local

ഞാനും എന്റേതും എന്നതിനും പകരം ഞാനും നമ്മളും എന്ന ചിന്തയിലേക്ക് വളരാന്‍ നമുക്ക് കഴിയണം: സ്വാമി മുക്താനന്ദജി

കാഞ്ഞങ്ങാട്:ഗാന്ധിജി യുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. ഞാനും എന്റേതും എന്നതിനും പകരം ഞാനും നമ്മളും എന്ന ചിന്തയിലേക്ക് വളരാന്‍ നമുക്ക് കഴിയണം. നമ്മുടെ ജീവിതം കൊണ്ട് പ്രകൃതിക്കും സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയണം. ആനന്ദാശ്രമം സ്വാമി മുക്താനന്ദജി പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗാന്ധിജയന്തി ദിനാഘോഷവും എന്‍ഡോവ്‌മെന്റ് വിതരണവും ഉദ്ഘാടനം ചെയ്തുകൊണ്ട് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളായവര്‍ക്കുള്ള […]

local

കടലോരം ശുചീകരിച്ച് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്:ലയന്‍സ് ക്ലബ്ബുകളില്‍ജില്ലയിലെ ആദ്യത്തെതുംകൂടുതല്‍ അംഗങ്ങള്‍ ഉള്ളകാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ്കടലോരശുചീകരണ പ്രവര്‍ത്തനം നടത്തി. ക്ലബ്ബ്‌സംസ്ഥാന തലത്തില്‍പരിസ്ഥിതി സംരക്ഷണം ഭാഗമായികാഞ്ഞങ്ങാട് നഗരസഭ,പി എന്‍ പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്എന്നിവരുമായി ചേര്‍ന്നാണ്ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പ്രവര്‍ത്തനത്തിന് മുന്നോടിയായി മുന്‍ ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രികോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനംരേഖപ്പെടുത്തി. മീനാപീസ് കടപ്പുറംമുതല്‍ തുടങ്ങിയ ശുചീകരണംറീജണല്‍ ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എഞ്ചിനീയര്‍ സി കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷനായി. സോണ്‍ ചെയര്‍മാന്‍ എച്ച് കെ […]

local

എംഡിഎംഎ യുമായി മഞ്ചേശ്വരം സ്വദേശികളെ ബേക്കല്‍ പോലീസ് പിടികൂടി

കാഞ്ഞങ്ങാട്: 14 ഗ്രാം എംഡിഎംഎ യുമായി മഞ്ചേശ്വരം സ്വദേശികളായ അബ്ദുല്‍ മജീദ് (37), മുഹമ്മദ് അനീസ് (23)എന്നിവരെ ബേക്കല്‍ പോലീസ് പിടികൂടി.ബേക്കല്‍ ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെയുടെ നിര്‍ദ്ദേശനുസരണം ഇന്‍സ്‌പെക്ടര്‍ വിപിന്‍ യു പി,എസ് ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി കാപ്പില്‍ റോഡില്‍ നിന്നാണ് വില്പനക്കെത്തിച്ച മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ജൂനിയര്‍ എസ് ഐ സാലിം കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു,സനീഷ് കുമാര്‍, ജയപ്രകാശ്, സിവില്‍ പോലീസ് […]

local

ഐകാര്‍ഡ് മൊമെന്റോ വേള്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട്: വേങ്ങശ്ശേരി കോംപ്ലക്‌സില്‍ മൊമെന്റോകളുടെ ഹോള്‍ സൈയില്‍ ഷോറൂമായ ഐകാര്‍ഡ് മെമോന്റോ വേള്‍ഡ് ഫാത്തിമ നൗഷാദ് ഉത്ഘാടനം ചെയ്തു. 11വര്‍ഷമായി ഐകാര്‍ഡ് പ്രിന്റ് ഹൗസിന്റെ പുതിയ സംരഭമാണിത്. ചടങ്ങില്‍ സി. യൂസഫ് ഹാജി, എ. ഹമീദ് ഹാജി, വിനോദ് കുമാര്‍, എം എം അബ്ദുള്‍ റഹ്മാന്‍,അബ്ദുള്‍ റഹ്മാന്‍ ചിത്താരി, രാജേന്ദ്ര ബാബു, അബ്ദുള്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.  

