local

നിക്ഷേപ തട്ടിപ്പ് സിഗ്‌സ് ടെക് മാര്‍ക്കറ്റിംങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കാഞ്ഞങ്ങാട് മൂന്ന് കേസുകള്‍ കൂടി

കാഞ്ഞങ്ങാട്: കൂടുതല്‍ ലാഭവിഹിതം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ സിഗ്‌സ് ടെക് മാര്‍ക്കറ്റിംങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ വീണ്ടും ഹോസ്ദുര്‍ഗ് പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചതുരകിണറിലെ എന്‍.കെ.കൃഷ്ണന്റെ ഭാര്യ കെ.അമ്മിണിയില്‍ നിന്നും 2014 ഏപ്രില്‍ 2 ന് കാല്‍ലക്ഷം രൂപയും, പുതുക്കൈ ശ്രീനിലയത്തില്‍ പത്മനാഭനില്‍ നിന്നും 2017 ഫെബ്രുവരി 8 ന് ഒരുലക്ഷം രൂപയും, നീലേശ്വരം പൂവാലങ്കൈയിലെ കരക്കാട്ട് വളപ്പില്‍ അമ്പുവിന്റെ മകന്‍ കെ.വി.മോഹനില്‍നിന്നും 2017 ഒക്‌ടോബര്‍ 31 […]

local

കോളിച്ചാലില്‍ മണലുമായി വന്ന ലോറി മണ്ണിടിഞ്ഞ് വീട്ടുമുറ്റത്ത് മറിഞ്ഞു

കാഞ്ഞങ്ങാട് / രാജപുരം : മണലുമായി വന്ന ലോറി മണ്ണിടിഞ്ഞ് വീട്ടുമുറ്റത്ത് മറിഞ്ഞു. കോളിച്ചാല്‍ കോളപ്പുറത്തെ കാക്കനാടെ ജോണിയുടെ വീട്ടുമുറ്റ ത്തേക്കാണ് ലോറി മറിഞ്ഞത്. വീട്ടിന്റെ അരികില്‍ ലോറി നിര്‍ത്തി മണലിറക്കാന്‍ സൗകര്യം നോക്കുന്നതിനിടയിലായിരുന്നു അപകടം. ഈ സമയം ലോറിയില്‍ ആരുമില്ലാതിരുന്നാല്‍ ദുരന്തം അപകടം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബന്തടുക്ക പടുപ്പ് സ്വദേശിയുടെതാണ് ലോറി.

local

അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സി. ഐ. ടി യു;  കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിപിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടത്തിയ പൊതുയോഗം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കെ വി രാഘവന്‍ സ്വാഗതം പറഞ്ഞു. യു തമ്പാന്‍ നായര്‍, വി വി. പ്രസന്നകുമാരി, കെ വി ജനാര്‍ദ്ദനന്‍, കെ കമലാക്ഷന്‍, ഡിവി അമ്പാടി , ശാന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. […]

local

ഹോസ്ദുര്‍ഗ് റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന്‍ സമ്മേളനം നടന്നു; സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ വിപി ഷാജു നഗറില്‍ സംഘടിപ്പിച്ച ഹോസ്ദുര്‍ഗ് റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന്‍ സിഐടിയു റെയിഞ്ച് സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ടോഡിബോര്‍ഡ് രൂപീകരണ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റെയിഞ്ച് പ്രസിഡണ്ട് ഡി വി അമ്പാടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സര്‍വീസില്‍നിന്ന് പിരിഞ്ഞ തൊഴിലാളികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാഘവന്‍, ടി കുട്ട്യാന്‍, പിവി ചിത്രഭാനു […]

local

കുട്ടികള്‍ക്ക് നവ്യാനുഭവമായി പുസ്തക പ്രദര്‍ശനം

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഉദുമ അംബിക എ എല്‍ പി സ്‌കൂളില്‍ ‘ പുസ്തക പ്രദര്‍ശനം’ സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് അബ്ബാസ് രചന ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് എച്ച് വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എന്‍ എ അഭിലാഷ്, എ അപ്പകുഞ്ഞി, ബി ശരത് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് വായനാകുറിപ്പ് തയ്യാറാക്കുന്നതിനു വേണ്ടി എഴുത്തുപെട്ടി ഗ്രന്ഥാലയം സെക്രട്ടറി എന്‍ എ അഭിലാഷ് […]

local

സ്ത്രീധനം ആവശ്യപ്പെട്ട് വിദേശത്തും നാട്ടിലും പീഡനം: യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

