local

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ഉദുമ മേഖലാ കമ്മിറ്റി ആദരവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ 25ാം വാര്‍ഷിക ഭാഗമായി ഉദുമ മേഖല കമ്മിറ്റി നേതൃത്വത്തില്‍ പാലക്കുന്നില്‍ ആദരവും അനുമോദനവും സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ടി മോഹനന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മേസ്ത്രിമാരായ അബ്ദുള്ള പി എം, കെ രാജേന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സല്‍മ സുലൈമാന്‍, നിഖില്‍രാജ്, മൃദുല എം, എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ എസ് പി അനഘ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ വി രമണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ജില്ലാ പ്രസിഡന്റ് കെ എസ് സഹദേവന്‍, ജില്ലാ കമ്മിറ്റിയംഗം എം സുലൈമാന്‍, മേഖലാ സെക്രട്ടറി കെ എം ശിബു എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!