local

നിക്ഷേപ തട്ടിപ്പ് സിഗ്‌സ് ടെക് മാര്‍ക്കറ്റിംങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കാഞ്ഞങ്ങാട് മൂന്ന് കേസുകള്‍ കൂടി

കാഞ്ഞങ്ങാട്: കൂടുതല്‍ ലാഭവിഹിതം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ സിഗ്‌സ് ടെക് മാര്‍ക്കറ്റിംങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ വീണ്ടും ഹോസ്ദുര്‍ഗ് പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ചതുരകിണറിലെ എന്‍.കെ.കൃഷ്ണന്റെ ഭാര്യ കെ.അമ്മിണിയില്‍ നിന്നും 2014 ഏപ്രില്‍ 2 ന് കാല്‍ലക്ഷം രൂപയും, പുതുക്കൈ ശ്രീനിലയത്തില്‍ പത്മനാഭനില്‍ നിന്നും 2017 ഫെബ്രുവരി 8 ന് ഒരുലക്ഷം രൂപയും, നീലേശ്വരം പൂവാലങ്കൈയിലെ കരക്കാട്ട് വളപ്പില്‍ അമ്പുവിന്റെ മകന്‍ കെ.വി.മോഹനില്‍നിന്നും 2017 ഒക്‌ടോബര്‍ 31 ന് 5 ലക്ഷം രൂപയും ഉപ്പിലിക്കൈ കുറ്റിയാന്തോല്‍ ആവണിയില്‍ അച്യുതമാരാരുടെ മകന്‍ ഭാസ്‌ക്കരനില്‍നിന്നും 2014 മെയ് 10 മുതല്‍ 2018 ഫെബ്രുവരി 14 വരെ 45000 രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍
സിഗ്‌സ് ഡയറക്ടര്‍മാരായ കോട്ടയം അമ്പാടിക്കവല അയ്മനത്തെ പരേതനായ വൈഷ്ണവം ഹൗസില്‍ രാജേഷിന്റെ ഭാര്യ വൃന്ദരാജേഷ്(53), ചെമ്മനാട് പെരുമ്പളയിലെ മേലത്ത് ഹൗസില്‍ കുഞ്ഞിചന്തു(65), തളിപ്പറമ്പ തോട്ടുംചാലില്‍ മേഴ്‌സി പി ജോയി(52), തളിപ്പറമ്പ് കുഴക്കുളങ്ങരയിലെ ശിവശങ്കരന്‍നായരുടെ മകന്‍ എ.സുരേഷ്ബാബു(57), കോട്ടയം അയ്മനം അമ്പാടികവലയില്‍ നാരായണന്റെ മകന്‍ രാജീവ് നാരായണന്‍(54) രാജീവ് നാരായണന്റെ ഭാര്യ സന്ധ്യരാജീവ്(43), തളിപ്പറമ്പ് കിഴക്കേവീട്ടില്‍ കമലാക്ഷന്‍ (59) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

Leave a Reply

Your email address will not be published.

error: Content is protected !!