local

അജാനൂരിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു

അജാനൂർ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി , ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി , അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, ആനന്ദാശ്രമം കുടുംബ ആരോഗ്യ കേന്ദ്രം, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ വച്ച് വയോജന ദിനാചരണം സംഘടിപ്പിച്ചു. കാസർകോട് സബ് ജഡ്ജ് ബി. കരുണാകരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രത്നകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, വാർഡ് അംഗങ്ങളായ കെ. വി. ലക്ഷ്മി, […]

local

കുണ്ടേന ഫ്രന്റ്സ് ക്ലബ്ബ് നിർമ്മിച്ച രാജിവ് ഭവൻ ഉത്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിജിയുടെയും, ഇന്ദിരാജിയുടെയും മരണത്തിനു ശേഷം ലോകം കണ്ട ഏറ്റവും ദാരുണവും, പൈശാച്ചി കവുമായ കൊലപാതകവുമായിരുന്നു രാജീവ്‌ ഗാന്ധിയുടേതെന്നു. കുണ്ടേന ഫ്രന്റ്സ് ക്ലബ്ബ് നിർമ്മിച്ച രാജിവ് ഭവൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ. എം.പി.പറഞ്ഞു 1991 ൽ രാജീവ്‌ ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ ചിന്നിചിതറിയില്ല എന്നിരുന്നെകിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാകുമായിരുന്നു അദ്ദേഹം പറഞ്ഞു. ക്ലബ്‌ പ്രസിഡന്റ്‌ കെ. ബാലകൃഷ്ണൻ അധ്യഷത വഹിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ്‌ റോഷിത്ത് കുണ്ടെന റിപ്പോർട്ട് […]

local

നമുക്കു മുന്നേ നടന്നവരെ ആദരിച്ച് കാഞ്ഞങ്ങാട് റോട്ടറി

  കാഞ്ഞങ്ങാട്: നമുക്കു മുന്നേ നടന്നവരെ ആദരിച്ച് കാഞ്ഞങ്ങാട് റോട്ടറി ലോക വയോജന ദിനത്തിൽ ആചരിച്ചു. ആരോഗ്യ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച എൻ.വി.അപ്പുക്കുട്ടൻ, എൻ.വിലാസിനി,ഡോ.യു.ബി.കുനികുലായ, എന്നിവരെയാണ് ആദരിച്ചത്. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് കെ.കെ.സേവിച്ചൻ, അസിസ്റ്റന്റ് ഗവർണർ എച്ച്.ഗജാനൻ കാമത്ത്, സെക്രട്ടറി പ്രവീൺ ആർ.കാമത്ത്, എം.ലക്ഷ്മി ടീച്ചർ,എം.കെ.നിരജ്ഞനി, ഡോ.എം.കെ.നീന, റോട്ടറി പ്രവർത്തകരായ എം.കെ.വിനോദ് കുമാർ, എൻ.സുരേഷ്, കെ.രാജേഷ് കാമത്ത്, ബി.ഗിരീഷ്നായക്, എ. മനോജ്കുമാർ എന്നിവർ സംബന്ധിച്ചു.

local

എംഡിഎംഎ യുമായി ഉപ്പള സ്വദേശി കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽ സ്റ്റേഷൻ പരിസരത്ത് നിന്നും എം ഡി എം എ യുമായി ഉപ്പള സ്വദേശി പിടിയിൽ. ഉപ്പള മണിമുണ്ട മടക്ക ഹൗസിലെ ഹസ്സൻ മകൻ മുഹമ്മദ്‌ അർഷാദ് (47) നെയാണ് 1.920 ഗ്രാം എം ഡി എം എ യുമായി ഹോസ്ദുർഗ് എസ് ഐ കെ പി . സതീഷ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്,രജിൽ […]

local

ചാലിങ്കാലില്‍ സണ്‍ഡേ സ്‌കൂളില്‍ വയോജന ദിനം

പെരിയ: ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂളിന്റെ വയോജന ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. അഷിത, നന്ദന ഗോപി, പ്രഭാകരകുമാര്‍ എന്നിവരെ ആദരിച്ചു. രവിന്ദ്രന്‍ രാവണേശ്വരം, വി കുമാരന്‍, വി മാധവന്‍, ടി ദാമോദരന്‍, ഭാസ്‌കരന്‍ അന്തിത്തിരിയന്‍, പി.രാഘവന്‍ നായര്‍, ശോണിത സംസാരിച്ചു. രാമകൃഷണന്‍ ചാലിങ്കാല്‍ സ്വാഗതവും ഗോപി കാരാക്കോട് നന്ദിയും പറഞ്ഞു.  

local

പളളിക്കര പഞ്ചായത്ത് ഹാളില്‍ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു

പള്ളിക്കര:ചികിത്സയോടൊപ്പം നല്ല ആരോഗ്യവും എന്ന ലക്ഷ്യത്തോടെ ദേശീയ ആയുഷ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പള്ളിക്കര ഹോമിയോ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ കീഴില്‍ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഉല്‍ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍ അദ്ധ്യക്ഷം വഹിച്ചു. ഡോ. അമ്പിളി കെ.വി.പദ്ധതി അവതരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ മുഹമ്മദ് കുഞ്ഞി അബ്ബാസ് , മൗവ്വല്‍ കുഞ്ഞബ്ദുള്ള , സിദ്ധിഖ് പള്ളിപ്പുഴ, എച്ച്.എം.സി.മെമ്പര്‍മാര്‍ […]

error: Content is protected !!