിരുന്നു വായ്പ സ്വന്തമാക്കിയത്. പിന്നാലെയാണ് വലിയ […]

news

നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു. 140-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ ആണ് ആദ്യ ചിത്രം. വൃദ്ധന്‍മാരെ സൂക്ഷിക്കുക, […]

news

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് 776 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

news

കനിവിനു കാത്തു നില്‍ക്കാതെ ഇമ്രാന്‍ മടങ്ങി

പെരിന്തല്‍മണ്ണ: 18 കോടിയുടെ മരുന്ന് ആവശ്യമുള്ള സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ചു ചികിത്സയില്‍ ആയിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞു ഇമ്രാന്‍ ലോകത്തോട് വിട പറഞ്ഞു. 18 കോടിയെന്ന മാന്ത്രിക സംഖ്യയോട് അടുത്ത് നിന്നിരുന്ന അവസാന നിമിഷത്തിലാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇമ്രാന്‍ ലോകത്തോട് വിട വാങ്ങിയത്. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു മരണം. […]

news

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി ബസ് ഉടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

വയനാട് : സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണി(48) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. രാജമണിയെ ബന്ധുക്കള്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മരിച്ചത്. കടല്‍മാട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ്. കോവിഡ് മൂലം ബസ് സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വന്നതോടെ ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. […]