archives

‘ ദേശീയ പതാക ആവേശമാകുന്നു ‘

 സന്തോഷ് ഒഴിഞ്ഞ വളപ്പ് ഘര്‍ഘര്‍ തിരംഗയിലൂടെ കരയിലും വെള്ളത്തിലും ആകാശത്തിലും നമ്മുടെ മഹത്തായ രാജ്യത്തിന്റെ അഭിമാനമായ ദേശീയ പതാക പാറി പറന്ന് ആവേശം വിതറുകയാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ആദ്യമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശ പ്രകാരമാണ് ഈ പരിപാടി. നമ്മുടെ വീടുകളില്‍ രാജ്യ സ്‌നേഹത്തിന്റെ ബാല പാഠം അടയാളപ്പെടുത്തുന്ന പതാക ഉയര്‍ത്തല്‍ രാജ്യം ഒന്നടങ്കം അത്യാവേശത്തോടെയാണ് ഏറ്റെടുത്തത്. സ്‌കൂളുകള്‍ വഴി കുടുംബശ്രീ വിതരണം ചെയ്യുന്ന പതാകകളും ഇത്തരത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഭാരതത്തില്‍ സ്വാതന്ത്ര്യ സമരത്തിനായി […]

archives

കേരളം ഇനി എങ്ങോട്ട് ?

ആദ്യമേ പറയട്ടെ, മുന്‍വിധികളില്ലാതെ ശ്രദ്ധയോടെ ഓരോ മലയാളിയും വായിക്കേണ്ട ഒരു ലേഖനമാണ് ഇത്. അതുകൊണ്ട് നിങ്ങള്‍ക്ക് സമയവും സൗകര്യവും ഉള്ളപ്പോള്‍ മാത്രമേ ഇത് വായിക്കാവൂ. നിങ്ങള്‍ കോണ്‍ഗ്രസ്സുകാരനോ, സി.പി.എമ്മുകാരനോ ബി.ജെ.പി.ക്കാരനോ ആരോ ആവട്ടെ, ഇത് നമ്മുടെ കേരളത്തിന്റെ അടിസ്ഥാന വിഷയമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കൊണ്ട് കടം വാങ്ങാതെ മുന്‍കടം തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലേക്കാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്. സാമ്പത്തിക ശാസ്ത്ര ഭാഷയില്‍ ഇതിനെ കടക്കെണി (debt േൃമp )എന്നാണ് വിളിക്കുക. സംസ്ഥാന ധനമാനേജുമെന്റിനെ സംബന്ധിച്ച് […]

archives

നഷ്ടപ്പെട്ട പ്രകാശഗോപുരം: എം.സി. ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ല

വിളക്കണഞ്ഞു പ്രകാശം ദൈവത്തിരു സന്നിധിയിലേക്ക് നീങ്ങിയ വാര്‍ത്ത കേരളത്തിന്റെ കണ്ണ് നനയിച്ചു.ന്യൂനപക്ഷ വിഭാഗങ്ങളുടെ, സമസ്തയുടെ, മുസ്ലിം ലീഗിന്റെ , നിരവധി സ്ഥാപനങ്ങളുടെ, അനവധി മഹല്ലുകളുടെ, സമൂഹത്തിന്റെ, വര്‍ത്തമാനത്തിന്റെ നായകന്‍..,ശത്രുക്കളെ സൃഷ്ടിക്കാതെ മിത്രങ്ങളെ മാത്രം സൃഷ്ടിച്ച അപൂര്‍വതയുടെ അടയാളപ്പെടുത്തല്‍… പണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ പുണ്യം നിറഞ്ഞ പുത്രന്‍,സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നടന്നുനീങ്ങിയ പാത തെറ്റാതെ തൂവെളളയുടെ പരിശുദ്ധി പുറമേ എന്നപോലെ അകത്തും സൂക്ഷിച്ചു ആ പരിശുദ്ധിയെ പരിചയായി സ്വീകരിച്ചു പണിയെടുത്തു […]

