national

കുട്ടികളിലെ അര്‍ബുദം ചികില്‍സിച്ച് ഭേദമാക്കാം: ഡോ.വി.പി.ഗംഗാധരന്‍

കാഞ്ഞങ്ങാട്: കുട്ടികളിലെ കാന്‍സര്‍ ബാധ 80 ശതമാനം ചികിത്സിച്ചു മാറ്റാനാകുമെന്ന് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. ഹദിയ അതിഞ്ഞാല്‍ സംഘടിപ്പിച്ച അര്‍ബുദ രോഗ ബോധവത്കരണ സെമിനാറില്‍ സംസാരിക്കുമയായിരുന്നു അദ്ദേഹം. 1026 പ്രായപരിധിയിലുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള അര്‍ബുദം തടയാനുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ രക്ഷിതാക്കള്‍ മനസ്സിരുത്തണം. പൊതുസ്ഥലങ്ങളിലെ പുകവലി സ്തനാര്‍ബുദത്തിന് കാരണമാകുന്നുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പതിവായി കാന്‍സര്‍ പരിശോധന നടത്തി ചികിത്സ തേടിയാല്‍ രോഗം ഭേദമാകാനുള്ള സാധ്യത അന്‍പതു ശതമാനത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. അബൂബക്കര്‍ […]

national

കാശിധാം ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് തുറന്നുകൊടുത്തു

ന്യൂഡല്‍ഹി: വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകീട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു […]

national

യു എ ഇയില്‍ ഇനി ശനി, ഞായര്‍ അവധി ദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെ മാത്രം

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ […]

national

മഹാരാഷ്ട്രയില്‍ ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; പത്ത് മരണം

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചു. അഹമ്മദ് നഗറിലെ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരെല്ലാം രോഗികളാണെന്നാണ് വിവരം. തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ആകെ 17 പേരാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് […]

national

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; മോദി പോപ്പ് ഫ്രാന്‍സിസ് കൂടിക്കാഴ്ച നീണ്ടു നിന്നത് ഒരു മണിക്കൂര്‍

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാനില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി മാര്‍ പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. 1999ല്‍ പോപ് പോള്‍ രണ്ടാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നത്. മോദിയും മാര്‍ പാപ്പയും തമ്മില്‍ ഇന്ന് ഇന്ത്യന്‍ സമയം 12 മണിയ്ക്ക് പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം […]

national

ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

പുണെ: ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുണെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വര്‍ഷം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു. എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ […]

national news

പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ പ്രമോദ് ഭഗത്തിന് ചരിത്ര സ്വര്‍ണം; മനോജ് സര്‍ക്കാരിന് വെങ്കലം

ടോക്യോ: പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിള്‍സില്‍ എസ്.എല്‍ 3 വിഭാഗത്തിലാണ് ശനിയാഴ്ച പ്രമോദ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. പാരാലിമ്പിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. ഇതേയിനത്തില്‍ ഇന്ത്യയുടെ മനോജ് സര്‍ക്കാരിനാണ് വെങ്കലം. 45 മിനിറ്റ് നീണ്ട ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം. ഈ വിഭാഗത്തില്‍ പ്രമോദാണ് ലോക ഒന്നാം നമ്പര്‍ താരം. ബെതെല്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. […]

national

പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13 ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. […]

national

കാബൂളില്‍ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി; ഇറാനിലേക്ക് കടത്തിയതായി സൂചന

കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്ന് യുക്രൈന്‍ പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടുപോകാന്‍ എത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം തട്ടിയെടുത്തത്. വിമാനം ഇറാനിലേക്കാണ് പോയതെന്നും സൂചനയുണ്ട്. ആരാണ് വിമാനം തട്ടിയെടുത്തതെന്ന് വ്യക്തമല്ലെന്ന് യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്ഗെനി യെനിന്‍ പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.      

national

ഓഗസ്റ്റ് 14, വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരന്‍മാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജന ഭീതിയുടെ ഈ ഓര്‍മദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി […]

error: Content is protected !!