news

ആലപ്പുഴ ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചു; പതാക ഉയര്‍ത്തിയത് തലതിരിച്ച്; സി പി എം നേതാവിനെതിരെ പരാതി

ആലപ്പുഴ: ദേശീയ ഗാനത്തെയും ദേശീയ പതാകയേയും അപമാനിച്ചെന്ന് പരാതി. ആലപ്പുഴ ബുധനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണനെതിരെയാണ് പരാതി. രാമകൃഷ്ണന്‍ സ്വന്തം വീട്ടില്‍ തലതിരിച്ചാണ് പതാക ഉയര്‍ത്തിയതെന്നാണ് ആരോപണം.

ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റി അംഗമാണ് ജി രാമകൃഷ്ണന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹര്‍ ഘര്‍ തിരംഗ ക്യാംപെയിനിന് ഇന്നാണ് തുടക്കമായത്. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധിയാളുകളാണ് ഇന്ന് തങ്ങളുടെ വീടുകളില്‍ പതാക ഉയര്‍ത്തിയത്. പതിമൂന്നാം തീയതി മുതല്‍ മൂന്ന് ദിവസത്തേക്ക് വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു

Leave a Reply

Your email address will not be published.

error: Content is protected !!