archives

നാടൊഴിയുന്ന പാളത്തൊപ്പികള്‍

  ബി ജി കക്കാണത്ത് കാഞ്ഞങ്ങാട്: ഒരുകാലത്ത് കഞ്ഞികുടിക്കാനും വെള്ളംകുടിക്കാനും തലയിലെ പാളതൊപ്പി തന്നെയാണ് ആശ്രയം. മണ്ണിലദ്ധ്വാനിക്കുന്ന കര്‍ഷക, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആത്മമിത്രമായിരുന്നു പാളത്തൊപ്പി. ചുമടെടുക്കുന്നവനും ,കൃഷിപ്പണിയിലേര്‍പ്പെടുന്നവനും വെയിലത്തും മഴയത്തും ആശ്രയം പാളത്തൊപ്പി അഥവാ ‘ കൊട്ടമ്പാള ‘ തന്നെയായിരുന്നു . പ്രത്യേക രീതിയില്‍ കോട്ടിയെടുക്കുന്ന കൊട്ടമ്പാള ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളം തേവാനും ഉപയോഗിച്ചിരുന്നു. തുള്ളി നനസമ്പ്രദായം വന്നതോട് കൂടി അതും അപ്രത്യക്ഷമായി.കുരട്ട പറക്കാനും ,ചക്കക്കുരു കേടുകൂടാതെ പുല്ലാഞ്ഞി ഇലയിട്ട് സൂക്ഷിക്കാനും കൊട്ടമ്പാള ഉപയോഗിക്കാറുണ്ടായിരുന്നു. ജാതി വ്യവസ്ഥ […]

archives

ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന്റെ ചരിത്രമാകാന്‍ സി ബി ഐ അഞ്ചാം സീരീസ് എറണാകുളത്ത് തുടങ്ങി

സി ബി ഐ അഞ്ചാം സീരീസ്എറണാകുളത്ത് തുടങ്ങി. മമ്മൂട്ടി ഡിസംബര്‍ 10 നു ജോയിന്‍ ചെയ്യും. ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന്റെ ചരിത്രമാകാന്‍ ഒരു കഥാപാത്രവും സിനിമയും എത്തുന്നു. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ പ്രദര്‍ശനശാലകളെ ഇളക്കിമറിച്ച ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗം  എറണാകുളത്ത് ആരംഭിച്ചു. ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും ആയി ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത് ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഗിന്നസ്‌റെക്കോര്‍ഡില്‍ തന്നെ ഇടം പിടിക്കാവുന്ന […]

archives

മാറണം കാഞ്ഞങ്ങാട്, മാറ്റണം ഈ ദുരിതം: കെ പി അബ്ദുറഹ്മാന്‍ സഖാഫി പഴയ കടപ്പുറം

   കെ പി അബ്ദുറഹ്മാന്‍ സഖാഫി പഴയ കടപ്പുറം കഴിഞ്ഞ ആഴ്ച മരുന്ന് വാങ്ങാന്‍ കാഞ്ഞങ്ങാട് ടൗണില്‍ എത്തിയതോടെയാണ് നഗരത്തിന്റെ സഹതാപക്കഥ നേരിട്ടറിഞ്ഞത്. അസഹ്യമായ പനി കാരണം വീട്ടില്‍ കിടന്ന മരുമകന് മരുന്ന് വാങ്ങാന്‍ ഡോക്ടറുടെ കുറിപ്പുമായി രാവിലെ 7.30 മണിക്ക് മെഡിക്കലിനു മുമ്പിലെത്തി. അലാമിപ്പള്ളിയിലും ടൗണിലും മുഴുവനായി തേരാ പാരാ നടന്നിട്ടും ഒരു ഫലവുമുണ്ടായില്ല. അത്യാസന്ന നിലയില്‍ ഉള്ള രോഗികള്‍ക്ക് ആവശ്യമായ മരുന്ന് അന്വേഷിച്ച് രാവിലെ കാഞ്ഞങ്ങാട് നഗരത്തിലെത്തിയാല്‍ നിരാശരാകേണ്ടതല്ലാതെ വേറൊരു പോംവഴികളില്ല. ആധുനിക സജ്ജീകരണങ്ങളിലും […]

archives

മഞ്ജു വാര്യരുടെ പുതിയ ചിത്രം ആയിഷ; സംവിധായകന്‍ പാണത്തൂര്‍ സ്വദേശി ആമിര്‍ പള്ളിക്കല്‍