ഉദുമ: കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയെ വിദേശത്തും നാട്ടിലും പീഡപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. ഉദുമ പാലക്കുന്നിലെ സി.കെ.ഹംസയുടെ മകള്‍ സി.എച്ച്.അബീറ(31)ന്റെ പരാതിയിലാണ് ഭര്‍ത്താവ് മലപ്പുറം പെരിന്തല്‍മണ്ണ കൊളത്തൂര്‍ കുരുവമ്പലം ചിറക്കല്‍ ഹൗസില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷുഹൈല്‍(32), ഉമ്മ റൈസ(55), പിതാവ് മുഹമ്മദലി(55), സഹോദരി ഫരീഷ(42) ബന്ധു ഇബ്രാഹിംകുട്ടി എന്നിവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തത്. 2017 ജനുവരി 22 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇതിനുശേഷം ഭര്‍തൃഗൃഹത്തിലും വിദേശത്തും വെച്ച് ഭര്‍ത്താവും ഭര്‍ത്താവിന്റെ […]

local

കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ 20 കാരിയെ കാണാതായി

കാഞ്ഞങ്ങാട് :കൂട്ടുകാരി വീട്ടിലേക്ക് പോയ 20കാരിയെ കാണാതായി പരാതി .അവിക്കരയിലെ അബ്ദുള്‍ സലാമിന്റെ മകള്‍ ഐഷത്ത് ഷൈമ ഷെറിനയെയാണ് കാണാതായത്. 26 ന് വൈകിട്ട് നാലു മണിക്ക് ആവിക്കരയില്‍ തന്നെയുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ച് വന്നിട്ടില്ല. കുശാല്‍നഗറിലുള്ള ഇസ്മയിലിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്ന് പിതാവ് ഹോസ്ദുര്‍ഗ് പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.    

Uncategorized

വൈദ്യുതി നിരക്ക് വര്‍ദ്ധന: ബി.ജെ.പി.പരപ്പ ബൂത്ത് കമ്മിറ്റി കെ.എസ്.ഇ.ബി.സബ് സെന്ററിനു മുമ്പില്‍ ധര്‍ണ നടത്തി;  കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു

പരപ്പ: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി.പരപ്പ ബൂത്ത് കമ്മിറ്റിയു ടെ നേതൃത്വത്തില്‍ പരപ്പ കെ.എസ്.ഇ.ബി.സബ് സെന്ററിനു മുമ്പില്‍ ധര്‍ണ നടത്തി. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ അധ്യക്ഷത വഹിച്ചു.ടി.അനാമയന്‍,ഹരികൃഷ്ണന്‍, തമ്പാന്‍നായര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബി.ജെ.പി.ജില്ലാ കമ്മിറ്റിയംഗം പ്രമോദ് വര്‍ണം സ്വാഗതവും, ഒ.ബി.സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി മധുവട്ടിപ്പുന്ന നന്ദിയും പറഞ്ഞു.  

local

പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ കണ്‍വെന്‍ഷന്‍ ജൂലൈ 3 ന്

  കാഞ്ഞങ്ങാട് : പുരോഗമനകലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ കണ്‍വെന്‍ഷന്‍ ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ വെച്ച് നടക്കും. സംഘം ഉത്തരമേഖല സെക്രട്ടറി ഡോ: ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡണ്ട് വിധുവാല ബാവിക്കര സംസ്ഥാന ശില്പശാലയുടെറിപ്പോര്‍ട്ടിംഗ് നടത്തും. ഏരിയയിലെ 14 യൂണിറ്റുകളില്‍ നിന്നായി സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും എഴുത്തുകാരും കണ്‍വെന്‍ഷനില്‍ സംബന്ധിക്കും.    

local

ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകാപരം: ലയണ്‍ ടി.കെ.രജീഷ്

മാവുങ്കാല്‍: ജീവകാര്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അത് പോലെതന്നെ ശ്ലാഘനീയവുമാണെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് (318 ഇ ) ന്റെ നിയുക്ത ഫസ്റ്റ് വൈസ് ഗവര്‍ണ്ണര്‍ ടി.കെ.രജീഷ് പറഞ്ഞു. ക്ലബിന്റെ 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞും ആവശ്യകതകള്‍ മനസിലാക്കിയും പ്രവര്‍ത്തിക്കുന്ന ഇത്തരം ക്ലബ്ബുകളാണ് സമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടതെന്നും കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും വീട്ടിലെ അടുക്കള […]

error: Content is protected !!