local

വിദ്യാര്‍ഥിനി മംഗളൂരിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ചെറുവത്തൂര്‍ തിമിരി കെ.വി. അമൃതയാണ് മരിച്ചത്

ചെറുവത്തൂര്‍: ഒരു പരീക്ഷ മാത്രം നടക്കാന്‍ ബാക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥനി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചെറുവത്തൂര്‍ തിമിരി ചള്ളു വക്കോട് ദേവി നിവാസില്‍
കെ.വി. അമൃത (25) ആണ് മംഗളൂര്‍ ബല്‍മട്ട റോഡിലെ റോയല്‍ പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മംഗളൂരുവില്‍ ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിനിയാണ് .  സഹപാഠികള്‍ ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താ മസിക്കുകയായിരുന്നു അമൃത കൂട്ടുകാര്‍ അറിയാതെ ഞായറാഴ്ച ഹോട്ടല്‍ മുറിയെടുക്കുകയായിരുന്നു. വിഷാദമാണ് ആത്മഹത്യക്ക് കാരണ മെന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി.അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്. സഹോദരി: അശ്വതി. ഭര്‍ത്താവ്: സുബിന്‍ (ദുബായ്).

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!