  കാഞ്ഞങ്ങാട്: ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പിറന്നാള്‍ ദിനത്തില്‍ ‘ആയിഷ’ എന്ന പുതിയ ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ഒരു മലയോരഗ്രാമത്തില്‍ സിനിമ മാത്രം സ്വപ്നം കണ്ട് നടന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതാഭിലാഷമാണ് പൂവണിഞ്ഞത്. പാണത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ ആമിര്‍ പള്ളിക്കലാണ് മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആദ്യത്തെ കമേഴ്‌സ്യല്‍ മലയാളം-അറബിക് ചിത്രമായ ആയിഷ സംവിധാനം ചെയ്യുന്നത്. സര്‍ഗാത്മകമായ പഠനകാലം ബളാന്തോട് ജിഎച്ച്എസ്എസില്‍ നിന്നും പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം രാജപുരം സെന്റ് പയസ് ടെന്‍ത് […]

archives

ആയിഷയുമായി ആമിര്‍ എത്തുന്നു

ആയിഷയുമായി ആമിര്‍ എത്തുന്നു *മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പാണത്തൂര്‍ സ്വദേശി ആമിര്‍ പള്ളിക്കല്‍ കാഞ്ഞങ്ങാട്: ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പിറന്നാള്‍ ദിനത്തില്‍ ‘ആയിഷ’ എന്ന പുതിയ ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ഒരു മലയോരഗ്രാമത്തില്‍ സിനിമ മാത്രം സ്വപ്നം കണ്ട് നടന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതാഭിലാഷമാണ് പൂവണിഞ്ഞത്. പാണത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ ആമിര്‍ പള്ളിക്കലാണ് മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആദ്യത്തെ കമേഴ്‌സ്യല്‍ മലയാളം-അറബിക് ചിത്രമായ ആയിഷ […]

archives

വിടവാങ്ങിയത് കാലം മറന്ന അതുല്യ പ്രതിഭ

ഡോ. കൊടക്കാട് നാരായണന്‍ കാഞ്ഞങ്ങാട് : നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സി.കെ.ഗോപിനാഥന്‍ എന്ന കാഞ്ഞങ്ങാടിന്റെ ഗോപിയാശാന്‍. നാടക നടന്‍ എന്നതിലുപരി ഹാസ്യാഭിനയ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ‘മലബാര്‍ ചാര്‍ലി ചാപ്ലിന്‍ ‘എന്ന പേരില്‍ പ്രശസ്തനായ രസിക ശിരോമണി കോമന്‍ നായരില്‍ നിന്നും പകര്‍ന്നു കിട്ടിയ അഭിനയ സിദ്ധി ഊതിക്കാച്ചി മിനുക്കിയെടുത്ത കലാകാരനെ തേടി സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ഒന്നും എത്തിയിട്ടില്ലെങ്കിലും നാടക ലോകം അദ്ദേഹത്തിന്റെ കഴിവിനെ കണ്ടറിയുകയും ആദരിക്കുകയും […]

archives

നാടകത്തിനു വേണ്ടി മാത്രമായി ജീവിച്ച നടന്‍

                                                                                       പ്രഭാകരന്‍ കാഞ്ഞങ്ങാട് കാഞ്ഞങ്ങാട്: നാടകത്തിനും രാജ്യത്തിനും വേണ്ടി ജീവിച്ച മനുഷ്യനാണ് രസികശിരോമണി പി കോമന്‍ നായര്‍. സമൂഹം അംഗീകരിച്ച […]

error: Content is protected !!