local

സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: എബിവിപി

മഞ്ചേശ്വരം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിലും മതതീവ്രവാദികള്‍ വേരുറപ്പിക്കുന്ന ഈ കേരളത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം ഇ.യു ഈശ്വരപ്രസാദ് . എബിവിപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആസാദി കാ അമൃത മഹോത്സവം തിരംഗ റാലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

വാര്‍ഷികവുമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രകവിയുമായ മഹാകവി ഗോവിന്ദപൈയുടെ സ്മാരകമായ ഗിളിവിണ്ടുവില്‍ നിന്നും മഞ്ചേശ്വരം ടൗണിലേക്ക് എബിവിപി വിദ്യാര്‍ത്ഥി തിരംഗാറാലി സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം ഇ.യു ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു. എബിവിപി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി വിഷ്ണു മരക്കാപ്പ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എബിവിപി ജില്ലാ കമ്മിറ്റി അംഗം എം.രഞ്ജിത്ത് സ്വാഗതവും എബിവിപി മഞ്ചേശ്വരം നഗര്‍ പ്രസിഡണ്ട് ആര്‍.നവ്യ നന്ദിയും അറിയിച്ച പരിപാടിക്ക് എബിവിപി ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണു മാവുങ്കാല്‍, ജെ വിദ്യശ്രീ , വിശ്വജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.

error: Content is protected !!