local

കോണ്‍ഗ്രസ്സ് യുഗത്തിന് അന്ത്യമായി-സി കെ പത്മനാഭന്‍

കാസര്‍കോട് : രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി അസ്തമിച്ചു കഴിഞ്ഞെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍.കാസര്‍കോട് ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടു കൂടി കേരളത്തില്‍ കോണ്‍ഗ്രസ്സ് നാമാവശേഷമായിരിക്കുകയാണ്.ഐക്യമുന്നണി നേതൃത്വം മുസ്ലിം ലീഗ് കൈയ്യടക്കിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ നേതൃത്വം പറയുന്നത് കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടിവരും. സാധാരണക്കാരന്റെ പരാധീനതകള്‍ ചൂഷണം ചെയ്യാന്‍ ചില പൊടിക്കൈകള്‍ നടത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രക്ഷപ്പെട്ട ഇടത് മുന്നണിയും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു .യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ .കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.മേഘല സംഘടനാ സെക്രട്ടറി കെ പി സുരേഷ് ,ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍,നാഷണല്‍ കൗണ്‍സില്‍ അംഗം പ്രമീള സി നായിക് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!