കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിപിന്വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടത്തിയ പൊതുയോഗം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കെ വി രാഘവന് സ്വാഗതം പറഞ്ഞു. യു തമ്പാന് നായര്‍, വി വി. പ്രസന്നകുമാരി, കെ വി ജനാര്ദ്ദനന്, കെ കമലാക്ഷന്‍, ഡിവി അമ്പാടി , ശാന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.